ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഴ (Heavy Rain) തുടരുന്നു. കനത്ത മഴയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും മൂലമുണ്ടായ മരണസംഖ്യ വീണ്ടും ഉയർന്നു. മഴക്കെടുതിയിൽ 52 പേർ മരിച്ചതായും അഞ്ച് പേരെ കാണാതായെന്നും (Missing) റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അധികൃതർ നൽകുന്ന കണക്കനുസരിച്ച്, സംസ്ഥാനത്ത് കനത്ത മഴയിലും മണ്ണിടിച്ചിലിലും 17 പേർക്ക് പരിക്കേറ്റു. ഇന്ത്യൻ സൈന്യവും എൻഡിആർഎഫും പ്രാദേശിക അധികാരികളും ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. മഴ മൂലം ഉത്തരാഖണ്ഡിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് നൈനിറ്റാൾ ജില്ലയിലാണ്. 28 മരണങ്ങളാണ് ഇവിടെ മാത്രം റിപ്പോർട്ട് ചെയ്തത്.
ALSO READ: Himachal Pradesh: ഹിമാചൽപ്രദേശിൽ ട്രക്കിങ്ങിന് പോയ 11 പേരെ കാണാതായി; തിരച്ചിൽ തുടരുന്നതായി പോലീസ്
മണ്ണിടിച്ചിലിനെ തുടർന്ന് എല്ലാ ഹൈവേകളിലും ഗതാഗതം തടസ്സപ്പെട്ടതോടെ നൈനിറ്റാൾ ഒറ്റപ്പെട്ടു. മഴയ്ക്ക് നേരിയ ശമനം ഉണ്ടായതോടെ റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് 1300 ലധികം ആളുകളെ രക്ഷപ്പെടുത്തി. തുടക്കത്തിൽ, എൻഡിആർഎഫിന്റെ 15 ടീമുകളെ സംസ്ഥാനത്ത് വിന്യസിച്ചിരുന്നു, എന്നാൽ സ്ഥിതി കൂടുതൽ വഷളായതിനാൽ ടീമുകളുടെ എണ്ണം 17 ആയി ഉയർത്തിയിരുന്നു.
കനത്ത മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സംസ്ഥാനത്തെ കുമയൂൺ മേഖല സന്ദർശിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഓരോ ജില്ലയ്ക്കും 10 കോടി രൂപ മുഖ്യമന്ത്രി അനുവദിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മരണസംഖ്യ ഗണ്യമായി ഉയർന്നിട്ടുണ്ടെങ്കിലും, മഴ കുറയുമെന്നതിനാൽ ഉത്തരാഖണ്ഡിലെ സ്ഥിതി മെച്ചപ്പെട്ടുവരികയാണെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വ്യക്തമാക്കി.
#WATCH | Uttarakhand: Waterlogging in Nainital main market following heavy rainfall in the state in the past two days. #UttarakhandRain pic.twitter.com/TDm7B7wECY
— ANI (@ANI) October 20, 2021
ALSO READ: കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഉത്തരാഖണ്ഡിലെ സ്ഥിതി മെച്ചപ്പെടുന്ന പശ്ചാത്തലത്തിൽ കേദാർനാഥ്, ഗംഗോത്രി, യമുനോത്രി യാത്രകൾ പുനരാരംഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. മണ്ണിടിച്ചിലിനെത്തുടർന്ന് ദേശീയപാതയിലെ പിപാൽകോടി-ജോഷിനാഥ്-ബദ്രിനാഥ് പാതയിൽ ഗതാഗതം തടസ്സപ്പെട്ടതിനാൽ ബദരീനാഥ് തീർത്ഥാടനം ഇതുവരെ പുനരാരംഭിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...