Operation Kamal: തുഷാർ വെള്ളാപ്പള്ളിക്ക് തെലങ്കാന പോലീസിന്റെ നോട്ടീസ്; 21 ന് ഹാജരാകണം

Operation Kamal: ഓപ്പറേഷൻ കമലുമായി ബന്ധപ്പെട്ട് ഈ മാസം 21ന് ഹൈദരാബാദിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം  

Written by - Zee Malayalam News Desk | Last Updated : Nov 17, 2022, 07:22 AM IST
  • തുഷാർ വെള്ളാപ്പള്ളിക്ക് തെലങ്കാന പോലീസിന്റെ നോട്ടീസ്
  • ഈ മാസം 21 ന് ഹൈദരാബാദിൽ ഹാജരാകണം
  • 4 എംഎല്‍എമാര്‍ക്ക് കൂറുമാറാന്‍ 100 കോടി വാഗ്‌ദാനം
Operation Kamal: തുഷാർ വെള്ളാപ്പള്ളിക്ക് തെലങ്കാന പോലീസിന്റെ നോട്ടീസ്; 21 ന് ഹാജരാകണം

ആലപ്പുഴ: Operation Kamal: തെലങ്കാന എംഎൽഎമാരെ കൂറുമാറ്റിക്കാൻ ശ്രമിച്ചെന്ന കേസിൽ എൻഡിഎയുടെ കേരള കൺവീനറായ തുഷാർ വെള്ളാപ്പള്ളിക് നോട്ടീസ്. കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിലെ എസ്‌പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘം ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ കാണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് നോട്ടീസ് നൽകിയത്. ഈ മാസം 21 ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാ നിർദ്ദേശം. 

Also Read: Operation Kamal: ‘ഓപ്പറേഷൻ കമല’യ്ക്കു പിന്നിൽ തുഷാർ വെള്ളാപ്പള്ളി; തെളിവുമായി തെലങ്കാന മുഖ്യമന്ത്രി, ജീവിക്കുന്നിടത്തോളം കാലം തലയുയർത്തി നിൽക്കണമെന്ന് മോദിക്ക് കെസിആറിന്റെ ഉപദേശം

അന്വേഷണ സംഘം എത്തിയപ്പോൾ തുഷാർ വെള്ളാപ്പള്ളി സ്ഥലത്തില്ലാത്തതിനാൽ ഓഫീസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റി. 4 എംഎല്‍എമാര്‍ക്ക് കൂറുമാറാന്‍ ഇടനിലക്കാര്‍ 100 കോടി വാഗ്‌ദാനം നല്‍കിയെന്നാണ് ടിആര്‍എസ് മുഖ്യമന്ത്രിയുടെ ആരോപണം. അഹമ്മദാബാദിലിരുന്ന് തുഷാറാണ് ഇടനിലക്കാരെ നിയന്ത്രിച്ചതെന്ന് തെലങ്കാന മുഖ്യമന്ത്രി കെസിആര്‍ കഴിഞ്ഞ ദിവസമാണ്  ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ, കോൾ റെക്കോര്‍ഡിംഗ് തെളിവുകളടക്കം പുറത്ത് വിട്ടാണ് കെ സി ആ‍ര്‍ 'ഓപ്പറേഷൻ ലോട്ടസ് ആരോപണം നടത്തിയത്. 

Also Read:  Viral Video: സിംഹത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട് നദിയിലേക്ക് ചാടിയ പോത്ത് ചെന്നുപെട്ടതോ..! വീഡിയോ വൈറൽ

ഇതിനിടയിൽ സംഭവത്തിൽ അറസ്‌റ്റിലായ 3 ഇടനിലക്കാര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവർ തുഷാറിനെ ബന്ധപ്പെട്ടതിന്റെ ഫോൺ വിവരങ്ങളും തെലങ്കാന മുഖ്യമന്ത്രി പുറത്തുവിട്ടിരുന്നു.  കേസ് പരിഗണിക്കുമ്പോൾ ഈ തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാണ് തെലങ്കാന സർക്കാരിന്റെ തീരുമാനം. മാത്രമല്ല ഈ തെളിവുകൾ തെലങ്കാന സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനും കൈമാറിയിട്ടുണ്ട്.  കെസിആറിന്റെ ഈ ആരോപണം ബിജെപിയും തുഷാർ വെള്ളാപ്പള്ളിയും തള്ളിയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News