ന്യൂഡൽഹി: ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിൽ (Temple Rituals) ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി (Supreme Court). തിരുപ്പതി ക്ഷേത്രത്തിലെ (Tirumala Tirupati temple) ചില പ്രധാന അനുഷ്ഠാനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹർജിയിൽ (Petition) വാദം കേൾക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം. ഹര്‍ജി സുപ്രീംകോടതി തള്ളി.
ക്ഷേത്രത്തിൽ എങ്ങനെ പൂജകള്‍ നിര്‍വ്വഹിക്കണം, തേങ്ങ എങ്ങനെയുടയ്ക്കണം തുടങ്ങിയ കാര്യങ്ങള്‍ ഭരണഘടന കോടതികള്‍ക്ക് പറയാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. ക്ഷേത്രത്തിന്റെ ഭരണവുമായ ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രമെ കോടതിക്ക് ഇടപെടാൻ സാധിക്കൂ.
ക്ഷേത്രങ്ങളിലെ ദൈനംദിന പ്രവർത്തികളിൽ കോടതി ഇടപെടില്ല. എങ്ങനെ പൂജ നടത്തണം എന്ന് തീരുമാനിക്കേണ്ടത് കോടതി അല്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
Also Read: Kerala Rain Updates: വെള്ളക്കെട്ട് രൂക്ഷം; ബസ് സർവീസ് നിർത്തി കെഎസ്ആർടിസി
തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ (Tirumala Tirupati temple) അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ശ്രീവരി ദാദയാണ് കോടതിയെ (Court) സമീപിച്ചത്. ചീഫ് ജസ്റ്റിസ് എൻ.വി. രമണ (Chief Justice NV Ramana), ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഹിമ കോലി എന്നിവരാണ് വാദം കേട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...