Rupee Vs Dollar: അമേരിക്കയുടെ സാമ്പത്തിക നില മെച്ചപ്പെട്ട പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയില്‍ ഡോളർ കുതിച്ചുയരുകയാണ്. അമേരിക്കൻ കറൻസി ശക്തമായതും ക്രൂഡ് ഓയിൽ വില ഉയർന്നതും മൂലം വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.33 എന്ന നിലയിലെത്തി.
Also Read: Lok Sabha Election 2024: മീററ്റിൽ നിന്ന് പ്രധാനമന്ത്രി മോദി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും
ബുധനാഴ്ച യുഎസ് ഡോളറിനെതിരെ രൂപ 4 പൈസ ഇടിഞ്ഞ് 83.33 എന്ന നിലയിലെത്തിയിരുന്നു. എന്നാല്‍,
ഇന്ത്യന്‍ രൂപയുടെ വിലയിടിയുന്നതില്‍ ആശങ്ക വേണ്ട എന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യന്‍ കറന്‍സി മൂല്യത്തില്‍ മാറ്റം ഉണ്ടാകുന്നത് ഡോളര്‍ ശക്തിപ്പെടുന്നതിനാലാണ് എന്നാണ് വിലയിരുത്തല്‍.
എല്ലാ ഏഷ്യന്‍ കറന്‍സികളും മൂല്യശോഷണം നേരിടുകയാണ്. ഇന്ത്യന്‍ രൂപയുടെ വിലയിടിയുന്നു എന്ന ആശങ്ക ചിലര്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ഇത് വെറും താല്‍ക്കാലികം മാത്രമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഡോളര്‍ ശക്തിപ്പെട്ടതിന്‍റെ പ്രതിഫലനം മാത്രമാണ് ഇത്.
കഴിഞ്ഞ ദിവസങ്ങളില്‍ 83.52 വരെ ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നിരുന്നു. ഡോളര്‍ അസാധാരണമാം വിധം ശക്തിപ്പെടുന്നതും അസംസ്കൃത എണ്ണവിലയും ഇതിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
രൂപയുടെ മൂല്യം കുറയുന്നതില്‍ ആശങ്കപ്പെടാനില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. കാരണം റിസര്‍വ്വ് ബാങ്കിന്‍റെ പക്കല്‍ കനത്ത വിദേശനാണ്യ ശേഖരം ഉള്ളതിനാല്‍ ഇന്ത്യന്‍ രൂപയില്‍ ആശങ്കാജനകമായ തോതില്‍ മൂല്യശോഷണം സംഭവിച്ചാല്‍ ആര്‍ബിഐയ്‌ക്ക് അതിനെ തടഞ്ഞുനിര്‍ത്താന്‍ കഴിയും. കൂടാതെ, ഇന്ത്യയുടെ സര്‍ക്കാര്‍ ബോണ്ടുകള്‍ വിദേശ ബോണ്ടുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പോകുന്നതോടെ വന്‍തോതില്‍ വിദേശനാണ്യ ഇന്ത്യയിലേക്ക് എത്തും, ഇതും ഇന്ത്യന്‍ രൂപയെ വരും നാളുകളില്‍ ശക്തിപ്പെടുത്തും, വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
അതേസമയം, അമേരിക്കയുടെ സാമ്പത്തിക നില മെച്ചപ്പെട്ട പശ്ചാത്തലത്തിൽ ഡോളർ കുതിച്ചുയരുന്നത് ജപ്പാനിലും പ്രകടമാണ്. ജാപ്പനീസ് യെൻ കഴിഞ്ഞ 34 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരിയ്ക്കുകയാണ്. ഡോളറിനെതിരെ യെന്നിന്‍റെ മൂല്യം 151.97 എന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. 1990 ന് ശേഷമുള്ള ഏറ്റവും ദുർബലമായ നിലയിലാണ് ജപ്പാന്‍റെ കറൻസി.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.