ന്യൂഡൽഹി: സൈനീകരുടെ ന്യായവില കാന്റീനുകൾ(സി.എസ്.ഡി)ക്കായി ഒാൺലൈൻ പോർട്ടൽ കേന്ദ്ര സർക്കാർ ലോഞ്ച് ചെയ്തു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് പോർട്ടലിന്റെ ലോഞ്ചിങ്ങ് നിർവഹിച്ചത്.
ALSO READ: കൊടു തണുപ്പ്: സൈന്യം കാത്ത് നിന്നില്ല ഗർഭിണിയെ ചുമന്ന് ആശുപത്രിയിലെത്തിച്ചു
http://afd.csdindia.gov.in എന്ന വെബ്സൈറ്റിൽ കയറി ആവശ്യമുള്ളതെല്ലാം ഒാർഡർ ചെയ്ത് വാങ്ങാമെന്നാണ് പുതിയ സൗകര്യം. വളരെ എളുപ്പത്തിൽ ഇത് ഡെലിവറി ചെയ്യാനുമുള്ള സൗകര്യവുമുണ്ട്. സൈനീകരും,മുൻ സൈനീകരും,സിവിലിയൻ സ്റ്റാഫുകളുമടക്കം 45 ലക്ഷം സി.എസ്.ഡി ക്യാന്റീൻ ഗുണഭോക്താക്കാളാണ് ഇന്ത്യയിൽ ഉള്ളത്. ഉപ്പുമുതൽ കർപ്പൂരം വരെ എന്ത് സാധനവും വിപണി വിലയേക്കാൾ കുറഞ്ഞ ന്യായവിലയിലായിരിക്കും സി.എസ്.ഡി ക്യാന്റീനുകളിൽ ലഭിക്കുന്നത്. രാജ്യത്തിന് സൈനീകരോടും അവരുടെ കുടുംബങ്ങളോടുgമുള്ള ഉത്തരവാദിത്തവും രാജ്നാഥ് സിങ്ങ് ഉദ്ഘാടനത്തിൽ സൂചിപ്പിച്ചു. പദ്ധതിക്കായി പ്രയത്നിച്ച എല്ലാ ടീമംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. Digital India യുടെ ഭാഗമായാണ് കേന്ദ്ര സർക്കാർ ഇത്തരം കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്.
ALSO READ: IS Militant Link: മലയാളിക്ക് എഴുവർഷം കഠിന തടവും പിഴയും
സൈറ്റിന്റെ ട്രയൽ റണ്ണിന്റെ ഭാഗമായി ചടങ്ങിൽ മുൻകൂട്ടി ഒാർഡർ നൽകിയിരുന്നു കാറുകളുടെയും,മോട്ടോർ സൈക്കിളുകളുടെയും വിതരണവും അദ്ദേഹം നിർവ്വഹിച്ചു. ചീഫ് ഒാഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ Bipin Rawat,ചീഫ് ഒാഫ് ദ നേവൽ സ്റ്റാഫ് അഡ്മിറൽ കരംബീർ സിങ്,ചീഫ് ഒാഫ് എയർ സ്റ്റാഫ് മാർഷൽ ആർ.ക.എസ് ബദൗരിയ പ്രതിരോധ സെക്രട്ടറി അജയ്കുമാർ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
അതേമയം പതിനൊന്നു ലക്ഷത്തിലേറെ സ്ഥിരം അംഗങ്ങളും പത്തു ലക്ഷത്തോളം റിസർവ് അംഗങ്ങളും ചേർന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയാണ് ഇന്ത്യൻ കരസേന. ഇതിന് പുറമെ അർദ്ധസൈനീക വിഭാഗങ്ങൾ കൂടി ആവുമ്പോൾ Indian Armyയുടെ ശക്തി തന്നെ നിർണ്ണയിക്കാനാവില്ല. പുതിയ സംവിധാനം സേനക്ക് കൂടുതൽ ഗുണകരമാവുമെന്നാണ് വിലയിരുത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.