Mumbai : നീലചിത്രം നിർമാണ കേസിൽ (Pornography Case) അറസ്റ്റിലായ വ്യാപാരിയുടെ ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ (Shilpa Shetty) ഭർത്താവുമായ രാജ് കുന്ദ്രെയുടെ (Raj Kundra) ജ്യാമപേക്ഷ ഇന്ന് ബോംബെ ഹൈക്കോടതി (Bombay High Court) പരിഗണിക്കും. ഇന്ന് കുന്ദ്രെയുടെ കസ്റ്റഡി കാലാവധി അവസാനിക്കാൻ ഇരിക്കെവെയാണ് ജ്യാമത്തിനായി കോടതിയെ സമീപിക്കുന്നത്.
Bombay High Court to hear businessman Raj Kundra's plea challenging police custody and seeking bail, today. His police custody in connection with pornography ends today.
(file photo) pic.twitter.com/G1xR6OeWN8
— ANI (@ANI) July 27, 2021
ജൂലൈ 19നായിരുന്ന അശ്ലീല ചിത്രം നിർമിച്ച എന്ന പേരിൽ മുംബൈ ക്രൈം ബ്രാഞ്ച് രാജ് കുന്ദ്ര ഉൾപ്പെടെ 11 പേരെ അറസ്റ്റ് ചെയ്യുന്നത്. നീലചിത്രം നിർമാണവുമായി ബന്ധപ്പെട്ട് പണമിടപാട് അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് പ്രത്യേക ധനകാര്യ ഓഡിറ്ററെ നിയമിച്ചിട്ടുണ്ട്. പ്രതിയായ രാജ് കുന്ദ്രെയുടെയും ഭാര്യ ഷിൽപ ഷെട്ടിയുടെയും പണമിടപാടുകൾ പരിശോധിച്ച് വരുകയാണ്.
ALSO READ : Porn Film Making Case : ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്ക്ക് പിന്നാലെ ഒരാൾ കൂടി അറസ്റ്റിൽ
അന്വേഷനണത്തിൽ പോൺ ചിത്ര നിർമാണത്തിലൂടെ രാജ് കുന്ദ്രയും ഷിൽപ ഷെട്ടിയും കോടി സമ്പാദിച്ചു എന്ന് കണ്ടെത്തിയിരുന്നു. ഹോട്ട്ഷോട്ട് ബോളി ഫെയ്മ എന്നീ ആപ്ലിക്കേഷനിലൂടെയായിരുന്നു പോൺ ചിത്രങ്ങളുടെ സമ്പാദ്യം ലഭിച്ചത്. കൂടാതെ രാജ് കുന്ദ്രെയുടെ സ്ഥാപനത്തിലെ നാല് ജീവനക്കാർ അദ്ദേഹത്തിനെതിരെ സാക്ഷി പറയുകയും ചെയ്തു.
ALSO READ : Porn Film Making Case: Raj Kundra ഫോട്ടോകള് ദുരുപയോഗം ചെയ്തു, ആരോപണവുമായി Bollywood നടി
കേസുമായി സംബന്ധിച്ച് മോഡൽ ഗെഹ്നാ വാസിസ്ത് ബോളിവുഡ് നടി ഷേർലിൻ ചോപ്ര എന്നിവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് മുംബൈ ക്രൈ ബ്രാഞ്ച് അറിയിച്ചു.
പോൺ ചിത്രം നിർമാണത്തിന് പുറമെ കുന്ദ്രയ്ക്കെതിരെ പണമിടപാട് കേസിൽ എൻഫോഴ്സമെന്റ് ഡയറെക്ടറേറ്റ് ഫെമ ചുമത്തിയേക്കും. നിലവിൽ കുന്ദ്രയ്ക്കെതിരെ നീലചിത്രം നിർമിച്ചതിനും അത് മൊബൈൽ ആപ്ലിക്കേഷനുകൾ വഴി പ്രചരിപ്പിച്ചു എന്നുമാണ് കേസ്.