ഇന്റർനെറ്റിൽ നമുക്ക് അറിയാത്തതായി അല്ലെങ്കിൽ നമ്മൾ കണ്ടിട്ടില്ലാത്തതായിട്ടുള്ള ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ തന്നെ ചില വീഡിയോകൾ വളരെ വേഗത്തിൽ വൈറലായി മാറുന്നതും നമ്മുടെ ശ്രദ്ധയിൽപ്പെടും. മൃഗങ്ങളുടെ വീഡിയോകളാണ് പലപ്പോഴും ഇത്തരത്തിൽ വൈറലാകാറുള്ളത്. മൃഗങ്ങൾ ഇരപിടിക്കുന്നതും അതിനായി അവർ എന്തെല്ലാം ചെയ്യുന്നു എന്നതൊക്കെ പല വീഡിയോകളിലും നമുക്ക് കാണാൻ കഴിയും. അങ്ങനെ നമ്മൾ നേരിട്ട് കണ്ടിട്ടില്ലാത്ത കാര്യങ്ങൾ കാണാൻ ഇന്റർനെറ്റിലൂടെ സാധിക്കുന്നു. ഒരു ചീറ്റപ്പുലി ഇരയെ പിടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഐഎഫ്‌എസ് ഓഫീസർ സാകേത് ബഡോല ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോ ആണിത്. ഒരു മാനിനെ വേട്ടയാടി പിടിക്കുന്ന ചീറ്റപ്പുലിയെ വീഡിയോയിൽ കാണാം. കുറ്റിക്കാട്ടിൽ നിന്ന് ചീറ്റ പതിയെ പുറത്തേക്ക് വരുന്നതും ഓടി വന്ന മാനിനെ ചാടി പിടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. മാൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചീറ്റ അതിന്റെ കഴുത്തിൽ പിടിമുറുക്കി കഴിഞ്ഞിരുന്നു. കാഴ്ചക്കാർ ഭയന്ന് പോകുന്ന ഒരു വീഡിയോയാണിത്.
Agility is a desirable survival-linked trait in the wild (….and in life) !!
VC: In the video pic.twitter.com/F3Ge11Duqp— Saket Badola IFS (@Saket_Badola) February 10, 2023
ഐഎഫ്‌എസ് ഓഫീസർ സാകേത് ബഡോല പങ്കുവെച്ച വീഡിയോ ഇതിനോടകം 62,000ലധികം പേർ കണ്ടുകഴിഞ്ഞു. നിരവധി പേർ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 2.6K ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. 14 സെക്കൻഡ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...