Meghalaya: കോണ്‍ഗ്രസ്‌ വെന്‍റിലേറ്ററില്‍...!! 12 MLAമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍

കോണ്‍ഗ്രസ് നേതാക്കള്‍ പഞ്ചാബ് കോണ്‍ഗ്രസിലെ കലഹം  ശമിപ്പിക്കുമ്പോള്‍  ഇതാ  മേഘാലയത്തില്‍ കോണ്ഗ്രസ് പാര്‍ട്ടി  വെന്‍റിലേറ്ററില്‍...!! 

Written by - Zee Malayalam News Desk | Last Updated : Nov 25, 2021, 12:48 PM IST
  • മേഘാലയത്തില്‍ മുന്‍ മുഖ്യമന്ത്രി മുകുൾ സാങ്മ ഉൾപ്പെടെ മേഘാലയയിലെ 18 കോൺഗ്രസ് എംഎൽഎമാരിൽ 12 പേരും തൃണമൂൽ കോൺഗ്രസില്‍ ചേര്‍ന്നു.
  • ഈ നീക്കംകൊണ്ട് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയെന്ന നേട്ടമാണ് TMC കൈവരിച്ചിരിയ്ക്കുന്നത്.
Meghalaya: കോണ്‍ഗ്രസ്‌  വെന്‍റിലേറ്ററില്‍...!! 12 MLAമാര്‍  തൃണമൂല്‍ കോണ്‍ഗ്രസില്‍

Meghalaya: കോണ്‍ഗ്രസ് നേതാക്കള്‍ പഞ്ചാബ് കോണ്‍ഗ്രസിലെ കലഹം  ശമിപ്പിക്കുമ്പോള്‍  ഇതാ  മേഘാലയത്തില്‍ കോണ്ഗ്രസ് പാര്‍ട്ടി  വെന്‍റിലേറ്ററില്‍...!! 

മേഘാലയത്തില്‍ മുന്‍  മുഖ്യമന്ത്രി മുകുൾ സാങ്മ ഉൾപ്പെടെ സംസ്ഥാനത്തെ 18 കോൺഗ്രസ് എംഎൽഎമാരിൽ 12 പേരും തൃണമൂൽ കോൺഗ്രസില്‍  ചേര്‍ന്നു.  

കോണ്‍ഗ്രസ്‌ നേതാക്കള്‍ TMC യില്‍ ചേരുന്നതി ന്‍റെ ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകും.  നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന സാങ്മ കഴിഞ്ഞ കുറെ മാസങ്ങളായി  കോൺഗ്രസിന്‍റെ ഉന്നത നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.  എന്നാല്‍, പാര്‍ട്ടി നേതൃത്വം ഇത്  ഗൗനിച്ചിരുന്നില്ല എന്നത് വാസ്തവമാണ്  

കോണ്‍ഗ്രസ്‌ നേതാക്കള്‍  കൂട്ടത്തോടെ കൂറുമാറിയതോടെ   തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായി മാറിയെന്ന് TMC യുടെ  മുതിർന്ന നേതാവ് പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ പഞ്ചാബ്  തിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കവുമായി മുന്നോട്ടു നീങ്ങുമ്പോഴാണ്  മേഘാലയത്തില്‍ കനത്ത തിരിച്ചടി പാര്‍ട്ടി നേരിടുന്നത്.   ഒറ്റ രാത്രികൊണ്ട് കനത്ത ആഘാതമാണ് പാര്‍ട്ടിയ്ക്ക് മമത ബാനര്‍ജി നല്‍കിയിരിയ്ക്കുന്നത്.   ഈ നീക്കംകൊണ്ട് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയെന്ന നേട്ടമാണ് TMC കൈവരിച്ചിരിയ്ക്കുന്നത്. 

തന്‍റെ പാര്‍ട്ടി വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് നേരത്തെ മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദും മുന്‍ ഹരിയാന പിസിസി  അദ്ധ്യക്ഷന്‍  അശോക് തന്‍വറും പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 
 
2023  നടക്കാനിരിക്കുന്ന മേഘാലയ  നിയമസഭ  തിരഞ്ഞെടുപ്പ്  ലക്ഷ്യമിട്ടാണ് മമതയുടെ നീക്കങ്ങള്‍... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News