Delhi Assembly Elections Result 2025 Live Updates: രാജ്യം ഉറ്റുനോക്കുന്ന ഡൽഹി തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. രാവിലെ എട്ടു മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണൽ ഏകദേശം 11 മണിയോടെ പൂർത്തിയാകും.
അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി ഭരണം നിലനിർത്തുമോ? അതോ ഇത്തവണ തലസ്ഥാനത്ത് താമര വിരിയുമോ എന്നത് നമുക്ക് കാത്തിരുന്നു കാണാം. 70 മണ്ഡലങ്ങളിലെ ജനവിധിയാണ് എന്നറിയാൻ പോകുന്നത്. മൊത്തം 699 സ്ഥാനാർത്ഥികളും. 19 കൗണ്ടിങ് സെൻസറുകളിലാണ് വോട്ടെണ്ണൽ നടക്കുക. വോട്ടെടുപ്പിന് ശേഷമുണ്ടായ എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രതീക്ഷയിലാണ് ബിജെപി.