Delhi Assembly Election Results 2025: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കാലിടറി ആം ആദ്മി; എന്തായിരിക്കും കാരണം?

Delhi Assembly Election Results 2025 Latest Updates: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും മോശം പ്രകടനമാണ് ആം ആദ്മി പാർട്ടി ഇത്തവണ കാഴ്ചവെച്ചിരിക്കുന്നത്. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ കോട്ട പൂർണമായും തകർന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 8, 2025, 02:12 PM IST
  • ഡൽഹി തിരഞ്ഞെടുപ്പിൽ എഎപിയുടെ ഏറ്റവും മോശം പ്രകടനം
  • അരവിന്ദ് കെജ്‌രിവാളിൻ്റെയും പാർട്ടിയുടെയും വിശ്വാസ്യത നഷ്ടപ്പെട്ടു
Delhi Assembly Election Results 2025: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കാലിടറി ആം ആദ്മി; എന്തായിരിക്കും കാരണം?

Delhi Assembly Election Results 2025: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകൽ തൂത്തുവാരി മുന്നേറുകയാണ് ബിജെപി. ആം ആദ്മി പാർട്ടിയുടെ പ്രകടനം ഇത്തവണ വളരെയധികം മോശമാണെന്നാണ് വോട്ടെണ്ണൽ ഫലങ്ങളിൽ നിന്നും വ്യക്തമാകുന്നത്.  10 വർഷം അധികാരത്തിലിരുന്ന എഎപിക്ക് ശക്തമായ ഭരണവിരുദ്ധ തരംഗം നേരിടേണ്ടി വന്നിരിക്കുകയാണ്. ഡൽഹിയിൽ ആം ആദ്മി പാർട്ടിയ്ക്ക് സർക്കാർ ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ  എക്‌സിറ്റ് പോൾ ഫലത്തിൽ പറഞ്ഞതുപോലെ 27 വർഷത്തിന് ശേഷം ഡൽഹിയിൽ താമര വിരിയും. എന്തായിരിക്കാം ഈ മാറ്റിമറിച്ചിലിനുള്ള കാരണങ്ങൾ?  

Also Read: തലസ്ഥാനത്ത് 'താമര'ത്തിളക്കം; ആംആദ്മിയെ കയ്യൊഴിഞ്ഞ് തലസ്ഥാനം (LIVE)

മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വളരെ അധികം മോശമായ പ്രകടനമാണ് ഇത്തവണ ആം ആദ്മി പാർട്ടി കാഴ്ചവച്ചത്. 2015 ൽ ആം ആദ്മി പാർട്ടി 67 സീറ്റുകൾ നേടിയിരുന്നു. 2020 ൽ ഇത് 62 ആയി കുറഞ്ഞു.  എന്നാൽ 2015 ൽ ബിജെപി 3 സീറ്റും 2020 ൽ 8 സീറ്റും നേടി.  ശേഷം ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വൻ കുതിച്ചു ചാട്ടമാണ് ബിജെപി കാഴ്ച വച്ചിരിക്കുന്നത്‌.  ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ (AAP) മോശം പ്രകടനത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്.

അതിൽ പ്രധാനം അഴിമതിയാരോപണവും നിയമ പ്രശ്നനങ്ങളൂം ആയിരുന്നു.  പാർട്ടിയുടെ മുൻനിര നേതാക്കളുടെ പ്രത്യേകിച്ചും അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവരുടെ അഴിമതി ആരോപണങ്ങളും അറസ്റ്റുകളും പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലാണ് ഉണ്ടാക്കിയത്. ഈ പ്രശ്‌നങ്ങൾ എഎപിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയെ ദുർബലപ്പെടുത്തി എന്ന് വേണം പറയാൻ. ഒപ്പം യമുന നദി ശുചീകരിക്കും, ഡൽഹിയിലെ റോഡുകൾ പാരീസ് പോലെയാക്കും, ശുദ്ധജലം ലഭ്യമാക്കും തുടങ്ങി കെജ്രിവാൾ നൽകിയ മൂന്ന് പ്രധാന വാഗ്ദാനങ്ങളും പാലിച്ചില്ല. യമുനാ നദിയിലെ മാലിന്യം കാരണം വെള്ളത്തിന് ബുദ്ധിമുട്ടിയ ഡൽഹി നിവാസികൾ കുറച്ചൊന്നുമല്ല അലഞ്ഞത്. ഒരു തുള്ളി വെള്ളം ഇല്ലാതെ ശരിക്കും കഷ്ടപ്പെട്ടിരുന്നു. ഇത് ആം ആദ്മി പാർട്ടിയോടുള്ള ജനങ്ങളുടെ വിശ്വാസത്തിന് വിള്ളലേൽപ്പിച്ചു.

Also Read: ദ്വിദ്വാദശ രാജയോഗത്താൽ ഇന്നുമുതൽ ഇവർക്ക് സുവർണ്ണകാലം; ലഭിക്കും വൻ സാമ്പത്തിക നേട്ടവും പദവിയും!

നേതൃത്വത്തിലെ അസ്ഥിരതയാണ് മറ്റൊരു പ്രശ്നം. കെജ്‌രിവാളിൻ്റെ അറസ്റ്റും തുടർന്നുള്ള രാജിയും പാർട്ടിയുടെ നേതൃത്വത്തിൽ അസ്ഥിരതയുണ്ടാക്കി എന്നത് സംശയമില്ലാത്ത കാര്യമാണ്. ഇതിലൂടെ അരവിന്ദ് കെജ്രിവാളിനോടുള്ള ജനങ്ങളുടെ വിശ്വാസം വലിയ രീതിയിൽ  കുറഞ്ഞു.

ഡൽഹിയിലെ കോൺഗ്രസിന്റെ പരാജയവും ആം ആദ്മി പാർട്ടിയ്ക്ക് വലിയൊരു തിരിച്ചടിയായിട്ടുണ്ട്. നിലവിലെ റിപ്പോർട്ടിൽ ചിലപ്പോൾ ഒരു സീറ്റ് കോൺഗ്രസിന് കിട്ടിയേക്കാമെന്നും ഒന്നും കിട്ടില്ലെന്നുമാണ് പറയുന്നത്.  ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും ഒത്തുചേർന്നത് പോലെ ഇത്തവണ നടക്കില്ല.  

എല്ലാത്തിനുമുപരി പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും കൈലാഷ് ഗെഹ്‌ലോട്ടും രാജ് കുമാർ ആനന്ദും പാർട്ടി വിട്ടതുമൊക്കെ വലിയ ദൗർബല്യമായി.

അതുപോലെ പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങളുടെ ആഘാതവും പാർട്ടിയെ നാന്നായി ബാധിച്ചു. ആം ആദ്മി പാർട്ടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ പ്രതിപക്ഷ പാർട്ടികളുടെ അഴിമതി ആരോപണങ്ങൾക്ക് കഴിഞ്ഞു. ഇത് പാർട്ടിയുടെ പ്രതിച്ഛായയെ ഒന്നുകൂടി തകർത്തു.  ഇതുകൊണ്ടൊക്കെ തന്നെ ഡൽഹി നിവാസികൾ എഎപിയെ അക്ഷരാർത്ഥത്തിൽ കൈവിട്ടു.

കെജ്‌രിവാളിനെ അ​ഴി​മ​തി​ക്കാ​ര​നാ​യി ചി​ത്രീ​ക​രി​ച്ച് എ​എ​പി​യു​ടെ കോ​ട്ട ത​ക​ര്‍​ത്തു​കൊ​ണ്ടാ​ണ് ഡ​ൽ​ഹി​യി​ൽ ബി​ജെ​പി​ ഗം​ഭീ​ര തി​രി​ച്ചു​വ​ര​വ് നടത്തിയിരിക്കുന്നത്. അ​ഴി​മ​തി വി​രു​ദ്ധ പോ​രാ​ളി​യെ​ന്ന കേ​ജ​രി​വാ​ളി​ന്‍റെ ശ​ക്ത​മാ​യ പ്ര​തി​ച്ഛാ​യ തു​ട​ച്ചു ​നീക്കി​ക്കൊ​ണ്ടു​ള്ള പ്ര​ചാ​ര​ണ​ത്തി​നാ​ണ് ബി​ജെ​പി ഊ​ന്ന​ല്‍ കൊ​ടു​ത്ത​തും. ഇതിനിടയിൽ ബജറ്റിലെ  ആദായ നികുതിയിൽ കേന്ദ്ര സർക്കാരിന്റെ നിർണായക തീരുമാനം കൂടി വന്നപ്പോൾ ദില്ലി നിവാസികളുടെ തീരുമാനങ്ങൾക്ക് ശരിക്കും മാറ്റമുണ്ടായി.  മാത്രമല്ല ഡൽഹിയിൽ ആം ആദ്മി പാർട്ടി നൽകിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളെ കവച്ചുവയ്ക്കുന്ന പ്രഖ്യാപനങ്ങളാണ് ബിജെപിയും പറഞ്ഞിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News