ഹേമാ കമ്മറ്റി റിപ്പോർട്ടിന്മേലുള്ള അന്വേഷണം തടയണമെന്ന ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചുകഴിഞ്ഞാൽ നിയമപ്രകാരം മുന്നോട്ട് പോകാൻ പൊലീസ് ബാധ്യസ്ഥരാണെന്ന് കോടതി വ്യക്തമാക്കി. പൊലീസിന്റെ അന്വേഷണ അധികാരങ്ങൾ തടയുന്നതിനുള്ള നിർദ്ദേശം നൽകാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
അന്വേഷണം നടത്തുന്നതിനെ ചോദ്യംചെയ്ത് നിർമ്മാതാവ് സജിമോൻ പാറയിലും ഒരു നടിയും അണിയറ പ്രവർത്തകയും നൽകിയ ഹർജി തീർപ്പാക്കുകയായിരുന്നു കോടതി. പൊലീസിന്റെ അന്വേഷണ അധികാരങ്ങൾ തടയുന്നതിനുള്ള നിർദ്ദേശം നൽകാനാകില്ല. ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവർക്കും എസ്‌ഐടി ഉപദ്രവിക്കുന്നതായി പരാതിയുള്ളവർക്കും ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
Read Also: ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി; സഞ്ചാരികൾക്കായി 'കെ ഹോംസ്' പദ്ധതി
ഹേമ കമ്മിറ്റി വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചലച്ചിത്ര പ്രവർത്തകർക്കെതിരെ 35 കേസുകളാണ് ഇതുവരെ എടുത്തത്. മൊഴികളുടെ അടിസ്ഥാനത്തിൽ എടുത്ത ഈ കേസുകളിൽ ഭൂരിഭാഗവും ലൈംഗിക പീഡനക്കേസുകളാണ്. 5 കേസുകൾ ചുമത്തപ്പെട്ടവരുമുണ്ട്. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടൻ സിദ്ദിഖ് അടക്കമുള്ളവർക്ക് എതിരെ എടുത്ത 24 കേസുകൾ ഇവയ്ക്കു പുറമേയാണ്.
മൊഴിയെടുക്കലും നടപടിക്രമങ്ങളും അതീവ രഹസ്യമാക്കിയാണ് 35 കേസുകളും റജിസ്റ്റർ ചെയ്തത്. എഫ്ഐആർ പോലും പുറത്തുവിട്ടിട്ടില്ല. ആദ്യം മൊഴി കൊടുത്ത പലരും പിന്നീട് മൊഴി കൊടുക്കാനും കേസുമായി മുന്നോട്ടുപോകാനും തയാറായില്ലെങ്കിലും കോടതിയുടെ പിന്തുണയോടെ അന്വേഷണം തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.