ന്യൂഡൽഹി: ലംഖിംപൂർ കേസിൽ (Lakhimpur Case) യുപി സർക്കാരിന് (UP Government) വീണ്ടും സുപ്രീംകോടതിയുടെ (Supreme Court) വിമർശനം. കേസിൽ സര്‍ക്കാരിന്‍റെ അലംഭാവം അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. അന്വേഷണ പുരോഗതി റിപ്പോർട്ട് രാത്രി ഒരു മണി വരെ കാത്തിരുന്നിട്ടും ലഭിച്ചില്ലെന്ന് വിമർശിച്ച കോടതി ഒരിക്കലും അവസാനിക്കാത്ത കഥയായി അന്വേഷണത്തെ മാറ്റരുതെന്നും വ്യക്തമാക്കി.
ലഖിംപുര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പോലീസ് നടത്തുന്ന അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിലാണ് സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തിയത്. യുപി ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിന്‍റെ വിവരങ്ങൾക്ക് വേണ്ടി ഇന്നലെ രാത്രി ഒരു മണിവരെ കാത്തിരുന്നു. ഇന്ന് കോടതി തുടങ്ങുന്നതിന് തൊട്ടുമ്പാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നൽകിയത്. കേസ് പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് റിപ്പോര്‍ട്ട് നൽകിയാൽ ജഡ്ജിമാർക്ക് അത് എങ്ങനെ പരിശോധിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ചോദിച്ചു.
Also Read: Lakhimpur Kheri: കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്
കേസില്‍ മുഴുവൻ 44 സാക്ഷികളാണ് ഉള്ളത്. അതിൽ 4 പേരെ മാത്രമെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുള്ളു. എന്നാൽ എന്താണ് ഇവരുടെ മൊഴിയെന്ന് പറയുന്നില്ല. വ്യക്തമായ വിവരങ്ങൾ അടങ്ങിയ പുതിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നൽകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ബാക്കിയുള്ളവരുടെ രഹസ്യ മൊഴി രേഖപെടുത്താത്തത് എന്ത് കൊണ്ടാണെന്നും സുപ്രീം കോടതി ആരാഞ്ഞു. അന്വേഷണം വലിച്ചുനീട്ടാൻ അനുവദിക്കില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി.
അതേസമയം ദസറ അവധിയെ തുടര്‍ന്ന് മജിസ്ട്രേറ്റ് കോടതി അവധി ആയതിനാലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് വൈകിയതെന്ന് യുപി സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ യു.പി സര്‍ക്കാരിന്‍റെ ഈ വാദങ്ങൾ കോടതി തള്ളി.
Also Read: Lakhimpur Kheri Violence | ലഖിംപൂർ ഖേരി അക്രമത്തിൽ നാല് പേർ കൂടി അറസ്റ്റിൽ
കേസ് പരിഗണിക്കുന്നത് ഒക്ടോബർ 26ലേക്ക് മാറ്റിവെച്ചു. ലഖിംപൂരിൽ (Lakhimpur) കർഷകരെ ഇടിച്ച് കൊന്ന കേസിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ (Ajay Mishra) മകൻ ആശിഷ് മിശ്ര (Ashish Mishra) ഉൾപ്പടെ 10 പേരാണ് അറസ്റ്റിലായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...