കർണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ് 10 ന് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പ്രഖ്യാപിച്ചു. വോട്ടെണ്ണൽ മെയ് 13 ന് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന്, മാർച്ച് 29 ന് നടത്തിയ വാർത്ത സമ്മേളനത്തിലാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി പുറത്തുവിട്ടത്. നിലവിലെ കർണാടക സർക്കാരിന്റെ കാലാവധി മെയ് 24 ന് പൂർത്തിയാകും. 224 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
General Election to Legislative Assembly of Karnataka, 2023 ...polling on Wednesday 10th May 2023 @ceo_karnataka@PIB_India@PIBBengaluruhttps://t.co/CmvqU0D0Kd
— Spokesperson ECI (@SpokespersonECI) March 29, 2023
നിലവിൽ കർണാടക നിയമസഭയിൽ ഭാരതീയ ജനത പാർട്ടിക്ക് (ബിജെപി) 119 സീറ്റുകളും കോൺഗ്രസിന് 75 സീറ്റുകളും കോൺഗ്രസിന്റെ സഖ്യകക്ഷികളായ ജെഡിഎസിന് 28 സീറ്റുകളുമാണ് ഉള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും സഖ്യകക്ഷിയായ ജെഡി(എസും) ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ആരോപണങ്ങളുടെയും പ്രത്യാരോപണങ്ങളും കൊണ്ടുള്ള വാക്ക്പോരുകൾ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞു.
കർണാടകയിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കീഴിലുള്ള ബിജെപി സർക്കാർ വീണ്ടും ഭരണത്തിലേക്ക് എത്താനുള്ള കഠിന പരിശ്രമത്തിലാണ്. മുസ്ലീം സമുദായത്തിന് മതാടിസ്ഥാനത്തിലുള്ള സംവരണം ഒഴിവാക്കി ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങൾക്ക് സംവരണം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇത് ബിജെപിക്ക് അനുകൂലമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുസ്ലിംകൾക്കുണ്ടായിരുന്ന നാലുശതമാനം ഒ.ബി.സി സംവരണം റദ്ദാക്കി പത്ത് ശതമാനം വരുന്ന മുന്നാക്ക സംവരണത്തില്‍ ഉൾപ്പെടുത്താനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...