India COVID Update : രാജ്യത്ത് 41,506 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു; 895 പേർ രോഗബാധ മൂലം മരണപ്പെട്ടു

ഇത് വരെ രാജ്യത്ത് കോവിഡ് രോഗബാധ മൂലം മരണപ്പെട്ടവരുടെ ആകെ എണ്ണം 4.7 ലക്ഷം കടന്നു.

Written by - Zee Malayalam News Desk | Last Updated : Jul 11, 2021, 10:08 AM IST
  • കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത് 895 പേരാണ്.
  • ഇത് വരെ രാജ്യത്ത് കോവിഡ് രോഗബാധ മൂലം മരണപ്പെട്ടവരുടെ ആകെ എണ്ണം 4.7 ലക്ഷം കടന്നു.
  • രാജ്യത്ത് ഇപ്പോൾ കോവിഡ് (Covid 19) രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4.54 ലക്ഷമാണ്.
  • ഒരു ദിവസം രോഗവിമുക്തി നേടുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്.
India COVID Update : രാജ്യത്ത് 41,506 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു;  895 പേർ രോഗബാധ മൂലം മരണപ്പെട്ടു

New Delhi : കഴിഞ്ഞ 24 മണിക്കൂറുകളിൽ രാജ്യത്ത് 41,506 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത് 895 പേരാണ്. ഇത് വരെ രാജ്യത്ത് കോവിഡ് രോഗബാധ മൂലം മരണപ്പെട്ടവരുടെ ആകെ എണ്ണം 4.7 ലക്ഷം കടന്നു.

രാജ്യത്ത് ഇപ്പോൾ കോവിഡ് (Covid 19) രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4.54 ലക്ഷമാണ്. ഒരു ദിവസം രോഗവിമുക്തി നേടുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഇപ്പോൾ ചികിത്സയിൽ ഉള്ളത് ആകെ രോഗം ബാധിച്ചവരിൽ 1.47 ശതമാനം ആളുകൾ മാത്രമാണ്.

ALSO READ: Corona Third Wave: കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങൾക്ക് പ്രത്യേക അലർട്ട്

കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 41000 പേരാണ് രാജ്യത്ത് കോവിഡ് രോഗവിമുക്തി നേടിയത്. ഇതോട് കൂടി രോഗവിമുക്തി നേടിയവരുടെ എണ്ണം 2.99 കോടി കടന്നു. രോഗവിമുക്തിയുടെ നിരക്ക് 97.20 ശതമാനമാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.25 ശതമാനമാണ്. കഴിഞ്ഞ 20 ദിവസങ്ങളായി പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയാണ്.

ALSO READ:Covid second wave അവസാനിച്ചിട്ടില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം

അതേസമയം  രാജ്യത്ത് കൊവിഡ് വ്യാപനം (Coronavirus) രൂക്ഷമായ സാഹചര്യത്തിൽ എട്ട് സംസ്ഥാനങ്ങൾക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ കേന്ദ്രസര്‍ക്കാർ നിര്‍ദ്ദേശം നൽകി. വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് (Covid19) സാഹചര്യം വിലയിരുത്തുന്നതിന് ആഭ്യന്തര സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ഡല്‍ഹിയില്‍ നടന്ന അടിയന്തര യോഗത്തിലാണ് ഈ നിര്‍ദ്ദേശം നൽകിയത്. 

 
ALSO READ:  India COVID Update : രാജ്യത്ത് 42,766 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു; ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ നിന്ന് തന്നെ

 കൊവിഡ്19 രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ ജനങ്ങള്‍ പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ആവശ്യപ്പെട്ടു.

രാജ്യത്ത് പൊതുവില്‍ ടിപിആര്‍ കുറയുന്നുണ്ടെങ്കിലും കേരളം, ഗോവ, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ടിപിആര്‍ 10ന് മുകളിലാണെന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News