Himachal Pradesh: ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനം; ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷം, വാഹനങ്ങൾ ഒലിച്ചുപോയി

Himachal Flood: കനത്ത മഴയ്ക്കിടെ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് നിരവധിയിടങ്ങളിൽ റോഡ് ​ഗതാ​ഗതം തടസപ്പെട്ടു. സംസ്ഥാനത്ത് റോഡുകൾ തകർന്നത് ഗതാഗതത്തെ ബാധിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 23, 2023, 02:13 PM IST
  • ഹിമാചൽ പ്രദേശിലെ സുബതുവിലാണ് മേഘവിസ്ഫോടനമുണ്ടായത്
  • മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി വാഹനങ്ങൾ ഒലിച്ചുപോയി
Himachal Pradesh: ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനം; ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷം, വാഹനങ്ങൾ ഒലിച്ചുപോയി

ഹിമാചൽ പ്രദേശിൽ വീണ്ടും മേഘവിസ്ഫോടനം. മേഘവിസ്ഫോടനത്തെ തുടർന്ന് മഴയും മണ്ണിടിച്ചിലും രൂക്ഷമായി. ഹിമാചൽ പ്രദേശിലെ സുബതുവിലാണ് മേഘവിസ്ഫോടനമുണ്ടായത്. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. കനത്ത മഴയ്ക്കിടെ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് നിരവധിയിടങ്ങളിൽ റോഡ് ​ഗതാ​ഗതം തടസപ്പെട്ടു. സംസ്ഥാനത്ത് റോഡുകൾ തകർന്നത് ഗതാഗതത്തെ ബാധിച്ചു.

ഹിമാചൽ പ്രദേശിലെ കനത്ത മഴയിൽ ബലദ് നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബദ്ദിയിൽ പാലം തകർന്നു. പാലം തകർന്നത് ഹരിയാന, ചണ്ഡീഗഢ് എന്നിവയുമായുള്ള ബദ്ദിയിലെ വ്യവസായ മേഖലയുടെ ബന്ധത്തെ ബാധിച്ചു. ദേശീയ പാത 105-ൽ പിഞ്ചോറിന് സമീപം ബലദ്, ചണ്ഡീഗഡ് റോഡിൽ ​​ഗതാ​ഗതം തടസപ്പെട്ടു. ലക്കർ ദീപു പാലത്തിലൂടെ ബരോത്തിവാലയിലേക്ക് ഗതാഗതം തിരിച്ചുവിടുകയാണ്.

ALSO READ: Himachal Pradesh Weather Update: ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴ, മണ്ണിടിച്ചില്‍ മുന്നറിയിപ്പ്, ജാഗ്രതാ പാലിക്കാന്‍ നിര്‍ദ്ദേശം

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ചില ഭാഗങ്ങളിൽ ചൊവ്വാഴ്ചയും കനത്ത മഴ തുടരുന്നതിനാൽ രണ്ട് സംസ്ഥാനങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഹിമാചൽ പ്രദേശിലെ എട്ട് ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു.

ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ തകർന്ന ഡെറാഡൂൺ, തെഹ്‌രി, പൗരി, ഉദംസിംഗ് നഗർ, നൈനിറ്റാൾ, ചമ്പാവത്, ബാഗേശ്വർ എന്നിവയുൾപ്പെടെ നിരവധി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 23, 24 തീയതികളിൽ സംസ്ഥാനത്തെ ഈ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സ്‌കൂളുകളും കോളേജുകളും അടച്ചു

ഹിമാചൽ പ്രദേശിൽ കനത്ത മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് സ്കൂളുകളും കോളേജുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയായിരിക്കും. ഉത്തരാഖണ്ഡിലെ ബാഗേശ്വറിലെ സ്‌കൂളുകൾക്കും അങ്കണവാടികൾക്കും ബുധനാഴ്ച അവധിയായിരിക്കുമെന്നും ഉത്തരവ് പുറത്തിറക്കി.

ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ, ഹമിർപൂർ, കുളു, മാണ്ഡി, ഷിംല, സോളൻ, സിർമൗർ, ഉന എന്നീ ജില്ലകളിൽ ചൊവ്വാഴ്ചത്തെ മഴയിൽ മാണ്ഡി, ഹാമിർപൂർ ജില്ലകളിലെ ചിലയിടങ്ങളിൽ ഉരുൾപൊട്ടലും മറ്റു പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകിയും അപകടങ്ങൾ ഉണ്ടായതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28 വരെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ഉത്തരാഖണ്ഡിലും കനത്ത മഴയും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ദുരന്തസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഇതുവരെ സംസ്ഥാനത്തിനുണ്ടായ നഷ്ടം 1000 കോടിയിലധികം വരുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ചൊവ്വാഴ്ച പറഞ്ഞു. കനത്ത മഴയിൽ വിളകൾ നശിച്ചു, റോഡുകൾ, പാലങ്ങൾ, വീടുകൾ, ഗോശാലകൾ എന്നിവ ഒലിച്ചുപോയി, കൂടാതെ നിരവധി ആളുകളുടെയും കന്നുകാലികളുടെയും ജീവൻ അപഹരിച്ചു. സംസ്ഥാനത്ത് ഒരു ദുരന്തസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News