Shivamogga, Karnataka: കർണാടകയിലെ ശിവമോഗയിൽ ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പ്രദേശത്ത് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷാവസ്ഥയില്‍ നേരിയ ശമനം. എന്നാല്‍, ബുധനാഴ്ച വൈകീട്ട് ആറുവരെ പ്രദേശത്ത് കർഫ്യൂ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാന BJP നേതാക്കൾ കൊലപാതകത്തെ അപലപിക്കുകയും സംഭവത്തിൽ ചില ഇസ്ലാമിക സംഘടനകളുടെ പങ്ക് ആരോപിച്ച് NIA യുടെ (National Investigation Agency) അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.
Karnataka | The overall situation is peaceful. The public should not worry as the situation will normalise soon. Two persons- Kasif and Nadeem-taken into custody by police. Kasif* has around 10 cases on him: Minister-in-charge, Shivamogga Dist, KC Narayana Gowda pic.twitter.com/Jd2U4JAT9m
— ANI (@ANI) February 22, 2022
അതേസമയം, തിങ്കളാഴ്ച കനത്ത സുരക്ഷയ്‌ക്കിടയിൽ നടന്ന ശവസംസ്‌കാര ചടങ്ങിനിടെയുണ്ടായ കല്ലേറിൽ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഫോട്ടോ ജേണലിസ്റ്റും ഒരു വനിതാ പോലീസും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും കത്തിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച രാത്രിയാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ കുത്തേറ്റു മരിച്ചത്. സംഭവത്തോടെ ശിവമോഗയിൽ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായി ജില്ലയിൽ 144 പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ജില്ലയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി നല്‍കിയിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 5 പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. 3 പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...