Abhijit Sen Dies: സാമ്പത്തിക വിദഗ്ധൻ അഭിജിത് സെൻ അന്തരിച്ചു

Abhijit Sen Dies: മുൻ ആസൂത്രണ കമ്മീഷൻ അംഗവും സാമ്പത്തിക വിദഗ്ധനുമായ അഭിജിത് സെൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ ഹൃദയാഘാതം അനുഭവപ്പെട്ട സെന്നിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.   അഭിജിത് സെന്നിന്റെ മരണ വിവരം  സഹോദരനായ ഡോ. പ്രണബ് സെൻ ആണ് അറിയിച്ചത്,

Written by - Zee Malayalam News Desk | Last Updated : Aug 30, 2022, 09:49 AM IST
  • മുൻ ആസൂത്രണ കമ്മീഷൻ അംഗവും സാമ്പത്തിക വിദഗ്ധനുമായ അഭിജിത് സെൻ അന്തരിച്ചു
  • ഇന്നലെ രാത്രി 11 മണിയോടെ ഹൃദയാഘാതം അനുഭവപ്പെട്ട സെന്നിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Abhijit Sen Dies: സാമ്പത്തിക വിദഗ്ധൻ അഭിജിത് സെൻ അന്തരിച്ചു

ന്യൂഡൽഹി: Abhijit Sen Dies: മുൻ ആസൂത്രണ കമ്മീഷൻ അംഗവും സാമ്പത്തിക വിദഗ്ധനുമായ അഭിജിത് സെൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ ഹൃദയാഘാതം അനുഭവപ്പെട്ട സെന്നിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.   അഭിജിത് സെന്നിന്റെ മരണ വിവരം  സഹോദരനായ ഡോ. പ്രണബ് സെൻ ആണ് അറിയിച്ചത്,

Also Read: സംഗീത സംവിധായകൻ ജോൺ പി. വർക്കി കുഴഞ്ഞുവീണു മരിച്ചു 

ജെഎൻയുവിൽ അധ്യാപകനായിരുന്ന സെൻ, മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന 2004 – 2014 കാലത്ത് പ്ലാനിങ് കമ്മീഷൻ അംഗമായിരുന്നു.  അദ്ദേഹം കമ്മീഷൻ ഓഫ് അഗ്രികൾച്ചറൽ കോസ്റ്റ് ആൻഡ് പ്രൈസസിന്റെ ചെയർമാനും ആയിരുന്നു.  1985ൽ ജെഎൻയുവിൽ വരുന്നതിന് മുൻപ് സസെക്സ്, ഓക്സ്ഡ്ഫോർഡ്, കേംബ്രിഡ്ജ്, എസെക്സ് എന്നിവടങ്ങളിലെ സർവകലാശാലകളിൽ അദ്ദേഹം പഠിപ്പിച്ചിരുന്നു.

Also Read: Viral Video: സ്നേഹത്തോടെ പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റി കാമുകൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

 

സംഗീത സംവിധായകൻ ജോൺ പി. വർക്കി കുഴഞ്ഞുവീണു മരിച്ചു

പ്രമുഖ മലയാളംസംഗീതജ്ഞനും സംവിധായകനും ഗിത്താറിസ്റ്റും ഗായകനുമായ ജോൺ പി. വർക്കി കുഴഞ്ഞുവീണു മരിച്ചു.  51 വയസായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ വീട്ടിൽ വച്ചായിരുന്നു ജോൺ കുഴഞ്ഞുവീണത്. ജിഗ്സോ പസിലിന്റെ ആൽബവുമായി സംഗീത രംഗത്തു ശ്രദ്ധേയനായ ജോൺ ‘അവിയൽ’ ബാൻഡിലും [പ്രവർത്തിച്ചിട്ടുണ്ട്. ജിഗ്സോ പസിൽ എംടിവി ചാനലിലെത്തിയ ആദ്യ മലയാളി ബാൻഡായിരുന്നു. ശേഷം അദ്ദേഹം സ്ലോ പെഡൽസ് എന്ന ബാൻഡിലെ അംഗമായും പ്രവർത്തിച്ചു.

ഫ്രോസൺ, കമ്മട്ടിപ്പാടം, ഈട, ഉന്നം, ഒളിപ്പോര് തുടങ്ങിയ സിനിമകളിൽ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. കമ്മട്ടിപ്പാടത്തിലെ ‘പറ…പറ’, ‘ചിങ്ങമാസത്തിലെ’ എന്നീ പാട്ടുകൾക്കാണ് ജോൺ സംഗീതം നൽകിയത്. ഇദി സംഗതി എന്ന തെലുങ്കു സിനിമയ്ക്കും കാർത്തിക് എന്ന കന്നഡ സിനിമയ്ക്കും സംഗീതം സംവിധാനം നിർവഹിച്ചിട്ടുണ്ട്. നെയ്ത്തുകാരൻ എന്ന സിനിമയുടെ പശ്ചാത്തല സംഗീതവും അദ്ദേഹം നിർവഹിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News