ന്യൂഡൽഹി: Internet In Flight: മൊബൈലിലെ 'ഫ്ലൈറ്റ് മോഡ്' ഓപ്ഷൻ ഇനി പഴയതായി മാറും. കാരണം ഇപ്പോൾ നിങ്ങൾക്ക് ഫ്ലൈറ്റിലും (Flight) അതിവേഗ ഇന്റർനെറ്റ് (High Speed Internet) ഉപയോഗിക്കാൻ കഴിയും. അതായത് ഫ്ലൈറ്റിൽ ഇരിക്കുമ്പോൾ നിങ്ങൾക്ക് ആവശ്യമായ ജോലികൾ ഇ-മെയിലിൽ നിന്ന് കൈകാര്യം ചെയ്യാൻ കഴിയും. ഇത് മാത്രമല്ല ഫ്ലൈറ്റ് പൊങ്ങിക്കഴിഞ്ഞാലും നിങ്ങൾക്ക് കോളുകൾ ചെയ്യാൻ കഴിയും.
BSNL ലൈസൻസ് നേടി (BSNL got license)
പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) രാജ്യത്തെ ഇൻമാർസാറ്റിന്റെ ഗ്ലോബൽ എക്സ്പ്രസ് (GX) മൊബൈൽ ബ്രോഡ്ബാൻഡ് സേവനങ്ങൾക്കുള്ള ലൈസൻസ് നേടി. ഇതോടെ ഇൻമാർസാറ്റ് ടെർമിനൽ ഉപയോഗിച്ച് ഫ്ലൈറ്റുകൾ ഉയരുമ്പോഴും എയർലൈനുകൾക്കും കപ്പലുകൾക്കും അതിവേഗ നെറ്റ് സൗകര്യം നൽകും.
യുകെ ആസ്ഥാനമായുള്ള മൊബൈൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ ഇൻമാർസാറ്റിന്റെ (Inmarsat) മാനേജിംഗ് ഡയറക്ടർ ഗൗതം ശർമ്മ പറഞ്ഞത് സ്പൈസ് ജെറ്റും ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും പുതിയ ജിഎക്സ് സേവനത്തിനുള്ള (GX service) കരാറുകളിൽ ഒപ്പുവച്ചുവെന്നാണ്. ഇതോടെ, 50 Mbps വേഗത ലഭ്യമാകും.
സ്പൈസ് ജെറ്റിനൊപ്പം കരാർ (tie up with SpiceJet)
ഗൗതം ശർമ്മയുടെ അഭിപ്രായത്തിൽ, GX സേവനം അവതരിപ്പിക്കുന്നതോടെ ഇന്ത്യൻ ആഭ്യന്തര വിമാനക്കമ്പനികൾക്കും അന്താരാഷ്ട്ര എയർലൈൻ കമ്പനികൾക്കും രാജ്യത്തേക്കുള്ള വിമാനയാത്രയിൽ അതിവേഗ നെറ്റ് സൗകര്യം നൽകാൻ കഴിയും.
Also Read: Crime News: മുപ്പത് കോടി വിലവരുന്ന ആംബർഗ്രിസുമായി രണ്ടുപേർ അറസ്റ്റിൽ
ഈ വർഷം അവസാനത്തോടെ പുതിയ ബോയിംഗ് 737 മാക്സ് വിമാനം (Boeing 737 MAX plane) അവതരിപ്പിക്കുന്നതിലൂടെ യാത്രക്കാർക്ക് ആവശ്യമായ ആശയവിനിമയ സേവനങ്ങൾ നൽകാൻ തയ്യാറാണെന്ന് ഇൻമാർസാറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ സ്പൈസ് ജെറ്റ് പറഞ്ഞു. പ്രസ്താവന പ്രകാരം, ബിഎൻഎൻഎല്ലിന് ഡോട്ട് (BSNL from DoT), ഐഎഫ്‌എംസിക്ക് കീഴിലുള്ള ജിഎക്സ് സേവനങ്ങൾ (GX services under IFMC) എന്നിവ എല്ലാ ഇന്ത്യൻ ഉപഭോക്താക്കൾക്കും ലഭ്യമാകും.
സേവനം എപ്പോൾ ആരംഭിക്കും? (When will the service start?)
ഇതിനർത്ഥം ഇന്ത്യൻ എയർലൈൻ കമ്പനികൾക്ക് രാജ്യത്തും വിദേശത്തുമുള്ള ഇൻ-ഫ്ലൈറ്റ് ആശയവിനിമയ സൗകര്യത്തിനായി ജിഎക്സ് (GX) ഉപയോഗിക്കാൻ കഴിയും. ഇതോടൊപ്പം ഇന്ത്യൻ സമുദ്ര തീരത്ത് പ്രവർത്തിക്കുന്ന രാജ്യത്തെ വാണിജ്യ കമ്പനികൾക്ക് കപ്പലുകളുടെയും ക്രൂ അംഗങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളുടെയും മികച്ച പ്രവർത്തനത്തിനായി അവരുടെ കപ്പലുകളിൽ ഡിജിറ്റലൈസേഷൻ വർദ്ധിപ്പിക്കാൻ കഴിയും.
Also Read: Horoscope 19 October: മിഥുനം രാശിക്കാർക്ക് ഇന്ന് ദിനം, എന്നാൽ കുംഭം മീനം രാശിക്കാർ ജാഗ്രത പാലിക്കുക
ഈ സേവനത്തിനുള്ള ഫീസ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ബിഎസ്എൻഎൽ (BSNL) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി.കെ. പൂർവാർ (PK Purwar) പറഞ്ഞു. ബിഎസ്എൻഎൽ (BSNL) ഈ സേവനങ്ങൾ നവംബർ മുതൽ ആരംഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...