ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജാമ്യം കിട്ടിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പുറത്തിറങ്ങി. അഞ്ചരമാസം ജയിലിൽ കഴിഞ്ഞ ശേഷമാണ് കേജ്രിവാള് പുറത്തിറങ്ങുന്നത്. തിഹാർ ജയിലിന് പുറത്ത് നിരവധി പാർട്ടി പ്രവർത്തകർ കേജ്രിവാളിനെ സ്വീകരിക്കാൻ കാത്തുനിന്നിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ, ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എംപി സഞ്ജയ് സിങ് തുടങ്ങിയവർ കേജ്രിവാളിനെ സ്വീകരിക്കാനെത്തിയിരുന്നു.
തന്റെ ധൈര്യമിപ്പോൾ നൂറുമടങ്ങു വർധിച്ചുവെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. കനത്ത മഴയിലും നിങ്ങൾ ഇത്രയും പേർ ഇവിടെ വന്നു. അതിന് എല്ലാവരോടും നന്ദി. എന്റെ ജീവിതം ഈ രാജ്യത്തിനു വേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്നു. ഈ ജീവിതത്തിൽ ഒട്ടേറെ വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിട്ടിട്ടുണ്ട്. എന്നാൽ സത്യത്തിന്റെ പാതയിലൂടെയാണ് ഞാൻ നടന്നതെന്നതിനാൽ ദൈവം എപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു’’– കെജ്രിവാൾ പറഞ്ഞു.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 26നാണ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 14ന് അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം കോടതി അനുവദിച്ചിരുന്നില്ല. സിബിഐയിൽ നിന്നും കോടതി വിശദീകരണം തേടുകയും ചെയ്തിരുന്നു. മാര്‍ച്ച് 21ന് കേസിൽ ഇഡി കേജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 21 ദിവസത്തെ ഇടക്കാല ജാമ്യം സുപ്രീംകോടതി അനുവദിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് സുപ്രീംകോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യ കാലാവധി അവസാനിച്ച ശേഷം ജൂൺ 2ന് വീണ്ടും ജയിലിലേക്ക് മടങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.