Kerala രാജ്യത്തെ സജീവ Covid കേസിൽ മുൻപന്തിയിൽ, തൊട്ടുപിന്നാലെ Maharashtra

ഇരു സംസ്ഥാനങ്ങൾ ചേർന്ന് 75 ശതമാനത്തോളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.  കോവിഡ് കേസുകളിൽ 38%​ കേരളത്തിലും തൊട്ടുപിന്നാലെ 37% മഹാരാഷ്ട്രയിലുമാണ്. 

Written by - Zee Malayalam News Desk | Last Updated : Feb 23, 2021, 11:23 PM IST
  • ഇരു സംസ്ഥാനങ്ങൾ ഏകദേശം 75 ശതമാനത്തോളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
  • കോവിഡ് കേസുകളിൽ 38%​ കേരളത്തിലും തൊട്ടുപിന്നാലെ 37% മഹാരാഷ്ട്രയിലുമാണ്.
  • ഇന്ത്യയിൽ ഒട്ടാകെ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ നിരക്ക് ഒന്നരലക്ഷിത്തിന് താഴെയെത്തി.
  • ഇന്ത്യയിൽ പ്രതിദിനമുള്ള കോവിഡ് മരണ നിരക്ക് 100ൽ താഴെയായി.
Kerala രാജ്യത്തെ സജീവ Covid കേസിൽ മുൻപന്തിയിൽ, തൊട്ടുപിന്നാലെ Maharashtra

New Delhi : രാജ്യത്തെ കോവിഡ് പ്രതിരോധം ശക്തമായി തുടരുമ്പോൾ ഏറ്റവും കൂടുതൽ Covid കേസുകൾ റിപ്പോർട്ട് ചെയ്യുന്നതേ കേരളത്തിലും മഹാരാഷ്ട്രയിലും. ആരോ​ഗ്യമന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടലാണ് ഇരു സംസ്ഥാനങ്ങൾ ഏകദേശം 75 ശതമാനത്തോളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ആരോ​ഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ 38%​ കേരളത്തിലും (Kerala) തൊട്ടുപിന്നാലെ 37% മഹാരാഷ്ട്രയിലുമാണ് (Mahatashtra). കേന്ദ്ര ആരോ​ഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

അതേമയം ഇന്ത്യയിൽ ഒട്ടാകെ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ നിരക്ക് ഒന്നരലക്ഷിത്തിന് താഴെയെത്തി. പ്രതിദിനമുള്ള കോവിഡ് മരണ നിരക്ക് 100ൽ താഴെയായി. ടെസ്റ്റ് പോസിറ്റിവിറ്റി 5.19%. ഏറ്റവും കുറവ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നാട്ടിലും കർണാടകയിലുമാണ്.

ALSO READ: Kerala Covid Update : സംസ്ഥാനത്ത് ഇന്ന് 4034 കോവിഡ് കേസുകൾ, Test Positivity 5.80 %

അതേസമയം സംസ്ഥാനത്ത് ഇന്ന് 4034 പേർക്ക് COVID 19 സ്ഥിരീകരിച്ചു. ഇന്ന് 5.80% ആണ് സംസ്ഥാനത്തെ Test Positivity നിരക്ക്. ഇന്ന് 14 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 21 ‌ആരോ​ഗ്യ പ്രവർത്തകർക്കും കോവിഡ് ബാധ. 

ALSO READ: Kerala Covid Update : സംസ്ഥാനത്ത് ഇന്നും നാലായിരത്തിന് മുകളിൽ കോവിഡ്, TPR 7.05%; ഒരാഴ്ചക്കിടെ 5.8% കേസുകൾ കുറഞ്ഞെന്ന് മുഖ്യമന്ത്രി

എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂർ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂർ 206, പാലക്കാട് 147, കാസർഗോഡ് 140, വയനാട് 131, ഇടുക്കി 71 എന്നിങ്ങനെയാണ് ജില്ലകൾ തിരിച്ചുള്ള കോവിഡ് കണക്ക്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News