പഴയ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ ഉടനടി ക്ലോസ് ചെയ്തോളു, അല്ലെങ്കിൽ വൻ നഷ്ടമുണ്ടാകും

How to Close Bank Account: നിങ്ങളുടെ കയ്യിൽ ഉപയോഗിക്കാത്ത പഴയ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ അത് ഉടൻ ക്ലോസ് ചെയ്യുക. ഇല്ലെങ്കിൽ അധിക ചാർജ് നൽകേണ്ടി വന്നേക്കാം.

Written by - Ajitha Kumari | Last Updated : Dec 17, 2021, 10:24 AM IST
  • പഴയ ബാങ്ക് അക്കൗണ്ട് അടയ്ക്കുക
  • അല്ലെങ്കിൽ അധിക ചാർജ് നൽകേണ്ടി വന്നേക്കാം
  • അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാം
പഴയ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ ഉടനടി ക്ലോസ് ചെയ്തോളു, അല്ലെങ്കിൽ വൻ നഷ്ടമുണ്ടാകും

How to Close Bank Account: പലർക്കും ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുണ്ട്. ചിലർക്ക് പലയിടങ്ങളിൽ ജോലി ചെയ്യുമ്പോൾ ഒന്നിൽ കൂടുതൽ അക്കൗണ്ട് ആവശ്യമായി വന്നേക്കാം.  എന്നാൽ മറ്റു ചിലർക്ക് ജോലി  മാറുമ്പോൾ പുതിയ അക്കൗണ്ട് പുതിയ ബാങ്കിൽ തുറക്കേണ്ടിവരും.  

ഇത്തരമൊരു സാഹചര്യത്തിൽ ആളുകൾ പുതിയ അക്കൗണ്ടിൽ ഇടപാടുകൾ ആരംഭിക്കുകയും പഴയ അക്കൗണ്ട് ഉപയോഗിക്കുന്നത് നിർത്തുകയും ചെയ്യുന്നു. ഉപഭോക്താവിന്റെ സീറോ ബാലൻസ് സാലറി അക്കൗണ്ടിൽ കുറച്ച് മാസത്തേക്ക് സാലറി ക്രെഡിറ്റ് ആയില്ലെങ്കിൽ ബാങ്കുകൾ അത് സേവിംഗ്സ് അക്കൗണ്ടാക്കി മാറ്റുന്നു. അതിൽ മിനിമം ബാലൻസ് നിലനിർത്താതിരുന്നാൽ ഉപഭോക്താക്കൾക്ക് അധിക നിരക്ക് നൽകണം. അതിനാൽ അത്തരം അക്കൗണ്ട് ഉടൻ ക്ലോസ് ചെയ്യേണ്ടത് അത്യാവശ്യമാണ്.

Also Read: Bank Strike: 16, 17 തിയതികളില്‍ ബാങ്ക് പണിമുടക്ക്, സേവനങ്ങളെ ബാധിച്ചേക്കുമെന്ന് SBI

നിങ്ങൾക്ക് നഷ്ടമുണ്ടായേക്കാം

സമാനമായ എന്തെങ്കിലും അനുഭവം നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളുടെ പഴയ ബാങ്ക് അക്കൗണ്ട് ഉടനടി ക്ലോസ് ചെയ്യണം. അങ്ങനെ ചെയ്യാതിരുന്നാൽ നിങ്ങൾക്ക് നഷ്ടമുണ്ടാകും. എങ്ങനെ ഒരു ബാങ്ക് അക്കൗണ്ട് എളുപ്പത്തിൽ ക്ലോസ് ചെയ്യാം എന്ന് നമുക്ക് നോക്കാം

ഏത് ബാങ്ക് സേവിംഗ്സ് അക്കൗണ്ടാണോ നിങ്ങൾക്ക് ക്ലോസ് ചെയ്യേണ്ടത് ആ അക്കൗണ്ടിൽ നിന്ന് മുഴുവൻ പണവും പിൻവലിക്കുക. ഇത് നിങ്ങൾക്ക് എടിഎമ്മിൽ നിന്നോ ഓൺലൈൻ ട്രാൻസ്ഫർ വഴിയോ ചെയ്യാൻ കഴിയും. ഇതുകൂടാതെ നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന എല്ലാ ഡെബിറ്റുകളും ഡിലിങ്ക് ചെയ്‌തിരിക്കണം. നിങ്ങളുടെ ഈ ബാങ്ക് അക്കൗണ്ട് പ്രതിമാസ ലോൺ EMI-എന്നിവയ്‌ക്കായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ ലോൺ നൽകുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ നിങ്ങൾ പുതിയ അക്കൗണ്ട് നമ്പർ നൽകണം.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത! അറിയാം.. ഡിഎ കുടിശ്ശിക സംബന്ധിച്ച പുതിയ അപ്ഡേറ്റ്

ഒരു വർഷത്തിലധികം പഴക്കമുള്ള അക്കൗണ്ടുകൾക്ക് ക്ലോഷർ ചാർജ് ഈടാക്കില്ല

സാധാരണയായി സേവിംഗ്സ് അക്കൗണ്ട് തുറന്ന് 14 ദിവസത്തിനുള്ളിൽ ക്ലോസ് ചെയ്യുന്നതിന് ബാങ്കുകൾ ചാർജൊന്നും ഈടാക്കില്ല. 14 ദിവസം മുതൽ 1 വർഷം വരെയുള്ള കാലയളവിൽ അക്കൗണ്ട് ക്ലോസ് ചെയ്‌താൽ നിങ്ങൾക്ക് ക്ലോഷർ ചാർജുകൾ അടയ്‌ക്കേണ്ടി വന്നേക്കാം. ഒരു വർഷത്തിലധികം പഴക്കമുള്ള അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് ബാങ്കുകൾ സാധാരണയായി ചാർജുകളൊന്നും ഈടാക്കില്ല.

Also Read: Viral Video: ബദ്ധശത്രുക്കളായ മൂർഖന്മാർ മുഖാമുഖം വന്നാൽ..!

അക്കൗണ്ട് ഇതുപോലെ ക്ലോസ് ചെയ്യാം (Account can be closed like this)

നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് നിങ്ങൾക്ക് ബ്രാഞ്ച് സന്ദർശിക്കേണ്ടി വരും. ഇവിടെ നിങ്ങൾ അക്കൗണ്ട് ക്ലോഷർ ഫോം പൂരിപ്പിക്കേണ്ടതുണ്ട്. ഈ ഫോമിനൊപ്പം നിങ്ങൾക്ക് ഡി-ലിങ്കിംഗ് ഫോമും സമർപ്പിക്കണം. ഇതോടൊപ്പം ചെക്ക് ബുക്ക്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയും ബാങ്കിൽ തിരിച്ചു നൽകണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News