Union Budget 2025: ആദായ നികുതി കുറച്ചേക്കും! ബജറ്റിൽ കണ്ണുംനട്ട് സാധാരണക്കാർ, നികുതിദായകരുടെ പ്രതീക്ഷകൾ എന്തെല്ലാം...

Union Budget 2025: നിലവിലെ ആദായ നികുതിദായകരിൽ 72 ശതമാനം പേരും പുതിയ നികുതി സമ്പ്രദായത്തിലേക്ക് മാറിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 

Written by - Zee Malayalam News Desk | Last Updated : Jan 27, 2025, 03:33 PM IST
  • ആദായ നികുതിയിൽ ഇളവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ
  • സ്റ്റാൻഡേർഡ് ഡിഡക്ഷൻ 1.50 ലക്ഷമായി ഉയർത്തണമെന്ന് ആഗ്രഹിക്കുന്നു
  • നികുതി നൽകേണ്ട വരുമാനം 10 ലക്ഷം രൂപയായി ഉയർത്തുമെന്നാണ് പ്രതീക്ഷ
Union Budget 2025: ആദായ നികുതി കുറച്ചേക്കും! ബജറ്റിൽ കണ്ണുംനട്ട് സാധാരണക്കാർ, നികുതിദായകരുടെ പ്രതീക്ഷകൾ എന്തെല്ലാം...

മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ഈ വരുന്ന ശനിയാഴ്ച കേന്ദ്ര ധനമന്ത്രി നി‍ർമല രാമൻ അവതരിപ്പിക്കും. എല്ലാവർഷത്തെയും പോലെ നികുതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളാകും സാധാരണക്കാർ ഉറ്റുനോക്കുന്നത്. 

ആദായനികുതിയിൽ  മാറ്റങ്ങൾ വരുത്തി നികുതിദായകർക്ക് ആശ്വാസം നൽകാൻ ഇക്കുറി ബജറ്റ് പ്രഖ്യാപനത്തിലൂടെ ധനമന്ത്രി തയാറായേക്കുമെന്ന് സൂചന. ഇളവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും. രാജ്യത്തെ 8 കോടി നികുതിദായകരുടെ ചില പ്രതീക്ഷകൾ നോക്കാം,

Read Also: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

നിലവിലെ ആദായ നികുതിദായകരിൽ 72 ശതമാനം പേരും പുതിയ നികുതി സമ്പ്രദായത്തിലേക്ക് മാറിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.  പുതിയ ആദായനികുതി സ്കീം പ്രകാരം നിലവിൽ 3 ലക്ഷം രൂപവരെ വരുമാനമുള്ളവരാണ് ആദായനികുതി ബാധ്യത ഇല്ലാത്തവർ. എന്നാൽ ഇത്തവണത്തെ ബജറ്റിൽ അത് അഞ്ച് ലക്ഷമായി ഉയ‍ർത്തുമെന്നാണ് പ്രതീക്ഷ.

പഴയ നികുതി വ്യവസ്ഥയിൽ,  2.50 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ് നികുതി ബാധ്യത ഇല്ലാത്തവർ. ഇത്  5 ലക്ഷം രൂപയായി ഉയർത്തുമെന്ന് അവരും പ്രതീക്ഷിക്കുന്നു.  

പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയിൽ നിന്ന് 1.50 ലക്ഷം രൂപയായും, പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സ്റ്റാൻഡേ‍ർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായും സർക്കാർ ഉയർത്തുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

ആറിൽ നിന്ന് സ്ലാബുകളുടെ എണ്ണം കുറയ്ക്കുമെന്നും നികുതി നൽകേണ്ട വരുമാനം 7 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപയായി ഉയർത്തുമെന്നും അവർ പ്രതീക്ഷിക്കുന്നു.

Read Also: സ്ത്രീയെ കൊന്ന് തല ഭക്ഷിച്ചു.... വനപാലകനെ പുറകിൽ നിന്ന് അടിച്ചുവീഴ്ത്തി; നരഭോജി കടുവ ചത്തത് പടക്കംപൊട്ടിച്ച്‌ ആഘോഷിച്ച് നാട്ടുകാർ

പഴയ നികുതി വ്യവസ്ഥയിൽ തുടരുന്ന വ്യക്തികൾക്ക്, സെക്ഷൻ 80 സി പ്രകാരം 1,50,000 രൂപ മാത്രമേ നികുതി നേട്ടം കൈവരിക്കാന്‍ സാധിക്കൂ. ഈ പരിധി ഇത്തവണ ബജറ്റില്‍ 3 ലക്ഷം രൂപയായി ഉയർത്തിയേക്കുമെന്നും പ്രതീക്ഷിക്കുന്നു. 

പല നികുതിദായകരും ടാക്സ് സേവിംഗ്സ് ഉൽപ്പന്നങ്ങൾക്കിടയിൽ ഒരു ഒരു ലെവൽ പ്ലേ ഫീൽഡ് പ്രതീക്ഷിക്കുന്നു. കൂടാതെ ടാക്സ് സേവർ ഡെപ്പോസിറ്റിൻ്റെ കാലാവധി നിലവിലുള്ള 5 വർഷത്തിൽ നിന്ന് 3 വർഷമായി കുറയ്ക്കാനും ആഗ്രഹിക്കുന്നുണ്ട്. 

അവസാനമായി, റിട്ടേൺ ഫയൽ ചെയ്യുന്നതിലോ മുൻകൂർ നികുതി അടയ്ക്കുന്നതിലോ വരുന്ന കാലതാമസത്തിനോ വീഴ്ചയ്‌ക്കോ നൽകേണ്ട പലിശയും സർക്കാർ കുറയ്ക്കണമെന്ന് നികുതിദായകർ ആഗ്രഹിക്കുന്നു.

എന്നാൽ, പഴയ നികുതി വ്യവസ്ഥ ഘട്ടം ഘട്ടമായി അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനാല്‍ തന്നെ പഴയ നികുതി വ്യവസ്ഥയിൽ ഇനി പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവാൻ സാധ്യതയില്ല. നിലവില്‍ പഴയ നികുതി വ്യവസ്ഥയില്‍ മാത്രമുള്ള ഭവന വായ്പ പോലുള്ള ചില ഇളവുകളും ഇത്തവണത്തെ ബജറ്റോടെ പുതിയ നികുതി വ്യവസ്ഥയില്‍ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News