Drone: അതിർത്തി കടന്ന് പാക് ഡ്രോൺ; ബിഎസ്എഫ് വെടിവെച്ചിട്ടു

Pak drone spotted: പഞ്ചാബിലെ അമൃത്സറിലെ രാജ്യാന്തര അതിർത്തിയിലാണ് ഡ്രോൺ വെടിവച്ചതെന്ന് ബിഎസ്എഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 26, 2023, 12:55 PM IST
  • ഞായറാഴ്ച പുലർച്ചെ 2.11ന് പഞ്ചാബിലെ അമൃത്സർ ജില്ലയിലെ ഷാജദ ഗ്രാമത്തിന് സമീപം ആളില്ലാ വിമാനം വെടിവെച്ച് വീഴ്ത്തുകയായിരുന്നു
  • അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ബിഎസ്എഫ് സൈനികർ ഫെബ്രുവരി ഇരുപത്തിയാറിന് അമൃത്സർ ജില്ലയിലെ ഷാജദ ഗ്രാമത്തിന് സമീപമുള്ള പ്രദേശത്ത് ഡ്രോണിന്റെ ശബ്ദം കേട്ടു
  • തുടർന്ന് നടത്തിയ തിരച്ചിലിൽ, ഷാജദ ഗ്രാമത്തിന് സമീപമുള്ള ദുസ്സി ബുന്ദിന് സമീപം ഭാഗികമായി കേടുപാടുകൾ സംഭവിച്ച ചൈനീസ് നിർമിത ഡ്രോൺ ബിഎസ്എഫ് കണ്ടെത്തി
Drone: അതിർത്തി കടന്ന് പാക് ഡ്രോൺ; ബിഎസ്എഫ് വെടിവെച്ചിട്ടു

പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് അതിർത്തി കടന്നെത്തിയ പാക് ഡ്രോൺ അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) വെടിവച്ചിട്ടു. പഞ്ചാബിലെ അമൃത്സറിലെ രാജ്യാന്തര അതിർത്തിയിലാണ് ഡ്രോൺ വെടിവച്ചതെന്ന് ബിഎസ്എഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഞായറാഴ്ചയാണ് ഡ്രോൺ വെടിവെച്ചിട്ടത്.

ഞായറാഴ്ച പുലർച്ചെ 2.11ന് പഞ്ചാബിലെ അമൃത്സർ ജില്ലയിലെ ഷാജദ ഗ്രാമത്തിന് സമീപം ആളില്ലാ വിമാനം വെടിവെച്ച് വീഴ്ത്തുകയായിരുന്നു. അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ബിഎസ്എഫ് സൈനികർ ഫെബ്രുവരി ഇരുപത്തിയാറിന് അമൃത്സർ ജില്ലയിലെ ഷാജദ ഗ്രാമത്തിന് സമീപമുള്ള പ്രദേശത്ത് ഡ്രോണിന്റെ ശബ്ദം കേട്ടു.

തുടർന്ന് നടത്തിയ തിരച്ചിലിൽ, ഷാജദ ഗ്രാമത്തിന് സമീപമുള്ള ദുസ്സി ബുന്ദിന് സമീപം ഭാഗികമായി കേടുപാടുകൾ സംഭവിച്ച ചൈനീസ് നിർമിത ഡിജെഐ മാട്രിസ് എന്ന കറുത്ത ‍ഡ്രോൺ ബിഎസ്എഫ് കണ്ടെത്തി. ഡ്രോൺ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചതായി സൈന്യം അറിയിച്ചു.

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; ജവാന് വീരമൃത്യു

ഛത്തീസ്ഗഡിൽ കഴിഞ്ഞ ദിവസമുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ ജവാന് വീരമൃത്യു. കാങ്കറ മേഖലയിൽ പ്രാദേശിക ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജവാൻ മോത്തിറാം അഞ്ച്ലയാണ് നക്സലുകളുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. സുഖ്മ ജില്ലയിലെ വനമേഖലയിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് പോലീസ് ഉദ്യോ​ഗസ്ഥർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ജവാന് നേരെയും ആക്രമണം ഉണ്ടായത്.

അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ജില്ലാ റിസർവ് ഗാർഡിലെ മൂന്ന് അംഗങ്ങളാണ് നക്സലുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് തെരച്ചിൽ നടത്തവേയായിരുന്നു ആക്രമണം. എഎസ്ഐ രാമുറാം നാഗ്, അസിസ്റ്റന്റ് കോൺസ്റ്റബിൾ കുഞ്ചം ജോഹ, വഞ്ചം ഭീമ എന്നിവരാണ് വെടിവയ്പ്പിനിടയിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ‌ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ അനുശോചനം രേഖപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News