Mumbai: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ച സംഭവം ഞെട്ടലോടയാണ് രാജ്യം ശ്രവിച്ചത്. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രാമധ്യേ പാല്‍ഘറില്‍ ചരോട്ടിയില്‍ വെച്ചാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.
മുംബൈ പോലീസ് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് വൈകീട്ട് 3.15 ഓടെയാണ് അപകടം നടന്നത്. സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിലായിരുന്നു അപകടം. മിസ്ത്രി സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിയ്ക്കുകയായിരുന്നു. നാല് പേരായിരുന്നു ആ സമയം കാറില്‍ ഉണ്ടായിരുന്നത്.
Also Read: Cyrus Mistry | ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു
മുംബൈയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. അനഹിത പണ്ടോളെ, അവരുടെ ഭര്‍ത്താവ് ഡാരിയസ് പണ്ടോളെ, ഇയാളുടെ സഹോദരന്‍ ജെഹാംഗീര്‍ പണ്ടോളെ എന്നിവരായിരുന്നു മിസ്ത്രിയ്ക്കൊപ്പം യാത്ര ചെയ്ത മറ്റുള്ളവര്‍. അനഹിത പണ്ടോളെയായിരുന്നു കാര്‍ ഡ്രൈവ് ചെയ്തിരുന്നത്. ഒപ്പം മുന്‍സീറ്റില്‍ അവരുടെ ഭര്‍ത്താവ് ഡാരിയസ് പണ്ടോളെയായിരുന്നു ഇരുന്നിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അനഹിതയും അവരുടെ ഭര്‍ത്താവ് ഡാരിയസ് പണ്ടോളെയും അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, പിന്‍ സീറ്റില്‍ ഇടം പിടിച്ചിരുന്ന സൈറസ് മിസ്ത്രിയും ഡാരിയസ് പണ്ടോളെയുടെ സഹോദരന്‍ ജെഹാംഗീര്‍ പണ്ടോളെയും അപകടത്തില്‍ തല്‍ക്ഷണം മരിയ്ക്കുകയായിരുന്നു.
ഈ സംഭവം വലിയൊരു മുന്നറിയിപ്പാണ് നല്‍കുന്നത്. ഇത്ര വലിയ അപകടത്തില്‍ മുന്‍ സീറ്റില്‍ ഇരുന്നിരുന്നവര്‍ രക്ഷപെടുകയും പിന്‍ സീറ്റില്‍ ഇരുന്നിരുന്ന രണ്ടുപേരും തല്‍ക്ഷണം മരിയ്ക്കുകയുമായിരുന്നു. കാറില്‍ യാത്ര ചെയ്യുമ്പോള്‍ മുന്‍ സീറ്റില്‍ ഇരിയ്ക്കുന്നവര്‍ മാത്രമല്ല, പിന്‍ സീറ്റില്‍ ഇരിയ്ക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നത്.
സൈറസ് മിസ്ത്രിയുടെ മരണം പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയുടെ ജീവിതത്തില്‍ വരുത്തിയ പരിവര്‍ത്തനം അദ്ദേഹം ട്വീറ്റ് ചെയ്തിരിയ്ക്കുകയാണ്. കാറിന്‍റെ പിൻസീറ്റിലിരിക്കുമ്പോഴും എപ്പോഴും സീറ്റ് ബെൽറ്റ് ധരിക്കാൻ താന്‍ തീരുമാനിച്ചതായി ആനന്ദ് മഹീന്ദ്ര ട്വീറ്റിൽ പറഞ്ഞു.
I resolve to always wear my seat belt even when in the rear seat of the car. And I urge all of you to take that pledge too. We all owe it to our families. https://t.co/4jpeZtlsw0
— anand mahindra (@anandmahindra) September 5, 2022
'ഇനി മുതല്‍ കാറിന്‍റെ പിന്‍ സീറ്റില്‍ ഇരിയ്ക്കുമ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എല്ലാവരും ഇത്തരമൊരു തീരുമാനം കൈക്കൊള്ളണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നാം നമ്മുടെ കുടുംബങ്ങളോട് കടപ്പെട്ടിരിക്കുന്നു,' അദ്ദേഹം ട്വീറ്റിൽ കുറിച്ചു. സൈറസ് മിസ്ത്രി പിൻസീറ്റിലാണ് ഇരുന്നിരുന്നത് എന്നും ആ സമയത്ത് അദ്ദേഹം സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നുമുള്ള റിപ്പോർട്ടുകളെ കേന്ദ്രീകരിച്ചായിരുന്നു മഹീന്ദ്രയുടെ ട്വീറ്റ്.
കൂടാതെ, കാറുകളില്‍ സുരക്ഷയ്ക്കായി നല്‍കുന്ന എയർബാഗുകള്‍ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ പ്രയോജനം നല്‍കില്ല. സീറ്റ് ബെല്‍റ്റ് ആണ് അപകടത്തെ പ്രതിരോധിക്കാനുള്ള ആദ്യപടി. അതായത്, പ്രതിരോധത്തിന്‍റെ ഒന്നാം ഘട്ടം പാലിച്ചാല്‍ മാത്രമേ എയർ ബാഗ് ഫലം ചെയ്യൂ.....
ഇന്ത്യയില്‍ നിലവിലെ റോഡ് നിയമങ്ങള്‍ അനുസരിച്ച് മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ നിബന്ധമായും സീറ്റ് ബെല്‍റ്റ് ധരിച്ചിരിയ്ക്കണം. എന്നാല്‍, പിന്‍ സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമില്ല. എന്നാല്‍ ഈ സംഭവം പലരുടെയും കണ്ണ് തുറപ്പിച്ചിരിയ്ക്കുകയാണ്. കാറില്‍ സഞ്ചരിയ്ക്കുമ്പോള്‍ മുന്‍ സീറ്റിലോ പിന്‍ സീറ്റിലോ ആകട്ടെ, സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിച്ചിരിയ്ക്കണം എന്ന ആഹ്വാനവുമായി പലരും മുന്നോട്ടു വന്നിരിയ്ക്കുകയാണ്. അതായത് നമ്മുടെ
ജീവന്‍ വിലപ്പെട്ടതാണ്.....!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...