ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതിന് ഭക്ഷണക്രമം, ഫിറ്റ്നസ്, വ്യായാമം, ജീവിതശൈലി എന്നിവയിൽ കൃത്യമായ ശ്രദ്ധ ആവശ്യമാണ്. ശരീരഭാരം കുറയ്ക്കുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിന്റെ കൃത്യമായ പ്രവർത്തനത്തിന് ഭക്ഷണം പ്രധാനമാണ്. എന്നാൽ, അമിതമായി ഭക്ഷണം കഴിക്കുന്നതും തെറ്റായ ഭക്ഷണശീലങ്ങളും ശരീരഭാരം വർധിക്കാനും ആരോഗ്യം മോശമാകാനും കാരണമാകും.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഗുണകരമായ ഒന്നാണ് മഞ്ഞൾ. മഞ്ഞളിന് നിരവധി ഔഷധ ഗുണങ്ങൾ ഉണ്ട്. ശരീരഭാരം കുറയ്ക്കുന്നതിന് ഏറ്റവും മികച്ച പാനീയമാണ് മഞ്ഞൾ പാൽ അഥവാ ഗോൾഡൻ മിൽക്ക്. ഇവയിൽ നാരങ്ങ ചേർത്ത് ഉപയോഗിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് കൂടുതൽ ഗുണം ചെയ്യും.
മഞ്ഞളിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. സിട്രസ് ഫലമായ നാരങ്ങ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. മഞ്ഞൾ പാലും നാരങ്ങയും സംയോജിപ്പിച്ച് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സഹായിക്കും. ഇവ ശരീരഭാരം കുറയ്ക്കുന്നതിന് എങ്ങനെ സഹായിക്കുമെന്ന് നോക്കാം.
മെറ്റബോളിസം വർധിപ്പിക്കുന്നു: മഞ്ഞളിനും ചെറുനാരങ്ങയ്ക്കും മെറ്റബോളിസം വർധിപ്പിക്കുന്നതിനുള്ള ഗുണങ്ങളുണ്ട്. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് കൊഴുപ്പ് കത്തിക്കാൻ സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ മെറ്റബോളിസം വർധിപ്പിക്കുന്നു. ഇത് ശരീരത്തിലെ കൊഴുപ്പ് കത്തിക്കുന്നതിന് സഹായിക്കുന്നു.
ALSO READ: പഞ്ചസാരയെ പടിക്ക് പുറത്ത് നിർത്തൂ; ഈ മാറ്റങ്ങൾ നിങ്ങളെ ഞെട്ടിക്കും
കുടലിന്റെ ആരോഗ്യം: ശരീരഭാരം കുറയ്ക്കുന്നതിൽ കുടലിന്റെ ആരോഗ്യം പ്രധാനമാണ്. കുടലിന്റെ ആരോഗ്യം മോശമാകുന്നത് വീക്കം, പോഷകങ്ങൾ ആഗിരണം ചെയ്യപ്പെടാതിരിക്കൽ എന്നീ പ്രശ്നങ്ങൾക്ക് കാരണമാകും. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. മഞ്ഞളിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ കുടലിന്റെ ആരോഗ്യം മികച്ചതാക്കുന്നു.
വിഷാംശം ഇല്ലാതാക്കുന്നു: ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാൻ നാരങ്ങ വെള്ളം മികച്ചതാണ്. ഇത് കരളിനെ ശുദ്ധീകരിക്കുകയും നിർജ്ജലീകരണം തടയുകയും ചെയ്യുന്നു. മഞ്ഞളിന്റെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ശരീരത്തെ ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നു. ഇത് കരളിനെ ആരോഗ്യമുള്ളതാക്കാൻ സഹായിക്കുന്നു.
വിശപ്പ് കുറയ്ക്കുന്നു: നാരങ്ങയും മഞ്ഞളും ചേർത്ത പാനീയം വിശപ്പ് കുറയ്ക്കാൻ സഹായിക്കും. നാരങ്ങയിലെ അസിഡിറ്റിക്ക് അമിതമായി ഭക്ഷണം കഴിക്കാനുള്ള ആസക്തിയെ ഇല്ലാതാക്കാൻ സാധിക്കും. മഞ്ഞളിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ വീക്കം കുറയ്ക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും. ഇത് ശരീരഭാരം നിയന്ത്രിക്കാൻ മികച്ചതാണ്.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.