Vegetable Juice For Weight Loss: അമിതഭാരം കുറയ്ക്കുകെ എന്നത് ശരിക്കും ഒരു വെല്ലുവിളി തന്നെയാണ്. ഇതിനായി ശരിക്കും പരിശ്രമിക്കേണ്ടിവരും എന്നത് ഒരു സത്യം തന്നെയാണ്. നിങ്ങളുടെ ഡയറ്റ് ശരിയല്ലെങ്കിൽ എത്ര വ്യായാമം ചെയ്താലും ഒരു ഫലവും ഉണ്ടാകില്ല എന്നത് മറ്റൊരു പ്രധാന കാര്യമാണ്. ഇന്ത്യയിലെ പ്രശസ്ത ഡയറ്റിഷ്യന്മാർ പറയുന്നത് ചില പച്ചക്കറിയുടെ ജ്യൂസ് കുടിക്കുന്നതിലൂടെ നമുക്ക് വേഗത്തിൽ ശരീരഭാരം കുറയ്ക്കാമെന്നാണ്.
Also Read: മഞ്ഞള്‍ ഏറെ ഗുണകരമെങ്കിലും അമിതമായാല്‍ ആപത്ത്
ഏതൊക്കെ പച്ചക്കറികളുടെ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും (Drinking the juice of these vegetables will reduce weight)
കാരറ്റ് ജ്യൂസ് (Carrot Juice)
ക്യാരറ്റ് ജ്യൂസ് ശരീരഭാരം കുറയ്ക്കാൻ വളരെ നല്ലതാണ്. കാരറ്റ് വർഷം മുഴുവനും വിപണിയിൽ ലഭ്യമാകുന്ന ഒരു പച്ചക്കറിയാണ്. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ജ്യൂസ് കുടിച്ചാൽ നിങ്ങൾക്ക് വളരെനേരത്തേക്ക് വിശക്കില്ല. ഇത് നിങ്ങളെ അമിത ഭക്ഷണം കഴിക്കുന്നതിൽ നിന്ന് രക്ഷപ്പെടുത്തുകയും ഇതിലൂടെ ക്രമേണ ഭാരം കുറയാൻ സഹായിക്കുകയും ചെയ്യും.
കയ്പക്ക നീര് (Bitter gourd juice)
രണ്ടാമതായി പറയുന്നത് കയ്പയ്ക്ക അതായത് പാവയ്ക്ക ജ്യൂസ് ആണ്. [പലർക്കും ഇഷ്ടപ്പെടാത്ത ഒരു പച്ചക്കറിയാണ് ഈ പാവയ്ക്ക. കാരണം അതിലെ കയ്പ് തന്നെയാണ്. പക്ഷേ ഇത് ആരോഗ്യത്തിന് ബെസ്റ്റാണ് കേട്ടോ. ഇത് പിത്തരസം മാറ്റുന്നതിന് നല്ലതാണ് കൂടാതെ മെറ്റബോളിസം വർദ്ധിപ്പിക്കാനും സൂപ്പറാണ്. അതുകൊണ്ട് ദിവസവും 2 സ്പൂൺ കയ്പക്ക നീര് വെള്ളത്തിൽ മിക്സ് ചെയ്ത് കുടിക്കുക ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ തടി വന്നപോലെ ഉരുകും.
Also Read: വരുന്ന ഒരു മാസത്തേക്ക് ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും, നിങ്ങളും ഉണ്ടോ?
ബീറ്റ്റൂട്ട് ജ്യൂസ് (Beetroot Juice)
ശരീരഭാരം കുറയ്ക്കാൻ നോക്കുന്നവർ സ്വന്തം ഡയറ്റിൽ ഉൾപ്പെടുത്താൻ മറക്കരുത് കാരണം ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ്. ഇത് കുടിക്കുമ്പോൾ വളരെ നേരം നമുക്ക് വിശപ്പ് അനുഭവപ്പെടില്ല. അതുമൂലം നിങ്ങൾ അധിക ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും തുടർന്ന് വയറിലെയും അരയിലെയും തടി കുറേശ്ശെ കുറേശ്ശേയായി കുറയുന്നതും നിങ്ങൾക്ക് അറിയാൻ കഴിയും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.