ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ള സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും കറുവപ്പട്ട മികച്ചതാണ്. കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം ദിവസവും രാവിലെ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ദിവസവും രാവിലെ കറുവപ്പട്ട വെള്ളം കുടിക്കുന്നത് വഴി ശരീരത്തിന് പ്രതിരോധ ശേഷി വർധിക്കുന്നു. ബാക്ടീരിയൽ-ഫംഗൽ അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും കറുവപ്പെട്ട വെള്ളം സഹായിക്കും.
ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിച്ച് ദഹനപ്രക്രിയ മികച്ചതാക്കുന്നതിനും കറുവപ്പട്ട വെള്ളം സഹായിക്കും. അസിഡിറ്റി പ്രശ്നമുള്ളവർക്കും കറുവപ്പട്ട മികച്ച പരിഹാരമാണ്. ചുമ, ജലദോഷം എന്നിവ അകറ്റുന്നതിന് കറുവപ്പട്ട വെള്ളം വളരെ നല്ലതാണ്. കറുവപ്പട്ട വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ മികച്ചതാക്കാൻ സഹായിക്കുന്നു. ഓർമ്മശക്തി വർധിപ്പിക്കാനും കറുവപ്പട്ട വെള്ളം സഹായിക്കും. വ്യായാമത്തോടൊപ്പം കറുവപ്പട്ട വെള്ളം കുടിക്കുന്നത് കൂടി ശീലമാക്കിയാൽ അമിത വണ്ണം, രക്തസമ്മർദ്ദം, ചീത്ത കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ സാധിക്കും.
ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനൊപ്പം നല്ല കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും കറുവപ്പട്ട വെള്ളം സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും കറുവപ്പട്ടയ്ക്ക് സാധിക്കും. പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിനും കറുവപ്പട്ട നല്ലതാണ്. ഇത് വായിലെ ചീത്ത ബാക്ടീരിയകളെ നശിപ്പിക്കുന്നു. മോണരോഗങ്ങള്‍ ചെറുക്കുന്നതിനും വായ്‌നാറ്റം അകറ്റുന്നതിനും കറുവപ്പട്ട നല്ലതാണ്. വാത പരിഹാരത്തിനും കറുവപ്പട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. വാതസംബന്ധമായ വേദനകള്‍ കുറയ്ക്കും. ക്യാന്‍സറിനെ ചെറുക്കുന്നതിനും കറുവപ്പട്ട നല്ലതാണ്. പ്രത്യേകിച്ചും ലിവര്‍ ക്യാന്‍സറിനെ ചെറുക്കാന്‍ കറുവപ്പട്ട സഹായിക്കും. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും ഇതു വഴി ക്യാന്‍സര്‍ തടയാനും കറുവപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.
ALSO READ: Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ ഇവ രണ്ടും കഴിക്കൂ.. പിന്നെ ജിമ്മിൽ പോകേണ്ടി വരില്ല!
നിങ്ങൾ ചോറ് ധാരാളം കഴിക്കുന്നവരാണോ? എങ്കിൽ നിങ്ങൾക്ക് ആരോഗ്യപ്രശ്‍നങ്ങൾ ഉണ്ടാകാൻ സാധ്യത
സ്ഥിരമായി ചോറ് കഴിക്കുന്നത് നല്ലതാണെന്നും ദോഷമാണെന്നും രണ്ട് രീതിയിലുള്ള അഭിപ്രായങ്ങൾ നിലവിലുണ്ട്. ചോറ് കഴിക്കുന്നത് പലപ്പോഴും വണ്ണം കൂടാനും പ്രമേഹം കൂടാനും ഒക്കെ കാരണമാകാറുണ്ട്. അതിൽ തന്നെ വെള്ള ചോറ് കഴിക്കുന്നതാണ് ഏറ്റവും അപകടം കാരണം അതിൽ വൈറ്റമിനുകളും മിനറൽസും കുറവാണ്. എന്നാൽ ദോഷവശങ്ങൾ ധാരാളം ഉണ്ട് താനും.
ശരീരത്തിന്റെ ഗ്ലൈസെമിക് സൂചിക ഉയരാൻ പലപ്പോഴും ചോറ് കാരണമാകാറുണ്ട്. ശരീരത്തിൽ എത്തുന്ന കാർബോഹൈഡ്രേറ്റുകളെ എത്ര പെട്ടെന്ന് ഷുഗർ ആക്കാൻ പറ്റുമെന്നത്തിനെ അളക്കാനാണ് ഗ്ലൈസെമിക് സൂചിക ഉപയോഗിക്കുന്നത്. ടൈപ്പ് 2 പ്രമേഹം ഉള്ള ആളുകൾക്ക് ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണമാണ് എപ്പോഴും നല്ലത്. ചോറിന്റെ ഗ്ലൈസെമിക് സൂചിക 64 ആണ്. അതിനാൽ തന്നെ പലപ്പോഴും ചോറ് ടൈപ്പ് 2 പ്രമേഹം കൂട്ടാൻ കാരണമാകാറുണ്ട്.
നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ ചോറ് കഴിക്കുന്നത് അതിനെ പ്രതികൂലമായി ആണോ അനുകൂലമായി ആണോ ബാധിക്കുന്നതെന്നതിനെ കുറിച്ചുള്ള പഠനം ഇപ്പോഴും തുടരുകയാണ്. ചില പഠനങ്ങൾ ചോറ് കഴിക്കുന്നത് കുടവയറും വണ്ണവും കൂടാൻ കാരണമാകും എന്ന് പറയുമ്പോൾ ചോറ് മാത്രം കഴിച്ച് കൊണ്ട് വണ്ണം കുറയ്ക്കുന്ന രീതികളും കുറവല്ല. അതിനാൽ തന്നെ ശരീരഭാരവും ചോറുമായുള്ള ബന്ധം ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല.
അത് കൂടാതെ ചോറ് സ്ഥിരമായി കഴിക്കുന്നത് ഹൃദയാരോഗ്യത്തെയും ബാധിക്കാൻ സാധ്യതയുണ്ട്. ഇത് കൂടാതെ സ്ഥിരമായി ചോറ് കഴിക്കുന്നവർക്ക് രക്തസമ്മർദ്ദം കൂടാനുള്ള സാധ്യത വളരെ അധികമാണ്. അത് കൂടാതെ ഭക്ഷണം കഴിക്കാതെ സമയത്തെ പ്രമേഹം കൂടുതലാകാനും ട്രൈഗ്ലിസറൈഡിന്റെ അളവ് ശരീരത്തിൽ കൂടാനും സാധ്യതയുണ്ട്. കൂടാതെ ഇടുപ്പിന്റെ അളവും കൂട്ടുകയും നല്ല കൊളസ്ട്രോളിന്റെ അളവ് ക്രമാധീതമായി കുറയ്ക്കുകയും ചെയ്യും.
ഗർഭിണികൾ ചോറ് കഴിക്കുന്നത് ഫോളേറ്റിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. അത് പോലെ തലക്കറക്കമോ നെഞ്ചെരിച്ചിലോ ദഹനകുറവോ ഉള്ള ആളുകൾക്ക് ചോറ് കഴിക്കുന്നത് കൂടുതൽ നല്ലതാണ്. കാരണം ചോറ് കൂടുതൽ വേഗം ദഹിക്കുന്ന ഭക്ഷണമാണ്. അതിനാൽ തന്നെ മിതമായ അളവിൽ ചോറ് കഴിക്കുന്നതാണ് എപ്പോഴും നല്ലത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...