Kozhikode : 18-44 വയസിന് ഇടയിലുള്ളവർക്ക് കോവിഡ് വാക്സിൻ (COVID Vaccine) നൽകാൻ തുടങ്ങിയതോടെ പല സെലിബ്രേറ്റികളും വാക്സിൻ സ്വീകരിച്ച് തുടങ്ങിയരിക്കുകയാണ്. പലരും അവർ വാക്സിൻ സ്വീകരിക്കുമ്പോഴുള്ള രസകരമായ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കെവെക്കാറുണ്ട്. അങ്ങനെ ബിഗ് ബോസ് മലയാളം സീസൺ 2 (Bigg Boss Malayalam Season 2) താരം അലസാന്ദ്രയും (Alasandra) തന്റെ വാക്സിനേഷൻ അനുഭവം പങ്കുവെക്കുകയും ചെയ്തു.
അലസാന്ദ്രയും ബിഗ് ബോസ് സീസൺ 2ലെ സഹതാരവുമായിരുന്ന ആർജെ രഘുവും ചേർന്നാണ് വാക്സിൻ സ്വീകരിക്കാൻ കോഴിക്കോട് മിംമ്സ് ആശപുത്രിയിൽ ചെന്നത്. രഘുവാണ് അലസാന്ദ്ര വാക്സിൻ സ്വീകരിക്കുന്ന വീഡിയോ പങ്കുവെച്ചത്. വാക്സിൻ സ്വീകരിക്കാൻ നേരം അലസാന്ദ്ര പേടിയോടെ സൂചിയെ നോക്കുന്നതും കുത്തിവെക്കുമ്പോൾ പേടിച്ച് നിലവിളിക്കുന്നത് രഘു ചിത്രീകരിച്ചു.
ALSO READ: ഗായിക സുജാത പങ്കുവെച്ച കുട്ടിക്കാല ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
"ആരും പേടിക്കരുത് ... അലസാന്ദ്രക്ക് ഇതൊക്കെ പുല്ലാണ് ..." എന്ന അടിക്കുറിപ്പോടെയാണ് രഘു ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ALSO READ: തന്റെ നിലപാടുകളെ ചോദ്യം ചെയ്യാൻ വന്നാൽ നിയമ നടപടിയുമായി മുന്നോട്ട് പോകും: Lakshmi Priya
അതിനിടയിൽ അലസാന്ദ്ര കുത്തിവെക്കുന്നതിനിടെ പേടി അനുഭവിക്കുന്നതിനായി അഭിനയിക്കുകയായിരുന്നു എന്ന ചിലർ കമന്റ് ഇടുകയും ചെയ്തു. ടാറ്റു സ്വീകരിച്ചിട്ടുള്ള അലസാന്ദ്ര ചെറിയ സൂചി കൊണ്ടുള്ള വാക്സിൻ കുത്തിവെപ്പിനെ പേടിയായി കാണിക്കുന്നത് ഷോ ആണെന്നാണ് ചില കമന്റുകൾ.
എന്നാൽ അതിന് മറുപടിയായി താരം ടാറ്റു എടുക്കുന്ന ചിത്രം ഇൻസ്റ്റഗ്രാം സ്റ്റാറിയിൽ പങ്കെവെച്ചു. ടാറ്റു ചെയ്യുന്ന സമയത്ത് കണ്ണടച്ച മുഷ്ടി ചുരുട്ടി വേദന സഹിക്കുന്ന അലസാന്ദ്രയുടെ ചിത്രമാണ് സ്റ്റോറിയിൽ പങ്കുവെച്ചിരിക്കുന്നത്. നിങ്ങൾക്ക് തെറ്റ് പറ്റിയെന്ന് അറിയിക്കാനാണ് താൻ ഈ ചിത്രം വീണ്ടും പങ്കുവെക്കുന്നതെന്ന് അലസാന്ദ്ര സ്റ്റോറിയിൽ കുറിച്ചു.
നിരവധി താരങ്ങളാണ് ഇപ്പോൾ വാക്സിൻ സ്വീകരിക്കുന്നവ വിശേഷങ്ങൾ സമൂഹമാധ്യമങ്ങൾ പങ്കുവെക്കുന്നത്. കഴിഞ്ഞ ദിവസം ഗായിക റിമി ടോമിയും നടി അഹാന കൃഷ്ണയും സഹോദരിയും നടി ഇഷാനി കൃഷ്ണയും ദിയ കൃഷ്ണയും വാക്സിൻ സ്വീകരിച്ചതൊക്കെ വാർത്തയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...