Crime: ആറ്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥിനികളെ പ്രണയംനടിച്ച് പീഡിപ്പിച്ച കേസിൽ 2 പേര്‍ അറസ്റ്റില്‍

Crime News: പതിനൊന്നും പതിമൂന്നും വയസുളള പെൺകുട്ടികളെയാണ് പ്രണയം നടിച്ച് വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചത്.  ഇവരെ പുലാമ്പുഴ കടവിലുള്ള നീരജിന്റെ വീട്ടിൽ കൊണ്ടു വന്നാണ് പ്രതികൾ  പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Feb 23, 2023, 09:13 AM IST
  • സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
  • ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആറിലും എട്ടിലും പഠിക്കുന്ന രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്
Crime: ആറ്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥിനികളെ പ്രണയംനടിച്ച് പീഡിപ്പിച്ച കേസിൽ 2 പേര്‍ അറസ്റ്റില്‍

പാലക്കാട്: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. മുറ്റിച്ചൂർ പുലാമ്പുഴ കടവിലുള്ള നീരജ്, പടിയം പത്യാല അമ്പലത്തിനു സമീപം വാടയിൽ വിഷ്ണു എന്നിവരാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആറിലും എട്ടിലും പഠിക്കുന്ന രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

Also Read: Crime News: പോക്സോ കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

ഇവരെ അന്തിക്കാട് പോലീസാണ് അറസ്റ്റ് ചെയ്തത്. പതിനൊന്നും പതിമൂന്നും വയസുളള പെൺകുട്ടികളെയാണ് പ്രണയം നടിച്ച് വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചത്.  ഇവരെ പുലാമ്പുഴ കടവിലുള്ള നീരജിന്റെ വീട്ടിൽ കൊണ്ടു വന്നാണ് പ്രതികൾ  പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.  കുട്ടികളുടെ പീഡന വിവരം അറിഞ്ഞ വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് പോലീസ് ഇവർക്കെതിരെ കേസെടുക്കുകയും  അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.

നഴ്സിംഗ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

നഴ്സിംഗ് വിദ്യാർത്ഥിനിയെ സംഘം ചേർന്ന് പീഡിപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. എറണാകുളം സ്വദേശികളായ അമ്പാടി ( 19 ), അമൽ ( 21 ) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. തനിക്ക് നിർബന്ധിച്ച് മദ്യം നൽകി സുഹൃത്തുക്കളായ രണ്ട് പേരാണ് പീഡിപ്പിച്ചതെന്ന് ഇര പരാതിയിൽവ്യക്തമാക്കിയിരുന്നു.

Also Read: Chandra Mangal Gochar 2023: മഹാലക്ഷ്മി രാജയോഗത്തിലൂടെ ഫെബ്രുവരി 26 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും! 

കോഴിക്കോട് കസബ പോലീസാണ് പെൺകുട്ടിയുടെ മൊഴിയിൻമേൽ കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് പെയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുന്ന പെൺകുട്ടിയാണ് പരാതിക്കാരി. വിദ്യാർഥിനിയെ നഗരത്തിലെ ഒരു ലോഡ്ജിൽ കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷമാണ് പ്രതികൾ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News