കല്പറ്റ: എംഡിഎംഎയും മയക്കുഗുളികകളും പിടികൂടിയ സംഭവത്തില്‍ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേര്‍കൂടി അറസ്റ്റില്‍. മുഹമ്മദ് ഷാഫി, അന്‍ഷാദ് , സാജിത എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കോഴിക്കോട് പുതിയങ്ങാടി സ്വദേശി ഷഫീഖിനെ പോലീസ് ചൊവ്വാഴ്ച രാത്രി അറസ്റ്റുചെയ്തിരുന്നു.
Also Read: വർക്കലയിൽ കോളേജ് വിദ്യാർത്ഥികളെ മാരകായുധങ്ങളുമായി എത്തിയ സംഘം മർദ്ദിച്ചു
വാഹനപരിശോധനയ്ക്കിടെ കൈയിലുണ്ടായിരുന്ന മയക്കുമരുന്ന് വലിച്ചെറിഞ്ഞ ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷഫീഖ് അറസ്റ്റിലായത്. 46.9 ഗ്രാം എംഡിഎംഎയും 17.5 ഗ്രാമിന്റെ 29 മയക്കു ഗുളികകളും പിടിച്ചെടുത്തിട്ടുണ്ട്. ഷഫീഖിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് കേസില്‍ കൂടുതല്‍ പേരുണ്ടെന്ന് വ്യക്തമായത്.
അറസ്റ്റിലായ നാലുപേരും ഒരുമിച്ചാണ് ബംഗളൂരുവിലേക്ക് കാറില്‍ പോയി മയക്കുമരുന്ന് വാങ്ങിയതെന്നാണ് പോലീസ് പറയുന്നത്. മുത്തങ്ങ ചെക്‌പോസ്റ്റിലെ പരിശോധന മറികടക്കാനായി സംഘം ഗുണ്ടല്‍പേട്ടയില്‍നിന്നും ഗൂഡല്ലൂര്‍ വഴിയാണ് സുല്‍ത്താന്‍ബത്തേരിയില്‍ എത്തിയതെന്നാണ് റിപ്പോർട്ട്.
ഡസ്കില്‍ താളം പിടിച്ചതിന് വിദ്യാർത്ഥിയുടെ കരണത്തടിച്ചു; അധ്യാപികയ്ക്കെതിരെ കേസ്
വണ്ടിപ്പെരിയാറിൽ മൂന്നാം ക്ലാസുകാരനെ അധ്യാപിക കരണത്തടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. സ്ക്കൂളിലെ താൽക്കാലിക അധ്യാപികയായ ജൂലിയറ്റിനെിരെയാണ് പോലീസ് കേസെടുത്തത്. ടീച്ചർ ക്ലാസിൽ ഇല്ലാതിരുന്ന സമയത്ത് ഡസ്ക്കിൽ താളം പിടിച്ചെന്ന് ആരോപിച്ചാണ അധ്യാപിക കുട്ടിയെ അടിക്കുകയും ചെവിക്ക് പിടിച്ച് ഉയർത്തുകയും ചെയ്തത്. കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ശേഷം പീരുമേട് മജിസ്ട്രേറ്റിന്റെ നിർദ്ദേശ പ്രകരം കേസെടുക്കുകയായിരുന്നു. ജ്യൂവനൈൽ ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അധ്യാപികയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Also Read: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..!
അടുത്ത ദിവസം അന്വേഷണത്തിന് ഹാജരാകണമെന്ന് കാണിച്ച് അധ്യാപികക്ക് നോട്ടീസ് അയയ്ക്കുമെന്ന് വണ്ടിപ്പെരിയാർ സിഐ പറഞ്ഞു. ഫെബ്രുവരി 11നാണ് കേസിനാസ്പദമായ സംഭവം. ടീച്ചർ ക്ലാസിലില്ലാതിരുന്ന സമയത്ത് കുട്ടികളിൽ ചിലർ ഡസ്ക്കിൽ കൊട്ടി ശബ്ദമുണ്ടാക്കി. ആ സമയം അവിടെയെത്തിയ ജൂലിയറ്റ് എന്ന് അധ്യാപിക ക്ലാസില്‍ കയറി വിദ്യാര്‍ത്ഥികളെ ശകാരിച്ചു. ഡസ്കില്‍ കൊട്ടിയത് താനാണെന്ന് പറഞ്ഞ് കരണത്ത് അടിക്കുകയായിരുന്നവെന്നാണ് വിദ്യാര്‍ത്ഥി പറഞ്ഞത്. വണ്ടിപ്പെരിയാർ സർക്കാർ എൽ പി സ്കൂളിലെ വിദ്യാർത്ഥിയാണ് മൂന്നാം ക്ലാസുകാരന്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...