മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ അനുജനെ ഗുണ്ടകള്‍ മര്‍ദ്ദിച്ച് കിണറ്റിലിട്ടു

വീടിന് മുകളില്‍ വെള്ളം തളിക്കാന്‍ കയറിയപ്പോഴാണ് പ്രതികളിലൊരാള്‍ ഉറങ്ങുന്നത് ശ്രദ്ധയില്‍പ്പെടത്. ആരാണെന്ന് ചോദിച്ചപ്പോള്‍ കഴക്കൂട്ടം സ്വദേശിയാണെന്നായിരുന്നു മറുപടി നല്‍കി

Written by - Zee Malayalam News Desk | Last Updated : Jan 16, 2023, 05:56 PM IST
  • ഷെഫീക്കിന്റെ സഹോദരന്‍ ഷെമീറിനെയും മാതാവ് ഷീജയെയും മറ്റൊരു പ്രതി അശ്വിനിനെയും മംഗലപുരം പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു
  • പ്രതികളെ ആര്യനാട് പൊലീസ് കോടതിയില്‍ ഹാജരാക്കും
  • അഞ്ചുദിവസം മുമ്പ് പുത്തന്‍തോപ്പ് സ്വദേശിയായ നിഖില്‍ നോര്‍ബെറ്റ എന്ന യുവാവിനെ തട്ടികൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചിരുന്നു
മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ അനുജനെ ഗുണ്ടകള്‍ മര്‍ദ്ദിച്ച് കിണറ്റിലിട്ടു

തിരുവനന്തപുരം: മംഗലപുരം പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ അനുജനെയും മര്‍ദ്ദിച്ചു കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചു. വെള്ളനാട് മേപ്പാട്ടുമലയില്‍ പാറവിള പുത്തന്‍വീട്ടില്‍ എ.ശ്രീകുമാരന്‍ നായരെ (61) ആണ് കണിയാപുരം ആക്രമണക്കേസിലെ പ്രതികളായ പള്ളിപ്പുറം പാച്ചിറ ചായ്‌ക്കോട്ടുകോണം ഷെഫീഖ് മന്‍സിലില്‍ ആര്‍.ഷെഫീഖ് (28), മുദപുരം ബിഎസ്എസ് ബില്‍ഡിങ്ങില്‍ അബിന്‍ (അപ്പൂസ് 23) എന്നിവര്‍ കരിങ്കല്ലു കൊണ്ട് തലയ്ക്കടിച്ച് കിണറ്റില്‍ ഇട്ടത്.

ശ്രീകുമാരന്‍ നായരുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ കോണ്‍ക്രീറ്റ് പൂര്‍ത്തിയായിരുന്നു. ഇന്നലെ രാവിലെ വീടിന് മുകളില്‍ വെള്ളം തളിക്കാന്‍ കയറിയപ്പോഴാണ് പ്രതികളിലൊരാള്‍ കിടന്ന് ഉറങ്ങുന്നത് ശ്രീകുമാരന്‍ നായരുടെ ശ്രദ്ധയില്‍പ്പെടത്. ആരാണെന്ന് ചോദിച്ചപ്പോള്‍ കഴക്കൂട്ടം സ്വദേശിയാണെന്നു മറുപടി നല്‍കി. കഴക്കൂട്ടത്തുകാര്‍ ഇവിടെ എന്തിന് വന്നു ചോദിപ്പോള്‍ സുഹൃത്തിന് കാണാന്‍ എന്നായിരുന്നു മറുപടി. രാത്രിയില്‍ എത്തിയപ്പോള്‍ ക്ഷീണത്തില്‍ ഉറങ്ങിപോയതാണെന്നും സുഹത്തിന്റെ മൊബൈല്‍ സ്വിച്ച് ഓഫാണെന്നും സംഘത്തിലൊരാള്‍ പറഞ്ഞു. 

സംശയം തോന്നി ആവര്‍ത്തിച്ച് ചോദിപ്പോള്‍ സമീത്തുണ്ടായിരുന്ന രണ്ടാമന്‍ മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ അനുജനായ ശ്രീകുമാരന്‍ നായരുടെ തലയ്ക്ക് കല്ലുകൊണ്ടിടിച്ചു. തുടര്‍ന്ന് താഴെ എത്തിയ സംഘം ശ്രീകുമാന്‍ നായരെ വീടിന് സമീപത്തെ ആഴം കുറഞ്ഞ കിണറ്റിലേക്ക് തള്ളിയിട്ടു. പലപ്രാവശ്യം കിണറ്റിന് പുറത്തേക്ക് കയറാന്‍ ശ്രമിച്ച ശ്രീകുമാരന്‍ നായരെ രണ്ടംഗ സംഘം വീണ്ടും തള്ളി കിണറ്റിലേക്ക് ഇട്ടു. 

ഇതിനിടെ സമീപവാസി സേതുലക്ഷ്മി പാല്‍ വാങ്ങാനായി പോകുമ്പോഴാണ് ശ്രീകുമാരന്‍ നായരുടെ നിലവിളി കേട്ടത്. ഗുണ്ടകളുടെ ആക്രമണം കൂടി കണ്ടു പേടിച്ച സേതുലക്ഷ്മി നിലവിളിച്ചു ഓടി. ഇതു കേട്ടു കൂടുതല്‍ ആളുകളെത്തി പ്രതികളില്‍ ഒരാളെ പിടികൂടി ആര്യനാട് പൊലീസിന് കൈമാറി. ഇതിനിടയില്‍ പ്രതികളെ പിന്‍തുടര്‍ന്നിരുന്ന ഷാഡോ പൊലീസ് രക്ഷപ്പെട്ട അബിനിനെ സമീപത്ത് നിന്ന് പിടികൂടുകയും ചെയ്തു. സംഭവമറിഞ്ഞ് പ്രദേശത്താകെ ഞെട്ടലിലായി ആളുകള്‍ കൂട്ടമായി എത്താന്‍ തുടങ്ങി. ഇവര്‍ പിടിയിലായതിന് ശേഷമാണ് മംഗലപുരം പൊലീസിനെ പാച്ചിറയില്‍ വച്ച് ബോംബെറിഞ്ഞ് സംഘത്തിലെ പ്രതികളാണെന്ന് തിരിച്ചറിഞ്ഞത്. 

ഇതില്‍ ഷെഫീക്കിന്റെ സഹോദരന്‍ ഷെമീറിനെയും മാതാവ് ഷീജയെയും മറ്റൊരു പ്രതി അശ്വിനിനെയും  മംഗലപുരം പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.  അതേസമയം പരിക്കേറ്റ ശ്രീകുമാരന്‍നായരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ ആര്യനാട് പൊലീസ് കോടതിയില്‍ ഹാജരാക്കും. ഇതോടെ പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി.  അഞ്ചുദിവസം മുമ്പ് പുത്തന്‍തോപ്പ് സ്വദേശിയായ നിഖില്‍ നോര്‍ബെറ്റ എന്ന യുവാവിനെ തട്ടികൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സഹോദരങ്ങളായ ഷെമീറിനെയും ഷെഫീക്കിനെയും തേടി വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് മംഗലപുരം പൊലീസിന് നേരെ ബോംബറിഞ്ഞത്. ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ കഴിഞ്ഞ ദിവസം ആര്യങ്കോട് സ്റ്റേഷന്‍ പരിധിയില്‍ മോഷണവും  നടത്തിയിരുന്നു. പിടിയിലായ ഷെഫീക്ക് വെള്ളനാട് ആശുപത്രിയില്‍ വച്ച് വൈദ്യ പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ചതിനും കേസ് എടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News