കണ്ണൂര്‍: Thalassery Double Murder Case: ലഹരി മാഫിയാ സംഘത്തെ ചോദ്യം ചെയ്ത സിപിഐഎം ബ്രാഞ്ചംഗമടക്കം രണ്ടുപേരെ കൊന്നക്കേസില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍. തലശേരി സ്വദേശികളായ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ മുഖ്യ പ്രതിയായ പാറായി ബാബുവിനായി അന്വേഷണം തുടരുകയാണ്.
Also Read: കഞ്ചാവുമായി യുവതിയുൾപ്പെടെ മൂന്നംഗ സംഘം പിടിയിൽ
തന്നെ കുത്തിയത് ബാബുവും ജാക്‌സണുമാണെന്ന് മരിച്ച ഖാലിദ് മരണമൊഴി നല്‍കിയിരുന്നു. ലഹരി വില്‍പന തടഞ്ഞതിന്റെ വിരോധം കൊണ്ടാണ് സംഘം ഇരുവരേയും ആക്രമിച്ച് കൊന്നതെന്നാണ് പോലീസ് പറയുന്നത്. സംഭവം നടന്നത് ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു. വൈകുന്നേരം നാലോടെ സഹകരണ ആശുപത്രിക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണം. സിപിഐഎം നെട്ടൂര്‍ ബ്രാഞ്ചംഗം ഷമീര്‍, ബന്ധു കെ ഖാലിദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരുക്കേറ്റ നെട്ടൂര്‍ സ്വദേശി ഷാനിബ് തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്ത ലഹരി വില്‍പ്പന ചോദ്യം ചെയ്ത ഷമീറിന്റെ മകന്‍ ഷബീലിനെ ജാക്സൺ ബുധനാഴ്ച ഉച്ചയ്ക്ക് മര്‍ദിക്കുകയും ഇതിനെ തുടർന്ന് ഷബീലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
Also Read: വ്യാഴം മീനരാശിയിൽ നേർരേഖയിൽ; വരുന്ന 5 മാസത്തേക്ക് ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ആനുകൂല്യങ്ങൾ!
വിവരമറിഞ്ഞ ഷമീറും ഖാലിദും സുഹൃത്തും ഷബീലിനെ കാണാൻ ആശുപത്രിയിൽ വന്നതായിരുന്നു. പ്രശ്‌ന പരിഹാരമെന്ന വ്യാജേന ഇരുവരെയും റോഡിലേക്ക് വിളിച്ചിറക്കി കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഷമീറിന്റെ മൊഴിയിൽ ജാക്സണും പാറായി ബാബുവും അടങ്ങുന്ന സംഘമാണ് കുത്തിയതെന്ന് പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പേരായി ബാബുവിനെ പോലീസ് തിരയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...