Death : പോക്‌സോ കേസിലെ ഇരയായ പെൺകുട്ടി കുളത്തിൽ വീണ് മരിച്ചു

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 52 കാരനെ കുമളി പോലീസ് അറസ്റ്റു ചെയ്ത് നാലു ദിവസങ്ങൾക്ക് ശേഷമാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : May 7, 2022, 05:09 PM IST
  • കൂട്ടുകാരുമൊത്ത് കളിക്കാൻ പോയ കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
  • പെൺകുട്ടി പോക്സോ കേസിൽ ഇരയായതിനാൽ സംഭവത്തിൽ പൊലീസ് ഊർജിത അന്വേഷണം ആരംഭിച്ചു.
  • പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 52 കാരനെ കുമളി പോലീസ് അറസ്റ്റു ചെയ്ത് നാലു ദിവസങ്ങൾക്ക് ശേഷമാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
Death : പോക്‌സോ കേസിലെ ഇരയായ പെൺകുട്ടി കുളത്തിൽ വീണ് മരിച്ചു

കട്ടപ്പന:  എട്ടു വയസുകാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂട്ടുകാരുമൊത്ത് കളിക്കാൻ പോയ കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി പോക്സോ കേസിൽ ഇരയായതിനാൽ സംഭവത്തിൽ പൊലീസ് ഊർജിത അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 52 കാരനെ കുമളി പോലീസ് അറസ്റ്റു ചെയ്ത് നാലു ദിവസങ്ങൾക്ക് ശേഷമാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. 

ഈ സംഭവുമായി മരണത്തിന് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കറുവാകുളത്തിന് സമീപം താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളുടെ ഇളയമകളാണ് മരിച്ചത്. വണ്ടൻമേട് ഏലത്തോട്ടത്തിനുള്ള കുളത്തിലാണ് കുട്ടി വീണത്. ശനിയാഴ്ച്ച രാവിലെ11.30 ഓടെയാണ് അപകടം. ഇതേ തോട്ടത്തിൽ ജോലി ചെയ്തിരുന്ന മാതാപിതാക്കൾക്കൊപ്പമാണ് പെൺകുട്ടി എത്തിയത്. 

ALSO READ: നീതി തേടി ഒരു മകൾ', പിതാവ് ബലാത്സംഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച് പെൺകുട്ടി

സമപ്രായക്കാരായ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കേ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. വെള്ളത്തിൽ വീണ ഉടൻ തന്നെ കൂട്ടുകാർ ബഹളം വെച്ച് തോട്ടത്തിൽ ജോലി ചെയ്തിരുന്നവരെ വിളിച്ച് കൂട്ടിയെ വേഗം കരയ്‌ക്കെത്തിച്ചെങ്കിലും ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും മരിച്ചിരുന്നു. 

അപകടം നടന്ന തോട്ടത്തിൽ നിന്നും മൂന്നു കിലോ മീറ്ററോളം കാൽനടയായി സഞ്ചരിച്ചാലേ റോഡിൽ എത്താൻ സാധിക്കു. ഇക്കാരണത്താൽ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വൈകി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കട്ടപ്പന അഗ്നിശമന സേന സ്ഥലത്തെത്തിയിരുന്നു. കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിച്ച കുട്ടിയെുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റും. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കുമളി പോലീസ് അന്വേഷണം ആരംഭിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News