കുവൈറ്റ് സിറ്റി: നവജാത ശിശുവിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച സംഭവത്തിൽ നേപ്പാൾ (Nepal) സ്വദേശികളായ യുവാവും യുവതിയും കുവൈറ്റിൽ അറസ്റ്റിൽ. കുവൈറ്റിലെ ഫർവാനിയയിലാണ് സംഭവം. ഇരുവരെയും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഒരു ഫിലിപ്പൈൻസ് സ്വദേശിയാണ് ആഭ്യന്തര മന്ത്രാലയത്തിൽ വിവരം അറിയിച്ചതെന്ന് അറബ് ടൈംസ് റിപ്പോർട്ട് (Report) ചെയ്യുന്നു.
കുഞ്ഞിനെയും സംശയാസ്പദമായ സാഹചര്യത്തിൽ യുവാവും യുവതിയും കൊണ്ട് ചവറ്റുകുട്ടയ്ക്ക് സമീപം നിൽക്കുന്നത് ഫിലിപ്പൈൻസ് സ്വദേശിയുടെ ശ്രദ്ധയിൽപെടുകയായിരുന്നു. കുഞ്ഞിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് സംശയം തോന്നി. ഇക്കാര്യം ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തിൽ (Home ministry) അറിയിക്കുകയായിരുന്നു.
ALSO READ: Oman: നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ അനുവദിച്ച് ഒമാന്‍
ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ ചവറ്റുകുട്ടയിൽ കുഞ്ഞിനെ കണ്ടെത്തി. പരിസരത്ത് നിന്നുതന്നെ യുവാവിനെയും കാമുകിയെയും അറസ്റ്റ് (Arrest) ചെയ്യുകയും ചെയ്തു. തങ്ങളുടെ കുഞ്ഞ് തന്നെയാണെന്ന് യുവാവും യുവതിയും സമ്മതിച്ചു. അവിഹിത ബന്ധമായതിനാൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...