കൊച്ചി: എറണാകുളം കാലടിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. രത്നാവതി (35) ആണ് കൊല്ലപ്പെട്ടത്. കഴുത്ത് ഞെരിച്ചാണ് രത്നാവതിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭർത്താവ് മുകേഷ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംശയമാണ് കൊലപാതക കാരണമെന്ന് പ്രതി മൊഴി നൽകിയതായി പോലീസ് പറയുന്നു.
ഇന്നലെ രാത്രി മുകേഷ് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. സംശയം തോന്നിയ പോലീസ് മുകേഷിനെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. രത്നാവതിയും മുകേഷും തമിഴ്നാട് സ്വദേശികളാണ്. ഏറെ കാലമായി കാലടിയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇവർ.
ALSO READ: Crime: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരന് പിടിയില്‍
കോഴിക്കോട് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് പോലീസിൽ കീഴടങ്ങി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് മൊഴി
കോഴിക്കോട്: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ്. ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഇയാൾ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം മഠത്തിൽ മീത്തൽ രവീന്ദ്രൻ (50) ആണ് ഭാര്യ ലേഖയെ (42) കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രവീന്ദ്രൻ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. പ്രതിയെ കൊയിലാണ്ടി സിഐ എൻ സുനിൽ കുമാർ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കൊലപാതക വിവരമറിഞ്ഞ് വീട്ടിൽ എത്തിയ പോലീസ് ലേഖ മരിച്ചു കിടക്കുന്നതായാണ് കണ്ടത്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിശദമായ അന്വേഷണം നടത്തും. ലേഖയുടെ തറവാട്ട് വീട്ടിലായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. ഇവർക്ക് ഒരു കുട്ടിയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...