എളുപ്പത്തിൽ പണ൦ സമ്പാദിക്കാൻ ടിപ്പർ ഡ്രൈവറുടെ കഞ്ചാവ് വിൽപ്പന; പാലക്കാട് നിന്ന് പൊക്കിയത് 9.8 കിലോയുമായി

ആന്ധ്ര വിശാഖ പട്ടണത്ത് നിന്നും കഞ്ചാവ് വാങ്ങി ട്രെയി൯ മാർഗ്ഗ൦ പാലക്കാട്‌ ഇറങ്ങി അരീക്കോട്ടേക്ക്‌ റോഡ് വഴി പോകാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിൽ ആവുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 9, 2023, 08:54 PM IST
  • പിടികൂടിയ കഞ്ചാവിന് വിപണിയിൽ അഞ്ചു ലക്ഷത്തോള൦ രൂപ വില വരും
  • ക൪ശന പരിശോധനകൾ തുടരുമെന്ന് ആർപിഎഫ്
  • 9.800 കിലോ കഞ്ചാവാണ് പിടികൂടിയത്
എളുപ്പത്തിൽ പണ൦ സമ്പാദിക്കാൻ ടിപ്പർ ഡ്രൈവറുടെ കഞ്ചാവ് വിൽപ്പന; പാലക്കാട് നിന്ന് പൊക്കിയത് 9.8 കിലോയുമായി

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷൻ റെയിൽവേ കോളനി റോഡിൽ നിന്നും 9.8 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശിയെ കസ്റ്റഡിയിൽ എടുത്തു. പാലക്കാട്‌ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും, പറളി എക്സ്സൈസ് റേഞ്ചു൦ സംയുക്തമായി പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പരിശോധന കണ്ടു രക്ഷപെടാൻ ശ്രമിച്ച യുവാവിനെ റെയിൽവേ കോളനി റോഡിൽ വെച്ചു തടഞ്ഞു നിർത്തി പരിശോധിച്ചതിൽ, ഇയാളുടെ ബാഗിൽ  ഒളിപ്പിച്ച് വച്ച നിലയിൽ 9.800 കിലോ കഞ്ചാവ് പിടികൂടുകയായിരുന്നു.

മലപ്പുറം അരീക്കോട് സ്വദേശി ആയ ഇസ്ഹാഖ് (29) ആണ് പിടിയിൽ ആയത്. ടിപ്പർ ലോറി ഡ്രൈവറായ ആയ ഇയാൾ എളുപ്പത്തിൽ പണ൦ സമ്പാദിക്കാനായി കഞ്ചാവ് കച്ചവടത്തിലേക്ക് തിരിഞ്ഞതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ആന്ധ്രയിൽ വിശാഖ പട്ടണത്തിൽ നിന്നും കഞ്ചാവ് വാങ്ങി ട്രെയി൯ മാർഗ്ഗ൦ പാലക്കാട്‌ ഇറങ്ങി അരീക്കോട്ടേക്ക്‌ റോഡ് വഴി പോകാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിൽ ആവുക ആയിരുന്നു.

പിടികൂടിയ കഞ്ചാവിന് വിപണിയിൽ അഞ്ചു ലക്ഷത്തോള൦ രൂപ വില വരും. ക൪ശന പരിശോധനകൾ തുടരുമെന്ന് ആർപിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.ആർപിഎഫ് സിഐ എൻ.കേശവദാസ്, എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.ബാലസുബ്രമണ്യം എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആർപിഎഫ് എസ്ഐ മാരായ ദീപക്.എ.പി, എ.പി.അജിത്ത് അശോക് എഎസ്ഐ എസ്.എം.രവി, ഹെഡ് കോൺസ്റ്റബിൾ എൻ. അശോക് , കോൺസ്റ്റബിൾ പി.പി.അബ്‌ദുൾസത്താർ, എക്സ്സൈസ് പ്രിവെന്റീവ് ഓഫീസർമാരായ . അരുൺ, അനീഷ്, സി.ഇ.ഒമാരായ പ്രേ൦കുമാർ, അഭിലാഷ്, മുരളി മോഹനൻ  എന്നിവരാണ് ഉണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News