40 പെട്ടികളിലായി 8000 ജെലാറ്റിൻ സ്റ്റിക്കുകൾ, കണ്ടെടുത്തത് ഓങ്ങല്ലൂരിൽ ക്വാറിക്ക് സമീപം

Kerala Explosive Haul: നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഷൊർണ്ണൂർ പോലീസും പട്ടാമ്പി തഹസിൽദാറുടെ നേതൃത്വത്തിലുളള റവന്യൂ സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 4, 2022, 01:53 PM IST
  • കരിങ്കൽ ക്വാറിക്ക് സമീപമാണ് സ്ഫോടക ശേഖരം കണ്ടെത്തിയത്.
  • പാറപൊട്ടിക്കാൻ ഉപയോ​ഗിക്കുന്നതിനായാണ് ജലാറ്റിൻ സ്റ്റിക്കുകൾ ഇവിടെ സൂക്ഷിച്ചിരുന്നതെന്നാണ് പ്രാഥമിക നി​ഗമനം.
  • സ്ഫോടകൾ വസ്തുക്കൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
  • സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
40 പെട്ടികളിലായി 8000 ജെലാറ്റിൻ സ്റ്റിക്കുകൾ, കണ്ടെടുത്തത് ഓങ്ങല്ലൂരിൽ ക്വാറിക്ക് സമീപം

Explosive found in palakkad: പാലക്കാട്: പാലക്കാട് ഓങ്ങല്ലൂരിൽ വൻ സ്ഫോടക ശേഖരം കണ്ടെത്തി. ഷൊർണൂറിനടുത്ത് വാടനാക്കുറിശ്ശിയിലെ ഒരു ക്വാറിക്ക് സമീപത്ത് നിന്നുമാണ് സ്ഫോടക വസ്തുമായ ജലാറ്റിൻ സ്റ്റിക്ക് കണ്ടെത്തിയത്. ഷൊർണൂർ പോലീസും റവന്യു സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ 8000 ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. 40 പെട്ടികളിലായാണ് സ്ഫോടക വസ്തു സൂക്ഷിച്ചിരുന്നത്. ഒരു പെട്ടിയിൽ 200ഓളം ജലാറ്റിൻ സ്റ്റിക്കുകൾ ഉണ്ടായിരുന്നു. ഇവ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. 

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഷൊർണ്ണൂർ പോലീസും പട്ടാമ്പി തഹസിൽദാറുടെ നേതൃത്വത്തിലുളള റവന്യൂ സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തുകയായിരുന്നു. കരിങ്കൽ ക്വാറിക്ക് സമീപമാണ് സ്ഫോടക ശേഖരം കണ്ടെത്തിയത്. പാറപൊട്ടിക്കാൻ ഉപയോ​ഗിക്കുന്നതിനായാണ് ജലാറ്റിൻ സ്റ്റിക്കുകൾ ഇവിടെ സൂക്ഷിച്ചിരുന്നതെന്നാണ് പ്രാഥമിക നി​ഗമനം. സ്ഫോടകൾ വസ്തുക്കൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Also Read: റിഫ മെഹ്‍നുവിന്‍റെ മരണം: 18 തികയും മുമ്പ് വിവാഹം, ഭർത്താവ് മെഹ്നാസിനെതിരെ പോക്‌സോ കേസ് കൂടി

 

വഴിയോരങ്ങൾ ഇത്തരം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരും ആശങ്കയിലാണ്. ഇത് ചെയ്തവർക്കെതിരെ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. 

2020 സെപ്റ്റംബറിൽ എറണാകുളം കാലടിയിൽ ക്വാറിക്ക്സമീപമുള്ള കെട്ടിടത്തിൽ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് രണ്ട് അതിഥി തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അനുമതി ഇല്ലാതെയായിരുന്നു ഇവിടെ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. 2000 നവംബറിൽ പാല്കകാട് വാളയാറിൽ ലോറിയിൽ നിന്നും 7500 ഡിറ്റണേറ്ററുകളും 7000 ജലാറ്റിൻ സ്റ്റിക്കുകളും കണ്ടെത്തിയിരുന്നു. 

Gold seized: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒരു കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമം, വിമാന കമ്പനി ജീവനക്കാരൻ പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണവേട്ട. ഒരു കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. വിമാനക്കമ്പനി ജീവനക്കാരനാണ് പിടിയിലായത്. ​ഗ്രൗണ്ട് സ്റ്റാഫ് ഷമീമിനെയാണ് സിഐഎസ്എഫ് പിടികൂടിയത്. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോ 183 ഗ്രാം സ്വർണം പിടികൂടിയിരുന്നു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

ഒരു കോടി 10 ലക്ഷം രൂപയോളം വിലവരുന്ന സ്വർണമാണ് പിടികൂടിയത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്ന് കരിപ്പൂരിൽ വന്ന കുറ്റ്യാടി സ്വദേശി ആദിൽ, ഇൻഡിഗോ വിമാനത്തിൽ ദുബായിൽ നിന്ന് വന്ന വടകര സ്വദേശി ഹാരിസ്, ഇതേ വിമാനത്തിൽ വന്ന കൽപ്പറ്റ സ്വദേശി ഇല്യാസ് എന്നിവരിൽ നിന്നാണ് കഴിഞ്ഞ ദിവസം സ്വർണം പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News