Crime News: നഗ്നവീഡിയോകോൾ, ബത്തേരി സ്വദേശിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി പിടിയിലായത് ജയ്പൂരില്‍ നിന്ന്

Money Fraud Case: രാജസ്ഥാനിലെ മദേപൂർ ജില്ലയിലെ ജെറവാദയിലെ മനീഷ മീണ (28) എന്ന യുവതിയെയാണ് കേരള പോലീസ് പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Mar 16, 2024, 12:24 PM IST
  • ടെല​ഗ്രാം വഴി ന​ഗ്നവീഡിയോ കോൾ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്
  • ഏഴ് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്
Crime News: നഗ്നവീഡിയോകോൾ, ബത്തേരി സ്വദേശിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി പിടിയിലായത് ജയ്പൂരില്‍ നിന്ന്

വയനാട്: ന​ഗ്നവീഡിയോ കോൾ ചെയ്ത ശേഷം ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ബത്തേരി സ്വദേശിയായ യുവാവിൽ നിന്ന് പണം തട്ടിയ യുവതിയെ ജയ്പൂരിൽ നിന്നാണ് പിടികൂടിയത്.

രാജസ്ഥാനിലെ മദേപൂർ ജില്ലയിലെ ജെറവാദയിലെ മനീഷ മീണ (28) എന്ന യുവതിയെയാണ് കേരള പോലീസ് പിടികൂടിയത്. ഇൻസ്പെക്ടർ സുരേഷ് ബാബുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ടെല​ഗ്രാം വഴി ന​ഗ്നവീഡിയോ കോൾ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്.

ഏഴ് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. കേരള പോലീസ് തന്നെ തിരക്കി രാജസ്ഥാനിൽ എത്തിയത് മനസ്സിലാക്കിയ യുവതി ഉടൻ തന്നെ യുവാവിന് പണം തിരിച്ച് അയച്ചു. 2023ലാണ് കേസിന് ആസ്പദമായ സംഭവം.

ALSO READ: ജോലി വാഗ്ദാനംചെയ്ത്‌ ഖത്തറിലെത്തിച്ച് പെൺവാണിഭം; മന്ത്രിയുടെ ഓഫീസിൽ നിന്ന് പരാതി ചോർന്നെന്ന് ആരോപണം, അന്വേഷണം

2023 ജൂലയിലാണ് യുവതി യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയത്. പഞ്ചാബ് സ്വദേശിയുടെ പേരിലുള്ള സിം കാർഡ് ഉപയോ​ഗിച്ചാണ് ഇവർ ​ടെല​ഗ്രാമിൽ അക്കൗണ്ട് ഉണ്ടാക്കിയത്. ഈ അക്കൗണ്ടിലൂടെ ന​ഗ്നവീഡിയോ കോൾ നടത്തിയാണ് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്.

പണം സ്വീകരിച്ചത് വ്യാജ ബാങ്ക് അക്കൗണ്ട് വഴിയാണ്. അപരിചിതരായ ആളുകളുടെ അക്കൗണ്ടുകളിൽ നിന്ന് വരുന്ന റിക്വസ്റ്റുകളും വീഡിയോ കോളുകളും സ്വീകരിക്കുന്നവരാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് കൂടുതൽ ഇരകളാകുന്നതെന്ന് സൈബർ പോലീസ് പറയുന്നു. എസ്.ഐ. ബിനോയ്‌ സ്കറിയ, എസ്.പി.സി.ഒ.മാരായ കെ. റസാഖ്, കെ.എ സലാം, പി.എ. ഷുക്കൂർ, അനീസ്, സി.പി.ഒ.സി. വിനീഷ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News