New Delhi : ഡൽഹി രോഹിണിയിലെ കോടതിയിലുണ്ടായ ഗുണ്ട സംഘങ്ങളുടെ വെടിവെയ്പ്പ് (Rohini Shoot Out) കേസിൽ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ (Delhi Police Special Cell) 2 പേരെ പിടികൂടി. സംഭവം നടന്ന് രണ്ട് ദിവസങ്ങൾക്കുള്ളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വെടിവെയ്പ്പിൽ (Shootout) മൂന്ന് പേർ കൊല്ലപ്പെട്ടിരിന്നു.ഡൽഹി ഹൈദരപൂർ സ്വദേശികളാണ് പിടിയിലായ രണ്ട് പേരും.
ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ നൽകുന്ന വിവരം അനുസരിച്ച് ഉമംഗ്, വിനയ് എന്നിവരെയാണ് പിടികൂടിയിട്ടുള്ളത്. ഇരുവരെയും രോഹിണിയിലെ കോടതിയുടെ നാലാം നമ്പർ ഗേറ്റിലെ സിസടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയതെന്നും റിപ്പോർട്ടുകളുണ്ട്.
കോടതിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ ഒരു കുറ്റവാളിയടക്കം മൂന്ന് പേർ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജിതേന്ദർ ഗോഗി എന്ന ഗുണ്ടയാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഇയാളെ വെടിവെച്ച എതിർ സംഘത്തിലെ രണ്ട് പേരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയായിരുന്നു കൊല്ലപ്പെട്ട ജിതേന്ദർ ഗോഗി.
മരിച്ച ജിതേന്ദറിൻറെ എതിരാളികളായ "തില്ലു സംഘത്തിലെ" അംഗങ്ങളാണ് അഭിഭാഷകരുടെ വേഷം ധരിച്ച് കോടതിയിൽ പ്രവേശിക്കുകയും വെടിയുതിർക്കുകയും ചെയ്തത്. ഇപ്പോൾ അറസ്റ്റിലായ ഉമംഗ്, സംഭവ ദിവസം കൊല്ലപ്പെട്ട രണ്ട് പേർക്കൊപ്പം വക്കീൽ വേഷം ധരിച്ച് എത്തിയിരുന്നു. വെടിയേറ്റ ഗോഗി തൽക്ഷണം മരിച്ചു.
സംഭവത്തിൽ നടന്ന അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് വ്യക്തമായി. കഴിഞ്ഞ മാർച്ചിലാണ് ഗോഗിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളാണ ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിലനിൽക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...