CSR fund scam: സ്കൂട്ടർ തട്ടിപ്പ് സംസ്ഥാന അതിർത്തിയിലും; ഇരയായവരിൽ പോലീസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യയും

CSR Fund Scam Kerala: സബ്സിഡിയോടുകൂടി സ്കൂട്ടർ, തയ്യൽ മെഷീൻ തുടങ്ങിയവ നൽകാമെന്ന് പറഞ്ഞ സ്ത്രീകളിൽ നിന്ന് കോടികൾ തട്ടിയ സംഭവത്തിൽ ഇരകളായവരുടെ കൂട്ടത്തിൽ ഒറ്റശേഖരമംഗലം നിവാസികളും.

Written by - Zee Malayalam News Desk | Last Updated : Feb 8, 2025, 04:24 PM IST
  • 108 പേരാണ് പരാതിയുമായി ആര്യങ്കോട് പോലീസ് സ്റ്റേഷനിൽ എത്തിയത്
  • ബ്ലോക്ക് തലത്തിൽ വനിതകളെ കണ്ടെത്തിയായിരുന്നു ലക്ഷങ്ങൾ കവർന്നത്
CSR fund scam: സ്കൂട്ടർ തട്ടിപ്പ് സംസ്ഥാന അതിർത്തിയിലും; ഇരയായവരിൽ പോലീസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യയും

തിരുവനന്തപുരം: സ്കൂട്ടർ തട്ടിപ്പ് സംസ്ഥാന അതിർത്തിയിലും. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ ഇരകളായത് നൂറിലധികം വനിതകൾ. സബ്സിഡിയോടുകൂടി സ്കൂട്ടർ, തയ്യൽ മെഷീൻ തുടങ്ങിയവ നൽകാമെന്ന് പറഞ്ഞ സ്ത്രീകളിൽ നിന്ന് കോടികൾ തട്ടിയ സംഭവത്തിൽ ഇരകളായവരുടെ കൂട്ടത്തിൽ ഒറ്റശേഖരമംഗലം നിവാസികളും.

108 പേരാണ് പരാതിയുമായി ആര്യങ്കോട് പോലീസ് സ്റ്റേഷനിൽ എത്തിയത്. സർക്കാരിന്റെ സഹായത്തോടു കൂടി നടപ്പിലാക്കുന്ന സർദാർ വല്ലഭായി പട്ടേൽ വനിത സ്വയം സഹായ സംഘത്തിന്റെ പേരിലാണ് ഒറ്റശേഖരമംഗലം നിവാസികളുടെ അടുത്തേക്ക് തട്ടിപ്പ് സംഘം എത്തിയത്. ബ്ലോക്ക് തലത്തിൽ വനിതകളെ കണ്ടെത്തിയായിരുന്നു ലക്ഷങ്ങൾ കവർന്നത്.

കുടുംബശ്രീ പ്രവർത്തകരെയും മുൻ പഞ്ചായത്ത് അംഗങ്ങളെയും മുന്നിൽ നിർത്തി കൊണ്ടായിരുന്നു സംഘം പ്രദേശത്ത് വേരുറപ്പിച്ചത്. ആദ്യകാലങ്ങളിൽ രജിസ്റ്റർ ചെയ്ത 10 പേർക്ക് സ്കൂട്ടർ, മൊബൈൽഫോൺ ഉൾപ്പെടെയുള്ളവ നൽകി വിശ്വാസം പിടിച്ചുപറ്റി.

ALSO READ: സ്‌കൂട്ടര്‍ തട്ടിപ്പുകേസ്; ആനന്ദകുമാറിന് മാസംതോറും 10 ലക്ഷം നല്‍കിയിരുന്നുവെന്ന് അനന്തു കൃഷ്ണന്‍, അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വില വരുന്ന സ്കൂട്ടറിന് 60,000 രൂപയും അറുപതിനായിരത്തോളം രൂപയുടെ ഗൃഹോപകരണങ്ങൾക്ക് മുപ്പതിനായിരം രൂപയും 7500 രൂപ വിലവരുന്ന തയ്യൽ മെഷീന് 3800 രൂപ എന്നിങ്ങനെയായിരുന്നു സംഘം തട്ടിയെടുത്തത്. തുകകളെല്ലാം അനന്തുവിന്റെ  അക്കൗണ്ടിലായിരുന്നു അടക്കേണ്ടത്.

കാശ് കൈപ്പറ്റിയതിനുശേഷം പലർക്കും കരാറും ഒപ്പിട്ട് നൽകുകയും ചെയ്തു. തട്ടിപ്പിന് ഇരയായതിൽ ആര്യങ്കോട് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം ലഭിച്ച പരാതികൾ എല്ലാം സ്വീകരിച്ചവെന്നും മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയതിന് ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ആര്യങ്കോട് എസ്ഐ ശ്രീ ഗോവിന്ദ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News