ബൈക്ക് മോഷ്ടിച്ചു പാഞ്ഞു, എഐക്യാമറ പടം എടുത്തു; രണ്ട് ദിവസത്തിനുള്ളിൽ അറസ്റ്റിലായി കള്ളൻ

ഹെല്‍മെറ്റ് വെക്കാതെ പാഞ്ഞ മോഷ്ടാവിൻറെ ദൃശ്യം എഐ ക്യാമറയിൽ പതിഞ്ഞതോടെയാണ് പ്രതിയിലേക്ക് എത്താൻ സഹായകമായത്.

Written by - Zee Malayalam News Desk | Last Updated : Oct 7, 2023, 02:32 PM IST
  • സ്റ്റേഷനില്‍ നിന്നും ബൈക്കുമായി കടക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്
  • ബുധനാഴ്ചയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പാര്‍ക്കിങ്ങിലുണ്ടായിരുന്ന ബുള്ളറ്റ് മോഷണം പോയത്
  • ബൈക്കുമായി പാഞ്ഞ കള്ളനെ തലശ്ശേരി കൊടുവള്ളിയിൽ വെച്ച് എഐക്യാമറയിൽ പതിഞ്ഞു
ബൈക്ക് മോഷ്ടിച്ചു പാഞ്ഞു, എഐക്യാമറ പടം എടുത്തു; രണ്ട് ദിവസത്തിനുള്ളിൽ അറസ്റ്റിലായി കള്ളൻ

കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനില്‍  വെച്ചിരുന്ന ബൈക്കുമായി മുങ്ങിയ കള്ളനെ പൊക്കാൻ സഹായിച്ചത് എഐ  ക്യാമറ. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനില്‍ നിന്നും ബൈക്കുമായി കടക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കാസര്‍കോട് സ്വദേശി ലതീഷ് (23) ആണ് അറസ്റ്റിലായത്.

ഹെല്‍മെറ്റ് വെക്കാതെ പാഞ്ഞ മോഷ്ടാവിൻറെ ദൃശ്യം എഐ ക്യാമറയിൽ പതിഞ്ഞതോടെയാണ് പ്രതിയിലേക്ക് എത്താൻ സഹായകമായത്.  ബുധനാഴ്ചയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പാര്‍ക്കിങ്ങിലുണ്ടായിരുന്ന ബുള്ളറ്റ് മോഷണം പോയത്.

ബൈക്കുമായി പാഞ്ഞ കള്ളനെ തലശ്ശേരി കൊടുവള്ളിയിൽ വെച്ച് എഐക്യാമറയി പതിഞ്ഞു. മോഷ്ടാവിൻറെ ചിത്രം അടക്കം ഉണ്ടായിരുന്നതിനാൽ ഇത് ചുവട് പിടിച്ചായിരുന്നു പോലീസിൻറെ അന്വേഷണം.എന്നാൽ പിന്നീട് മറ്റൊരു വാഹന മോഷണ കേസില്‍ പ്രതി പൊലീസിൻറെ പിടിയിലായി. ഇതോടെയാണ് നേരത്തെ ലഭിച്ച പ്രതിയുടെ ചിത്രത്തിലെ ആള് തന്നെയാണിതെന്ന് പോലീസിനും മനസ്സിലായത്. തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News