ആദ്യം ആന ചികിത്സകൻ, ഇപ്പോൾ ഹെൽത്ത് ഇൻസ്പെക്ടർ ; ലക്ഷങ്ങൾ തട്ടിയ കുന്നത്തൂർ സ്വദേശി

ഹെൽത്ത് ഇൻസ്പെക്ടർ വേഷം ധരിച്ച് ഇയാൾ പലർക്കും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : May 31, 2023, 12:38 PM IST
  • ട്രൈബൽ പ്രമോട്ടർമാർക്ക് അനുവദിച്ചിട്ടുള്ള ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്
  • ഹെൽത്ത് ഇൻസ്പെക്ടർ വേഷം ധരിച്ച്, ഇയാൾ പലർക്കും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിയതായി പോലീസ്
  • സംക്രാന്തി സ്വദേശിയായ യുവാവിൽ നിന്നും 6,70,000 രൂപ ഇയാൾ തട്ടിയിരുന്നു
ആദ്യം ആന ചികിത്സകൻ, ഇപ്പോൾ ഹെൽത്ത് ഇൻസ്പെക്ടർ ; ലക്ഷങ്ങൾ തട്ടിയ  കുന്നത്തൂർ സ്വദേശി

കോട്ടയം: മെഡിക്കൽ കോളജിൽ ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.  ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്ത കൊല്ലം കുന്നത്തൂർ സ്വദേശി അരുണിനെ റിമാൻഡ് ചെയ്തു. 

കോട്ടയം മെഡിക്കൽ കോളജിലെ പഴയ അത്യാഹിത വിഭാഗത്തിന് സമീപത്ത് ട്രൈബൽ പ്രമോട്ടർമാർക്ക് അനുവദിച്ചിട്ടുള്ള ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. ഹെൽത്ത് ഇൻസ്പെക്ടർ വേഷം ധരിച്ച്, ഇയാൾ പലർക്കും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിയതായി പൊലീസ് പറഞ്ഞു. 

ALSO READ:  മഴ ലഭ്യത പ്രവചനാതീതം; തയ്യാറെടുപ്പ് ഊർജ്ജിതമാക്കണമെന്ന് മുഖ്യമന്ത്രി

സംക്രാന്തി സ്വദേശിയായ യുവാവിൽ നിന്നും 6,70,000 രൂപ ഇയാൾ തട്ടിയിരുന്നു.  ആരോഗ്യ വകുപ്പിൽ ക്ലാർക്ക് ജോലി വാങ്ങിനൽകാമെന്നായിരുന്നു വാഗ്ദാനം. ജോലി ലഭിക്കാതിരുന്നതിനെ തുടർന്ന് യുവാവ് ഗാന്ധിനഗർ പോലീസിൽ നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് അരുണിനെ പിടികൂടിയത്. 

രണ്ടുവർഷമായി മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം, മെഡിക്കൽ കോളജ് ട്രൈബൽ സേവനകേന്ദ്രം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഹെൽത്ത് ഇൻസ്പെക്ടറുടെ യൂണിഫോം, ഐ ഡികാർഡ്, ഓഫീസ് സീൽ എന്നിവ വ്യാജമായി നിർമ്മിച്ച് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. 

2016/17 കാലയളവിൽ അടൂർ ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ആറുലക്ഷം രൂപ തട്ടിയെടുത്തതിന് കേസുണ്ട്. പുനലൂർ നരസിംഹ സ്വാമിക്ഷേത്ര ട്രസ്റ്റിന്റെ പേരിൽ വ്യാജ ലെറ്റർ പാഡും സീലും നിർമ്മിച്ച് വ്യാജരേഖയുണ്ടാക്കി കബളിപ്പിച്ചു. 

ALSO READ: ട്രെയിന് തീവെയ്പ്പ് കേസ്: ഷാരൂഖ് അക്രമണത്തിനായി കേരളം തിരഞ്ഞെടുത്തതിന് കാരണം? പ്രതിയുടെ ആവശ്യങ്ങളെല്ലാം തള്ളി കോടതി

2020 ൽ തിരുവനന്തപുരം പേട്ടയിൽ ആന ചികിത്സകൻ എന്ന വ്യാജേന ആൾമാറാട്ടം നടത്തി കബളിപ്പിച്ചതിനും കേസുണ്ട്.  .ജില്ലാ പോലീസ്മേധാവി കെ കാർത്തികിന്റെ നേതൃത്വത്തിൽ പ്രത്യേകം രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News