Assam Child Marriage : അസമിൽ ശൈശവ വിവാഹത്തിനെതിരായ നടപടി; 2500 ലധികം പേർ അറസ്റ്റിൽ, താത്ക്കാലിക ജയിലുകൾ ഒരുക്കുന്നു

Assam Child Marriage Latest updates : വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ദിവസങ്ങൾക്ക് ഉള്ളിൽ ജയിൽ പ്രവർത്തനയോഗ്യമാകുമെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.  

Written by - Zee Malayalam News Desk | Last Updated : Feb 9, 2023, 04:24 PM IST
  • വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
  • ഈ സാഹചര്യത്തിൽ സംസഥാനത്ത് താത്ക്കാലിക ജയിലുകൾ നിർമ്മിച്ച് വരികെയാണെന്ന് പൊലീസ് വൃത്തം സൂചിപ്പിച്ചു.
  • സിൽചാർ ഗ്രൗണ്ടിൽ, തൂണും ആസ്ബസ്റ്റോസ് ഷീറ്റും ഉപയോഗിച്ചാണ് ഈ താത്ക്കാലിക ജയിൽ ഉണ്ടാക്കുന്നത്.
  • ദിവസങ്ങൾക്ക് ഉള്ളിൽ ജയിൽ പ്രവർത്തനയോഗ്യമാകുമെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Assam Child Marriage : അസമിൽ ശൈശവ വിവാഹത്തിനെതിരായ നടപടി; 2500 ലധികം പേർ അറസ്റ്റിൽ, താത്ക്കാലിക ജയിലുകൾ ഒരുക്കുന്നു

അസമിൽ ശൈശവ വിവാഹത്തിനെതിരെ കൂട്ടനടപടി സ്വീകരിച്ചതിനെ തുടർന്ന് 2500 ലധികം പേർ ഇതിനോടകം തന്നെ അറസ്റ്റിലായി. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ സംസഥാനത്ത്   താത്ക്കാലിക ജയിലുകൾ നിർമ്മിച്ച് വരികെയാണെന്ന് പൊലീസ് വൃത്തം സൂചിപ്പിച്ചു. സിൽചാർ ഗ്രൗണ്ടിൽ, തൂണും ആസ്ബസ്റ്റോസ് ഷീറ്റും ഉപയോഗിച്ചാണ് ഈ താത്ക്കാലിക ജയിൽ ഉണ്ടാക്കുന്നത്. ദിവസങ്ങൾക്ക് ഉള്ളിൽ ജയിൽ പ്രവർത്തനയോഗ്യമാകുമെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സാഹചര്യത്തിൽ താത്ക്കാലിക ജയിൽ നിർമ്മിക്കാൻ അനുമതി ലഭിക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് നുമാൽ മഹത്ത വ്യക്തമാക്കി. എന്നാൽ ഗോൾപാറ ജില്ലയിലെ മാട്ടിയയിലും കച്ചാർ ജില്ലയിലെ സിൽച്ചാറിലും അറസ്റ്റുകൾക്ക് എതിരെ വനിതാ പ്രവർത്തകരുടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതികളെ താമസിപ്പിക്കാനായി പണിയുന്ന താത്ക്കാലിക ജയിലുകൾക്ക് മുന്നിലായിരുന്നു ഇവരുടെ പ്രതിഷേധം.

ALSO READ: Assam Child Marriage : അസമിൽ ശൈശവ വിവാഹത്തിനെതിരെ നടപടി; 2000 ത്തിലേറെ പേർ പിടിയിൽ

 ആകെ  4,074 കേസുകളാണ് ശൈശവ വിവാഹങ്ങളുമായി ബന്ധപ്പെട്ട ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ധുബ്രി, ബാർപേട്ട, കൊക്രജാർ, വിശ്വനാഥ് എന്നീ ജില്ലകളിൽ നിന്നാണ് ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ആളുകൾ അറസ്റ്റിലായതെന്നും ഡിജിപി ജിപി സിംഗ് വ്യക്തമാക്കി. 

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്ക് ശൈശവ വിവാഹങ്ങളെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഉടൻ നടപടികൾ സ്വീകരിക്കാൻ ഉത്തരവ് ഇടുകയായിരിക്കുന്നുവെന്ന് പോലീസ് ഡയറക്ടർ ജനറൽ ജിപി സിംഗ് വ്യക്തമാക്കി. രണ്ട് മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ശൈശവ വിവാഹം വർദ്ധിച്ച് വരികെയാണെന്ന് പോലീസ് ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. അതിനോടൊപ്പം തന്നെ ഉടൻ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശം നൽകി. 

തുടർന്ന് എല്ലാ ജില്ലകളിലെയും എസ്പിമാരോട് അതത് വില്ലേജ് ഡിഫൻസ് പാർട്ടികൾ, ഗാവ് ബുറാസ്, വിവിധ സമുദായങ്ങളുടെ തലവൻമാർ, വിവിധ സമുദായങ്ങളിലെ പ്രമുഖർ എന്നിവരുമായി ബന്ധപ്പെടാൻ നിർദ്ദേശം നൽകി. ഇവർ സംസ്ഥാനത്ത് നടന്ന് വരുന്ന ശൈശവ വിവാഹങ്ങളെ കുറിച്ച് അന്വേഷിക്കുകയും നിരീക്ഷിക്കുകയും റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്തു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിൽ 2020, 2021, 2022 എന്നീ വർഷങ്ങളിൽ നടന്ന ശൈശവ വിവാഹങ്ങളുടെ വിവരങ്ങളാണ് ശേഖരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

അറസ്റ്റിൽ ആയവർക്കെതിരെ പോക്‌സോ നിയമം ഉൾപ്പടെയുള്ള വിവിധ ഐപിസി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ഡിജിപി ജിപി സിംഗ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വരും ദിവസങ്ങളിൽ അസമിൽ ശൈശവ വിവാഹങ്ങൾക്ക് എതിരെയുള്ള നടപടികൾ തുടരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News