Kochi : നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) പങ്കുള്ള ഉന്നതനായ വ്യക്തിയോട് ദിലീപിന്റെ (Dileep) കുടുംബത്തിന് അടുത്ത ബന്ധമാണ് ഉള്ളതെന്ന് ബാലചന്ദ്ര കുമാർ (Balachandra Kumar) വ്യക്തമാക്കി. കേസിൽ താൻ ഇതുവരെ നടത്തിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട എല്ലാ തെളിക്കുകളും പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് ബാലചന്ദ്ര കുമാർ അറിയിച്ചു. കൂടുതൽ പരിശോധനകൾക്കായി തന്റെ ഫോണും ഉദ്യോഗസ്ഥരെ ഏൽപ്പിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
പൊലീസ് ഉദ്യോഗസ്ഥർ ഐപിസി സെക്ഷൻ 164 പ്രകാരം രഹസ്യ മൊഴി രേഖപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ടർ ടിവിയോടാണ് ബാലചന്ദ്ര കുമാർ ഈ വിവരങ്ങൾ അറിയിച്ചത്. താൻ വെളുപ്പെടുത്തിയ കാര്യങ്ങളെ കുറിച്ച് ഉദ്യോഗസ്ഥർ കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമായും മൂന്ന് കാര്യങ്ങളാണ് പൊലീസ് ചോദിച്ചറിഞ്ഞത്. കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയെ ദിലീപിന്റെ വീട്ടിൽ കണ്ടതിനെ കുറിച്ചും, കേസിലെ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന ആരോപണത്തെ കുറിച്ചും കേസിൽ പങ്കുള്ള ഉന്നതനെ കുറിച്ചും പൊലീസ് ഉദ്യോഗസ്ഥർ വിശദമായി അന്വേഷിച്ചുവെന്ന് ബാലചന്ദ്ര കുമാർ അറിയിച്ചു.
ALSO READ: Actress Attack Case| നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ കൈമാറിയത് ആലുവയിലെ വിഐപി?
കേസിൽ പ്രധാനപ്പെട്ട ചില ശബ്‍ദ രേഖകളും, ചിത്രങ്ങളും പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയതായി അറിയിച്ചിട്ടുണ്ട്. ഒരിക്കൽ മാത്രമേ ഈ ഉന്നതനെ കണ്ടിട്ടുള്ളുവെന്നും ബാലചന്ദ്ര കുമാർ അറിയിച്ചു. കണ്ടാൽ തിരിച്ചറിയാൻ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ALSO READ: Actress attack case: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവെച്ചു
ഈ പറയുന്ന ഉന്നതന് ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. കാവ്യാ മാധവൻ ഈ പറയുന്ന വ്യക്തിയെ ഇക്ക എന്നാണ് വിളിച്ചിരുന്നതെന്നും ബാലചന്ദ്ര കുമാര വ്യക്തമാക്കി. ഇത് മാത്രമല്ല ഈ ഉന്നതന്റെ പേര് വ്യക്തമാക്കുന്ന ശബ്‌ദ രേഖ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസിലെ തെളിവായ സിസിടിവി ദൃശ്യങ്ങളുടെ പതിപ്പ് ദിലീപിന് എത്തിച്ചതിലും ഈ വ്യക്തിക്ക് പങ്കുണ്ടെന്നാണ് ആരോപണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA