ഈ സഹകരണ ബാങ്കില്‍ നിന്ന് ഇനി 50,000 രൂപ മാത്രം; നിയന്ത്രണം ആർബിഐയുടേത്

Latest Banking Rules: ബിസിനസ്സ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വഴി ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസിന് പ്രശ്നമുണ്ടാവില്ല. ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ ഈ നിയന്ത്രണങ്ങൾ തുടരും.

Written by - Zee Malayalam News Desk | Last Updated : Jul 26, 2023, 12:10 PM IST
  • ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ ഈ നിയന്ത്രണങ്ങൾ തുടരും
  • നിക്ഷേപകർക്ക് ആശ്വാസമെന്ന നിലയിൽ ഡെപ്പോസിറ്റ് ഇൻഷുറൻസ്
  • നേരത്തെ നാഷണൽ കോ-ഓപ്പറേറ്റീവ് ബാങ്കിന് റിസർവ് ബാങ്ക് പിഴ ചുമത്തിയിരുന്നു
ഈ സഹകരണ ബാങ്കില്‍ നിന്ന് ഇനി 50,000 രൂപ മാത്രം; നിയന്ത്രണം ആർബിഐയുടേത്

നാഷണൽ കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിന്നുമുള്ള പണം പിൻവലിക്കലിന് ആർബിഐ പരിധി. ബാങ്കിൻറെ മോശം സാമ്പത്തിക സ്ഥിതി  കാരണമാണ് നടപടി. ബെഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കുകളിൽ ഒന്നാണിത്.ജൂലൈ 24-നാണ് ആർബിഐ ബാങ്കിന് ബിസിനസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവിറക്കിയത്.നിയന്ത്രണങ്ങളുടെ ഭാഗമായി ആർബിഐ അനുമതിയില്ലാതെ പുതിയ വായ്പകൾ നൽകാനോ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ ബാങ്കിന് അനുവാദമില്ല.

Also Read: Bank Holidays August 2023: ആഗസ്റ്റിൽ 14 ദിവസം ബാങ്ക് അവധി, ശ്രദ്ധിക്കേണ്ട ദിവസങ്ങൾ

ബിസിനസ്സ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വഴി ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസിന് പ്രശ്നമുണ്ടാവില്ല. ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ ഈ നിയന്ത്രണങ്ങൾ തുടരും. അതേസമയം നിക്ഷേപകർക്ക് ആശ്വാസമെന്ന നിലയിൽ  ഡെപ്പോസിറ്റ് ഇൻഷുറൻസ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷനിൽ നിന്ന് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് ക്ലെയിം തുക സ്വീകരിക്കാൻ നിക്ഷേപകർക്ക് അർഹതയുണ്ടെന്ന് ആർബിഐ വ്യക്തമാക്കി.,

നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നേരത്തെ നാഷണൽ കോ-ഓപ്പറേറ്റീവ് ബാങ്കിന് റിസർവ് ബാങ്ക് പിഴ ചുമത്തിയിരുന്നു.സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തുന്നതിലെ കുറവ് ഇതിൽ പിഴയിട്ടതിലെ ചില ക്രമക്കേടുകൾ എന്നിവയും കണ്ടെത്തിയിരുന്നു.

അവസാനമായി ലഭ്യമായ വാർഷിക റിപ്പോർട്ട് പ്രകാരം, 2021 മാർച്ച് 31 വരെ, നാഷണൽ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ മൊത്തം നിക്ഷേപം 1,679 കോടി രൂപയും വായ്പ 1,128 കോടി രൂപയുമാണ്. ഈ തീയതിക്ക് ശേഷമുള്ള ഡാറ്റ ലഭ്യമല്ല. 2021 മാർച്ച് 31 ലെ ബാങ്കിന്റെ അറ്റ ​​നിഷ്‌ക്രിയ ആസ്തി 27.81 ശതമാനമാണ്, വാർഷിക റിപ്പോർട്ട് പ്രകാരം 12.12 ശതമാനമാണ് മൂലധന പര്യാപ്തത. ബാങ്കിന് ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിലായി ഏകദേശം 13 ബ്രാഞ്ചുകളുണ്ട്. ആർ‌ബി‌ഐ ചുമത്തിയ നിയന്ത്രണങ്ങൾ ആറ് മാസത്തേക്കാണ്. ഭാവി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി പരിഷ്‌ക്കരണങ്ങൾ ഉണ്ടായേക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News