Madhabi Puri Buch: പരസ്യമായി അപമാനിക്കുന്നു, അനാവശ്യമായി ദേഷ്യപ്പെടുന്നു; സെബി മേധാവിക്കെതിരെ പരാതി നൽകി ഉദ്യോ​ഗസ്ഥർ

യാഥാർഥ്യത്തോട് ഒട്ടും ചേർന്ന് നിൽക്കാത്ത ടാർ​ഗറ്റുകളാണ് നൽകുന്നതെന്നും ജീവനക്കാർ റോബോട്ടുകളല്ലന്നും കത്തിൽ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 4, 2024, 03:16 PM IST
  • ഓരോ മീനിറ്റും ഉന്നത ഉദ്യോഗസ്ഥര്‍ ജീവനക്കാരെ നിരീക്ഷിക്കുന്നു
  • മാനസികാരോഗ്യത്തേയും തൊഴിൽ ജീവിതത്തെയും ദോഷകരമായി ബാധിക്കുന്നു
  • സെബിയുടെ പ്രാഥമിക പ്രേരക ശക്തിയായി ഭയം മാറി
Madhabi Puri Buch: പരസ്യമായി അപമാനിക്കുന്നു, അനാവശ്യമായി ദേഷ്യപ്പെടുന്നു; സെബി മേധാവിക്കെതിരെ പരാതി നൽകി ഉദ്യോ​ഗസ്ഥർ

സെബി മേധാവി മാധബി പുരി ബുച്ചിനെതിരെ ധനകാര്യ മന്ത്രാലയത്തിന് പരാതി നൽകി ഉദ്യോ​ഗസ്ഥർ. മോശം തൊഴിൽ സാഹചര്യം ചൂണ്ടികാട്ടിയാണ് പരാതി നൽകിയത്. ഉദ്യോ​ഗസ്ഥർക്ക് നേരെ മോശം ഭാഷയിലാണ്  ജീവനക്കാരോട് സംസാരിക്കുന്നതെന്നും പരസ്യമായി അപമാനിക്കുന്നുവെന്നും ഓ​ഗസ്റ്റ് 6 ന് അയച്ച കത്തിൽ പറയുന്നു.

ഓഫീസിലെ ഉന്നത ഉദ്യോ​ഗസ്ഥർക്കെതിരെയും പരാതിയുണ്ട്. ഓരോ മീനിറ്റും ഉന്നത ഉദ്യോഗസ്ഥര്‍ ജീവനക്കാരെ നിരീക്ഷിക്കുന്നുവെന്നും യാഥാർഥ്യത്തോട് ഒട്ടും ചേർന്ന് നിൽക്കാത്ത ടാർ​ഗറ്റുകളാണ് ജീവനക്കാർക്ക് നൽകുന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. മീറ്റിങ്ങുകളില്‍ ശകാരിക്കുക, ദേഷ്യപ്പെടുക, പരസ്യമായി അപമാനിക്കുക തുടങ്ങിയ പരാതികൾ ഉൾപ്പെട്ടിരിക്കുന്ന കത്തിൽ ആയിരത്തോളം ഉദ്യോ​ഗസ്ഥരാണ് ഒപ്പിട്ടിരിക്കുന്നത്. രണ്ട് മൂന്ന് വർഷമായി സെബിയുടെ പ്രാഥമിക പ്രേരക ശക്തിയായി ഭയം മാറിയെന്നും ഉദ്യോ​ഗസ്ഥർ ചൂണ്ടി കാട്ടി.

Read Also: ബലാത്സംഗക്കേസിൽ നിവിൻ പോളിയുടെ അറസ്റ്റ് ഉടനില്ല; മറ്റ് കേസുകളിലെ മുൻകൂർ ജാമ്യ അപേക്ഷയിൽ വിധി വന്ന ശേഷം തീരുമാനം

ജീവനക്കാർ റോബോട്ടുകളല്ലന്നും ഒരു നോബ് തിരിച്ചാൽ അവരുടെ പ്രവർത്തനം വേഗത്തിലാവില്ലെന്നും കത്തിൽ ചൂണ്ടികാണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സെബിക്ക് പരാതി നൽകിയെങ്കിലും സീനിയർ മാനേജ്മെന്റ് ഇതിൽ മൗനം പാലിക്കുകയാണ് ചെയ്തത്. കഴിഞ്ഞ രണ്ട്, മൂന്ന് വർഷമായി സെബിയിലെ ജോലി സാഹചര്യം മോശമാണെന്നും അഞ്ച് പേജുകളുളള കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഓരോ മിനിറ്റും ഉന്നത ഉദ്യോഗസ്ഥർ ജീവനക്കാരെ നിരീക്ഷിക്കുകയാണ്. ഇത് മാനസികാരോഗ്യത്തേയും തൊഴിൽ ജീവിതത്തെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ജീവനക്കാർ ധനകാര്യ മന്ത്രാലയത്തിന് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

സെബി മേധാവിക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് ഉയർന്ന് വരുന്നത്. ഐ.സി.ഐ.സി.ഐ. ബാങ്കില്‍നിന്ന് ശമ്പളമായി 12 കോടിയിലധികം രൂപ മാധബി കൈപ്പറ്റിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചിരുന്നു. സെബിയുടെ മുഴുവൻ സമയ അം​ഗംമായ മാധബി അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നതായി മുമ്പും റിപ്പോർട്ട് വന്നിട്ടുണ്ട്.

നേരത്തെ മാധബി പുരി ബുച്ചിനും ഭർത്താവിനുമെതിരെ ​ഗുരുതര ആരോപണങ്ങൾ ഹിൻഡൻബർ​ഗ് ഉന്നയിച്ചിരുന്നു. അദാനി ​ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ മാധബി പുരി ബുച്ചിനും ഭർത്താവ് ധവലിനും നിക്ഷേപമുണ്ടെന്നായിരുന്നു ഹിൻഡൻബർ​ഗിന്റെ ആരോപണം. മൗറീഷ്യസിലും ബർമുഡയിലും ഇവർക്ക് നിക്ഷേപമുണ്ടെന്ന് ഹിഡൻബർഗ് പുറത്തുവിട്ട രേഖകളിൽ വ്യക്തമാക്കുന്നു. എന്നാൽ ആരോപണങ്ങളെല്ലാം മാധബി തള്ളിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News