SEBI Alert..!! ആധാര്‍ പാന്‍ ബന്ധിപ്പിച്ചില്ല എങ്കില്‍ ഇനി ഓഹരി വിപണിയിലും നിക്ഷേപം സാധ്യമല്ല

PAN Card ഇല്ലാതെ ഇന്ന് യാതൊരുവിധ പണമിടപാടുകളും സാധ്യമല്ല. അതോടോപ്പം തിരിച്ചറിയല്‍ രേഖയായി  Aadhar കാര്‍ഡും നമ്മുടെ നിത്യ ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിയ്ക്കുകയാണ്. സാധാരണ ജീവിതത്തില്‍ ഒട്ടുമിക്ക ഇടപാടുകള്‍ക്കും ഈ രണ്ടു രേഖകള്‍ അനിവാര്യമാണ്.  

Written by - Zee Malayalam News Desk | Last Updated : Sep 6, 2021, 02:12 PM IST
  • പാന്‍ കാര്‍ഡും ആധാര്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കണമെന്നുള്ള നിര്‍ദ്ദേശവുമായി സെബിയും (SEBI) മുന്നോട്ടു വന്നിരിയ്ക്കുകയാണ്.
  • ഓഹരി വിപണിയിലെ സുഗമമായ സാമ്പത്തിക പ്രവര്‍ത്തനത്തിന് ട്രേഡര്‍മാര്‍ PAN - Aadhar ബന്ധിപ്പിക്കണമെന്ന് സെബി അറിയിച്ചു.
SEBI Alert..!! ആധാര്‍ പാന്‍  ബന്ധിപ്പിച്ചില്ല എങ്കില്‍ ഇനി ഓഹരി വിപണിയിലും നിക്ഷേപം സാധ്യമല്ല

New Delhi: PAN Card ഇല്ലാതെ ഇന്ന് യാതൊരുവിധ പണമിടപാടുകളും സാധ്യമല്ല. അതോടോപ്പം തിരിച്ചറിയല്‍ രേഖയായി  Aadhar കാര്‍ഡും നമ്മുടെ നിത്യ ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിയ്ക്കുകയാണ്. സാധാരണ ജീവിതത്തില്‍ ഒട്ടുമിക്ക ഇടപാടുകള്‍ക്കും ഈ രണ്ടു രേഖകള്‍ അനിവാര്യമാണ്.  

ഇരു രേഖകളുടേയും  പ്രാധാന്യം മനസിലാക്കിക്കൊണ്ട്തന്നെ  കേന്ദ്ര സര്‍ക്കാര്‍  ആധാര്‍ - പാന്‍  ബന്ധിപ്പിക്കലിനുള്ള  (Aadhar PAN linking) സമയ പരിധി പല തവണയായി  ദീഘിപ്പിച്ചു നല്‍കുകയാണ്.  ഏറ്റവും ഒടുവില്‍ നല്‍കിയ  മുന്നറിയിപ്പ് അനുസരിച്ച് സെപ്റ്റംബര്‍ 30ന്  മുന്‍പായി  പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം.

രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBIയും തങ്ങളുടെ ഉപഭോക്താക്കളോട് 2021 സെപ്റ്റംബര്‍ 30ന് മുമ്പായി പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം എന്നാണ് നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. അനുവദിച്ചിരിയ്ക്കുന്ന സമയ പരിധിക്കുള്ളില്‍  ആധാര്‍ - പാന്‍ ലിങ്കിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെടുന്ന ഉപയോക്താക്കള്‍ക്ക് ബാങ്ക് നല്‍കി വരുന്ന സേവനങ്ങള്‍ ലഭിക്കുന്നതില്‍ തടസം നേരിടുമെന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.

Also Read: SBI Customer Alert: ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി SBI, PAN-Aadhar linking ഉടന്‍ ചെയ്തില്ലെങ്കില്‍ സേവനങ്ങള്‍ മുടങ്ങും

എന്നാല്‍,  ഇപ്പോള്‍, പാന്‍ കാര്‍ഡും ആധാര്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കണമെന്നുള്ള നിര്‍ദ്ദേശവുമായി സെബിയും  (SEBI) മുന്നോട്ടു വന്നിരിയ്ക്കുകയാണ്.   ഓഹരി വിപണിയിലെ സുഗമമായ സാമ്പത്തിക പ്രവര്‍ത്തനത്തിന് ട്രേഡര്‍മാര്‍ PAN - Aadhar ബന്ധിപ്പിക്കണമെന്ന് സെബി അറിയിച്ചു.  2021 സെപ്റ്റംബര്‍ 30ന് മുമ്പായി  ട്രേഡര്‍മാര്‍  തങ്ങളുടെ പാന്‍  നമ്പറും ആധാറും തമ്മില്‍ ബന്ധിപ്പിക്കണം എന്നാണ് സെബി നല്‍കിയിരിയ്ക്കുന്ന നിര്‍ദ്ദേശം.

Also Read: Aadhar for children: കുട്ടികളുടെ ആധാര്‍ കാര്‍ഡ് ഉണ്ടാക്കാന്‍ ഏതൊക്കെ രേഖകള്‍ ആവശ്യമാണ്?

എല്ലാ പണമിടപാടിനും ആധികാരിക രേഖയായി പാന്‍ മാറുന്നതിനാല്‍  ഇരു രേഖകളും  പ്രവര്‍ത്തനനിരതമാണെന്ന് ഉറപ്പ് വരുത്തണമെന്നും സെബി വ്യക്തമാക്കിയിരുന്നു. 

Also Read: PAN-Aadhar Link: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി കേന്ദ്ര സര്‍ക്കാര്‍, അറിയാം പുതിയ deadline

2017 ജൂലായ് ഒന്നിന് ശേഷം നല്‍കപ്പെട്ടിട്ടുള്ള പാന്‍ കാര്‍ഡുകള്‍ സെപ്റ്റംബര്‍ 30 ന് അകം ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അസാധുവാകും. കൂടാതെ, കേന്ദ്ര  സര്‍ക്കാര്‍ അനുവദിച്ചി രിയ്ക്കുന്ന  സമയപരിധിക്കുള്ളില്‍ ആധാര്‍ പാന്‍ ബന്ധിപ്പിച്ചില്ല  എങ്കില്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ 10,000 രൂപ പിഴകൂടി  നല്‍കേണ്ടിവരും...!! 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News