Kerala Budget 2025 LIVE: സംസ്ഥാന സർക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചു. രാവിലെ 9 മണിക്ക് ബജറ്റ് അവതരണം തുടങ്ങി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവലോകന റിപ്പോർട്ടും സഭയിൽ വച്ചു. 10, 11, 12 തീയതികളിലാണ് ബജറ്റ് ചർച്ച നടക്കുന്നത്. ഉപധനാഭ്യർഥനകളിലുള്ള ചർച്ചയും വോട്ടെടുപ്പും 13ന് നടക്കും.
തദ്ദേശ തെരഞ്ഞെടുപ്പിനും, നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപുള്ള അവസാന സമ്പൂർണ്ണ ബജറ്റായതിനാൽ ജനപ്രിയ പ്രഖ്യാപനങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, വിഴിഞ്ഞം തുറമുഖ പദ്ധതി, ക്ഷേമപെന്‍ഷന്‍ വർധിപ്പിക്കൽ തുടങ്ങിയവയാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ.