FD rates Latest October 2023: ഈ ബാങ്കുകളുടെ സ്ഥിര നിക്ഷേപ നിരക്കുകൾ ഒക്ടോബറിൽ മാറി, ഇപ്പോൾ ലഭിക്കുന്ന പലിശ ഇതാണ്

റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗം ബുധനാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്, ഇതിൻറെ മാറ്റങ്ങൾ വെള്ളിയാഴ്ച വന്നേക്കും. ഇത്തവണയും പലിശ നിരക്ക് സ്ഥിരമായി തുടരുമെന്നാണ് വിലയിരുത്തൽ.

Written by - Zee Malayalam News Desk | Last Updated : Oct 5, 2023, 12:50 PM IST
  • രണ്ട് കോടി രൂപയിൽ താഴെയുള്ള എഫ്ഡിയുടെ നിരക്കുകൾ ബാങ്ക് ഓഫ് ഇന്ത്യയും പരിഷ്കരിച്ചു
  • എച്ച്‌ഡിഎഫ്‌സിയിൽ 9 മാസം മുതൽ ഒരു വർഷത്തിൽ താഴെ വരെയുള്ള കാലയളവിലെ നിക്ഷേപങ്ങൾക്ക് 6 ശതമാനം
  • മുതിർന്ന പൗരന്മാർക്ക് നിലവിലെ പലിശക്ക് പുറമെ അര ശതമാനം പലിശ അധികമായി ലഭിക്കും.
FD rates  Latest October 2023: ഈ ബാങ്കുകളുടെ സ്ഥിര നിക്ഷേപ നിരക്കുകൾ ഒക്ടോബറിൽ മാറി, ഇപ്പോൾ ലഭിക്കുന്ന പലിശ ഇതാണ്

റിസർവ് ബാങ്കിന്റെ പുതിയ ധന നയ അവലോകനത്തിന് മുമ്പ് തന്നെ പല ബാങ്കുകളും തങ്ങളുടെ സ്ഥിര നിക്ഷേപ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇതിൽ HDFC, ബാങ്ക് ഓഫ് ഇന്ത്യ, IndusInd ബാങ്ക് എന്നീ ബാങ്കുകൾ ഉൾപ്പെടുന്നു. നിലവിൽ റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗം ബുധനാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്, ഇതിൻറെ മാറ്റങ്ങൾ വെള്ളിയാഴ്ച വന്നേക്കും. ഇത്തവണയും പലിശ നിരക്ക് സ്ഥിരമായി തുടരുമെന്നാണ് വിലയിരുത്തൽ. നിലവിൽബാങ്കുകളുടെ പുതിയ FD നിരക്കുകൾ എന്താണെന്ന് നോക്കാം.

HDFC

എച്ച്‌ഡിഎഫ്‌സിയിൽ 9 മാസം മുതൽ ഒരു വർഷത്തിൽ താഴെ വരെയുള്ള കാലയളവിലെ നിക്ഷേപങ്ങൾക്ക് 6 ശതമാനവും ഒരു വർഷത്തിൽ കൂടുതലോ 15 മാസത്തിൽ താഴെയോ വരുന്ന നിക്ഷേപങ്ങൾക്ക് 6.6 ശതമാനവും പലിശ ലഭിക്കും. 15 മാസത്തിൽ കൂടുതലോ എന്നാൽ 18 മാസത്തിൽ താഴെയോ ഉളള നിക്ഷേപങ്ങൾക്ക് 7.1 ശതമാനവും ആയിരിക്കും പലിശ. 18 മാസം മുതൽ 10 വർഷം വരെയുള്ള കാലാവധികൾക്ക് 7 ശതമാനം പലിശ കിട്ടും. 35 മാസത്തേക്ക് 7.15 ശതമാനവും 55 മാസത്തേക്ക് 7.2 ശതമാനവുമാണ് പലിശ ബാങ്ക് ഓഫർ ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് നിലവിലെ പലിശക്ക് പുറമെ അര ശതമാനം പലിശ അധികമായി ലഭിക്കും.

ബാങ്ക് ഓഫ് ഇന്ത്യ

രണ്ട് കോടി രൂപയിൽ താഴെയുള്ള എഫ്ഡിയുടെ നിരക്കുകൾ ബാങ്ക് ഓഫ് ഇന്ത്യയും പരിഷ്കരിച്ചു. 7 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്ഡികൾക്ക് 3 മുതൽ 7.25 ശതമാനം വരെ ലഭിക്കും ഇതിൽ മുതിർന്ന പൗരന്മാർക്ക് അര ശതമാനം അധികമായും ലഭിക്കും. 45 ദിവസത്തിൽ താഴെ 3 ശതമാനം, 46 മുതൽ 179 ദിവസം വരെ 4.5 ശതമാനം, 180 മുതൽ 269 ദിവസം വരെ 5.5 ശതമാനം, 270 മുതൽ ഒരു വർഷത്തിൽ താഴെ വരെ 5.75 ശതമാനം. ഒരു വർഷം മുതൽ 399 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.5 ശതമാനവും 400 ദിവസത്തെ നിക്ഷേപത്തിന് 7.25 ശതമാനവും പലിശ ബാങ്ക് ഓഫർ ചെയ്യുന്നു. 

ഇൻഡസ്ഇൻഡ് ബാങ്ക്

IndusInd ബാങ്ക് ഒക്ടോബർ മുതൽ 7.85 ശതമാനം വരെയാണ് ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നത്   6 മാസം മുതൽ ഒരു വർഷംവരെയുള്ള നിക്ഷേപങ്ങൾക്ക് 7 ശതമാനം. മുതിർന്ന പൗരന്മാർക്ക് ഒരു വർഷം മുതൽ 2 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് പരമാവധി 8.25 ശതമാനം വരെയും പലിശ വാഗ്ദാനം ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News