Weekly Horoscope, 10-16 April 2023: ഈ ആഴ്ചയിലെ ആദ്യ ദിവസം ചന്ദ്രൻ വൃശ്ചിക രാശിയിലാണ്. രണ്ടര ദിവസം കൊണ്ട് ചന്ദ്രൻ അതിന്റെ രാശി മാറിക്കൊണ്ടേയിരിക്കും. ഏപ്രിൽ 14-ന് മീനം രാശിയിൽ നിന്ന് മേടം രാശിയിലേക്ക് വന്നശേഷം മുപ്പത് ദിവസം സൂര്യൻ ഈ രാശിയിൽ തുടരും.
അതിനാല്‍ തന്നെ അനുകൂല പ്രതികൂല ഫലങ്ങള്‍ ഈ ആഴ്ചയില്‍ മിക്ക രാശിക്കാരുടെ ജീവിതത്തിലും കാണുവാന്‍ സാധിക്കും. മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരുടെ ഭാഗ്യം ഈ ആഴ്ചയില്‍ എങ്ങിനെയായിരിയ്ക്കും എന്ന് അറിയാം...
Also Read: Covid Update: കോവിഡ് കേസുകളില്‍ 10% വര്‍ദ്ധന, കഴിഞ്ഞ 24 മണിക്കൂറില്‍ 5,880 പുതിയ കേസുകള്‍
മേടം രാശി:
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ സമ്മിശ്രഫലമാണ് ഉണ്ടാവുക. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാം. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാവുന്നു. കര്‍മ്മരംഗത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കൊപ്പം വിജയവും ഉണ്ടാവാം. എന്നാല്‍, ഈ രാശിക്കാര്‍ ആരോഗ്യം ശ്രദ്ധിക്കണം. ചുവപ്പ്, മഞ്ഞ നിറങ്ങൾ ശുഭകരമാണ്. ദിവസവും ശ്രീ വിഷ്ണു സഹസ്രനാമം പാരായണം ചെയ്യുക.
Also Read: Secrets of Women: പുരുഷന്മാരുടെ ഈ 5 ശീലങ്ങളാണ് സ്ത്രീകള്‍ക്ക് ഏറെ ഇഷ്ടം!!
ഇടവം രാശി:
ഇടവം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ആഴ്ചയാണ് ഇത്. ഈ ആഴ്ച ഗൃഹനിർമ്മാണവും വാഹനം വാങ്ങലും ആസൂത്രണം ചെയ്യാം. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. തീരുമാനിച്ച് വെച്ചിരിക്കുന്ന പല യാത്രകളും മാറ്റി വെക്കേണ്ടതായി വരാം. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും. വെള്ളയും പച്ചയും നിറങ്ങൾ ശുഭകരമാണ്.ശ്രീ സൂക്തം വായിക്കുന്നത് തുടരുക. ശനിയാഴ്ച എള്ള് ദാനം ചെയ്യുക.
മിഥുനം രാശി:
മിഥുനം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും നല്കുന്ന ആഴ്ചയാണ് ഇത്.
ജോലിയില്‍ അനുകൂലമായ ചില മാറ്റങ്ങള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ പ്രശ്നങ്ങള്‍ ഉണ്ടാവുകയില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. ബിസിനസ്സുമായി ബന്ധപ്പെട്ട പദ്ധതികൾ ബുധനാഴ്ചയ്ക്ക് ശേഷം പൂർണരൂപം കൈക്കൊള്ളും. മുടങ്ങിക്കിടക്കുന്ന ഏത് ജോലിയിലുംപൂര്ത്തിയാകും. നീലയും വെള്ളയും ശുഭകരമാണ്. ദിവസവും സപ്തശ്ലോകി ദുർഗ്ഗ പാരായണം ചെയ്യുക. ബുധനാഴ്ച ദാനധര്‍മ്മം ചെയ്യുക.
കര്‍ക്കിടകം രാശി:
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലമാണ് ഈ ആഴ്ചയില്‍ ഉണ്ടാവുക.
ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ പല ഫലങ്ങളും ഉണ്ടാവുന്നു. ജോലിയുടെ കാര്യത്തില്‍ അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാവുന്നു. ചെയ്യുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ ശ്രദ്ധിക്കണം. അലസത ഒരിക്കലും നിങ്ങളെ പിടികൂടാന്‍ അനുവദിക്കരുത്. വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിൽ വിജയം കൈവരിക്കും. മഹാവിഷ്ണുവിനെ ആരാധിക്കുന്നത് തുടരുക. ദിവസവും ഭക്ഷണം ദാനം ചെയ്യുക. മഞ്ഞ, നീല നിറങ്ങൾ ശുഭകരമാണ്.
ചിങ്ങം രാശി:
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷിക്കുന്ന സമയമാണ് ഈ ആഴ്ച. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. വാഹനയോഗം കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സമ്മിശ്രഫലമാണ് ഉണ്ടാവുന്നത്. വെള്ള, ഓറഞ്ച് നിറങ്ങൾ ശുഭകരമാണ്. എള്ള് ദിവസവും ദാനം ചെയ്യുന്നത് തുടരുക.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നിലനില്ക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികല്‍ ഈ ആഴ്ച ഉണ്ടാവാം. എങ്കിലും സമാധാനത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. രോഗാവസ്ഥകളെ പ്രതിരോധിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം. പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം നേടുന്നതിന് സാധിക്കുന്നു. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വയലറ്റ്, പച്ച നിറങ്ങൾ ശുഭകരമാണ്.ശ്രീ സൂക്തം പാരായണം ചെയ്യുക. ശർക്കര ദാനം ചെയ്യുന്നത് തുടരുക.
തുലാം രാശി:
തുലാം രാശിക്കാര്‍ക്ക് പഠനരംഗത്ത് ആഗ്രഹിക്കുന്ന വിജയം നേടാന്‍ സാധിക്കുന്നു. വാരുമാനത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ജോലിയില്‍ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം, സാമ്പത്തിക നേട്ടം ഉണ്ടാവുന്ന ഒരു സമയമാണ് ഇത്. ശിവനെ ആരാധിക്കുന്നത് തുടരുക. പർപ്പിൾ നിറവും ആകാശനീലയും ശുഭകരമാണ്. ചൊവ്വാഴ്ച ശർക്കര ദാനം ചെയ്യുക.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ എല്ലാ കാര്യങ്ങളും അനുകൂലമായ ഫലം നല്കുന്ന സമയമാണ് ഇത്. രോഗാവസ്ഥകള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ആശുപത്രിയില്‍ പോകേണ്ട സാഹചര്യം ഉണ്ടാകാം. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. വാരാന്ത്യത്തേക്ക് അടുക്കുന്ന സമയം ഏറെ സന്തോഷം നല്‍കും. ഓറഞ്ച്, പച്ച നിറങ്ങൾ ശുഭകരമാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ബിസിനസില്‍ വന്‍ ലാഭം പ്രതീക്ഷിക്കാം. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നു. പ്രതിസന്ധികള്‍ കുറഞ്ഞ ഒരു ആഴ്ചയാണ് ഇത്. യാത്രകള്‍ നടത്തേണ്ടതായി വരുന്നു. ചെറിയ രോഗങ്ങള്‍ ഉണ്ടാവാം. ആകാശവും പച്ച നിറവും ശുഭകരമാണ്. ദാനം നടത്തുന്നത് ഉത്തമമാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ തടസ്സം നേരിടുന്നതിനുള്ള സാധ്യതയുണ്ട്. അസുഖങ്ങള്‍ക്ക് പൂര്‍ണ പരിഹാരം കാണുന്നതിന് സാധിക്കുന്നു. ആഴ്ച അവസാനത്തോടെ പ്രശ്നങ്ങളെല്ലാം അവസാനിക്കുന്നതിലൂടെ ഭാഗ്യം കൊണ്ട് നിറയുന്നു. വിദ്യാര്‍ത്ഥികള്‍ പഠന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ആകാശ നീലയും പച്ച നിറവും ശുഭകരമാണ്. ദിവസവും ഹനുമാനെ ആരാധിക്കുന്നത് തുടരുക. ശനിയാഴ്ച എള്ള് ദാനം ചെയ്യുക.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ഈ ആഴ്ച രാഷ്ട്രീയത്തിൽ കാര്യവിജയം ഉണ്ടാകും. കര്‍മ്മരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് ഇത്. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. അനുകൂലമായ ഒരു ആഴ്ചയാണ് ഇത്. ഉല്ലാസ യാത്ര നടക്കുന്നതിനും ഒപ്പം സമ്മിശ്രഫലങ്ങള്‍ നല്കുന്ന ഒരു സമയമാണ് ഇത്. നീലയും പച്ചയും നിറങ്ങൾ ശുഭകരമാണ്. പശുവിന് പച്ചപ്പുല്ല് നല്‍കുക.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂലമായ പലമാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. പങ്കാളിയുടെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. സന്തോഷത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങള്‍ നല്കുന്ന ഒരു ആഴ്ചയാണ് ഇത്. മഞ്ഞയും വെള്ളയും ശുഭകരമാണ്. വ്യാഴാഴ്ച പയർ ദാനം ചെയ്യുക. ദുർഗാ സപ്തശതി പതിവായി പാരായണം ചെയ്യുക.
(Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...